ട്രെയിൻ കാത്തിരിപ്പ് ഇനി സുഖകരം; കേരളത്തിലെ സ്റ്റേഷനുകളിൽ 99 രൂപയ്ക്ക് സ്ലീപ്പിങ് പോഡുകൾ Malayalam news - Malayalam Tv9

ട്രെയിൻ കാത്തിരിപ്പ് ഇനി സുഖകരം; കേരളത്തിലെ സ്റ്റേഷനുകളിൽ 99 രൂപയ്ക്ക് സ്ലീപ്പിങ് പോഡുകൾ

Published: 

18 Nov 2026 | 10:24 AM

AC Sleeping Pods with WiFi and Privacy Doors Coming to Two Kerala Railway Stations: ആലുവ, എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനുകളിലാണ് പുതിയ എക്‌സിക്യൂട്ടീവ് ലോഞ്ചുകള്‍ ഒരുക്കുന്നത്. കിടക്ക, വ്യക്തിഗത കാലാവസ്ഥാ നിയന്ത്രണ സംവിധാനം, സ്വകാര്യത ഉറപ്പാക്കുന്ന വാതിലുകള്‍, അതിവേഗ വൈഫൈ തുടങ്ങിയ സൗകര്യങ്ങള്‍ സ്ലീപ്പിങ് പോഡുകളില്‍ ലഭ്യമാകും.

1 / 5
ട്രെയിന്‍ കാത്തിരിക്കുമ്പോള്‍ മണിക്കൂറുകളോളം സ്റ്റേഷനില്‍ ഇരിക്കേണ്ടിവരുന്ന യാത്രക്കാര്‍ക്ക് ആശ്വാസമാകുന്ന പുതിയ സൗകര്യമൊരുക്കാന്‍ ദക്ഷിണ റെയില്‍വേ. കേരളത്തിലെ രണ്ട് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് ഉപയോഗിക്കാവുന്ന എസി സ്ലീപ്പിങ് പോഡുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഒരു മണിക്കൂറിന് 99 രൂപ മുതലായിരിക്കും വാടക പ്രതീക്ഷിക്കുന്നത്. ദീര്‍ഘനേരം ട്രെയിന്‍ കാത്തിരിക്കേണ്ടവര്‍ക്കും കണക്ഷന്‍ ട്രെയിനുകള്‍ക്കായി സമയം ചെലവഴിക്കേണ്ടവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടും. (Image Credit Source: Getty Images)

2 / 5
ആലുവ, എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനുകളിലാണ് പുതിയ എക്‌സിക്യൂട്ടീവ് ലോഞ്ചുകള്‍ ഒരുക്കുന്നത്. കിടക്ക, വ്യക്തിഗത കാലാവസ്ഥാ നിയന്ത്രണ സംവിധാനം, സ്വകാര്യത ഉറപ്പാക്കുന്ന വാതിലുകള്‍, അതിവേഗ വൈഫൈ തുടങ്ങിയ സൗകര്യങ്ങള്‍ സ്ലീപ്പിങ് പോഡുകളില്‍ ലഭ്യമാകും.

3 / 5
ആലുവ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള റെയില്‍വേ ഭൂമിയിലാണ് പുതിയ എസി ലോഞ്ച് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി ദക്ഷിണ റെയില്‍വേ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് നിലകളിലായി ഏകദേശം 10,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലായിരിക്കും കെട്ടിടം. റെയില്‍വേ ഭൂമി വിട്ടുനല്‍കും. തിരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ സംരംഭകനായിരിക്കും നിര്‍മാണച്ചുമതല. പത്ത് വര്‍ഷത്തേക്കാണ് പദ്ധതി പാട്ടത്തിന് നല്‍കുന്നത്.

4 / 5
എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാന പ്ലാറ്റ്ഫോമിന്റെ വടക്കുഭാഗത്തുള്ള നിലവിലെ എസി വെയിറ്റിങ് റൂമിന് മുകളിലായാണ് പുതിയ ലോഞ്ച് ഒരുക്കുക. ഹോട്ടലുകളില്‍ മുറിയെടുക്കുമ്പോള്‍ സാധാരണയായി കൂടുതല്‍ സമയം അടിസ്ഥാനമാക്കിയുള്ള നിരക്കുകളാണ് ഈടാക്കുന്നത്. എന്നാല്‍ പുതിയ സ്ലീപ്പിങ് പോഡുകള്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ഉപയോഗിക്കാം. ഒരു മണിക്കൂറിന് 99 രൂപ മുതലായിരിക്കും പ്രതീക്ഷിക്കുന്ന നിരക്ക്.

5 / 5
വിശ്രമിക്കാന്‍ കഴിയുന്ന ചാരിക്കിടക്കാവുന്ന കിടക്ക, വ്യക്തിഗത എസി, കാലാവസ്ഥാ നിയന്ത്രണ സംവിധാനം, സ്വകാര്യത ഉറപ്പാക്കുന്ന വാതില്‍ അല്ലെങ്കില്‍ ലോക്ക്, മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ യുഎസ്ബി പോര്‍ട്ടുകള്‍, വായനയ്ക്കുള്ള പ്രത്യേക വെളിച്ചം, അതിവേഗ വൈഫൈ എന്നിവയാണ് പോഡില്‍ ഉണ്ടായിരിക്കുക. കൊച്ചി മെട്രോയുടെ എംജി റോഡ്, പത്തടിപ്പാലം, ആലുവ സ്റ്റേഷനുകളില്‍ സമാനമായ എസി സ്ലീപ്പിങ് പോഡ് സൗകര്യങ്ങള്‍ നിലവിലുണ്ട്. ആലുവ മെട്രോ സ്റ്റേഷനില്‍ പൂര്‍ണമായും എസി സംവിധാനമുള്ള മുറികളും ലഭ്യമാണ്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ