AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jasmine Price: വീട്ടിൽ മുല്ലപ്പൂ ഉണ്ടോ? കിലോയ്ക്ക് കിട്ടും 8,000 രൂപ വരെ; മുഴത്തിന് എത്ര?

Jasmine Price Hike in Kerala: വിവാഹ സീസണും ഉത്സവങ്ങളും പൊങ്കൽ ആഘോഷങ്ങളും വന്നതോടെ പൂക്കൾക്ക് ആവശ്യക്കാർ കൂടുകയായിരുന്നു. മുല്ലപ്പൂവിനൊപ്പം മറ്റ് പൂക്കളുടെ വിലയിലും വർധനവുണ്ട്.

Nithya Vinu
Nithya Vinu | Published: 02 Feb 2026 | 09:29 AM
സ്വർണത്തിന്റെയും പച്ചക്കറികളുടെയും വില വർദ്ധിച്ചതോടെ വിവാഹത്തിന് തയ്യാറെടുക്കുന്നവർക്കാണ് തിരിച്ചടിയായത്. അവരുടെ ആശങ്ക കൂട്ടി മുല്ലപ്പൂവിന്റെ വിലയും കൂടുകയാണ്. റെക്കോർഡ് വർദ്ധനവാണ് കേരളത്തിൽ മുല്ലപ്പൂവിന് ഉള്ളത്.

1 / 5
സീസൺ തുടങ്ങിയതും തമിഴ്‌നാട്ടിൽ നിന്നുള്ള വരവ് കുറഞ്ഞതുമാണ് വില കൂടാൻ കാരണമായത്. നിലവിൽ മുല്ലപ്പൂ വില കിലോയ്ക്ക് 7,000 രൂപ മുതൽ 8,000 രൂപ വരെയായി ഉയർന്നു. കഴിഞ്ഞ ആഴ്ചകളിൽ 2,000 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് ഈ വൻ വർധനവ്.

2 / 5
മൊത്തവ്യാപാര വിപണിയിൽ ഒരു മുഴം മുല്ലപ്പൂവിന് 130 മുതൽ 160 രൂപ വരെയാണ് വില. എന്നാൽ ചില്ലറ വിപണിയിൽ എത്തുമ്പോൾ ഇത് 190 മുതൽ 210 രൂപ വരെയായി ഉയരുന്നു. വിവാഹ സീസണും ഉത്സവങ്ങളും പൊങ്കൽ ആഘോഷങ്ങളും വന്നതോടെ പൂക്കൾക്ക് ആവശ്യക്കാർ കൂടുകയായിരുന്നു.

3 / 5
തമിഴ്‌നാട്ടിൽ അനുഭവപ്പെടുന്ന കടുത്ത തണുപ്പ് കാരണം മുല്ലപ്പൂ ഉൽപ്പാദനത്തിൽ 40 മുതൽ 50 ശതമാനം വരെ കുറവുണ്ടായി. ഇത് കേരളത്തിലേക്കുള്ള പൂക്കളുടെ വരവിനെയും ബാധിച്ചു. തമിഴ്‌നാട്ടിലെ പ്രധാന മാർക്കറ്റുകളിൽ മുല്ലപ്പൂ വില കിലോയ്ക്ക് 10,000 രൂപ മുതൽ 12,000 രൂപ വരെ എത്തിയിട്ടുണ്ട്.

4 / 5
അതേസമയം മുല്ലപ്പൂവിനൊപ്പം മറ്റ് പൂക്കളുടെ വിലയിലും വർധനവുണ്ട്. കനകാംബരം മുഴത്തിന് 80-100 രൂപ, പിച്ചി 120 രൂപ, റോസ് ഒന്നിന് 10 മുതൽ 25 രൂപ വരെ, താമര 25 മുതൽ 40 രൂപ വരെ നിരക്കിലാണ് വിൽക്കുന്നത്. വരും ദിവസങ്ങളിലും പൂക്കളുടെ വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. (Image Credit: Getty Images)

5 / 5