ഹോട്ടൽ സ്റ്റൈൽ ഗ്രീൻ മസാല ഫിഷ് ഫ്രൈ വീട്ടിലുണ്ടാക്കാം; രഹസ്യക്കൂട്ട് ഇതാ | Kerala Restaurant Style Spicy Green Masala Fish Fry Recipe In Malayalam, Try It Now Malayalam news - Malayalam Tv9

Green Masala Fish Fry Recipe: ഹോട്ടൽ സ്റ്റൈൽ ഗ്രീൻ മസാല ഫിഷ് ഫ്രൈ വീട്ടിലുണ്ടാക്കാം; രഹസ്യക്കൂട്ട് ഇതാ

Published: 

02 Oct 2026 | 08:33 PM

Kerala Restaurant Green Masala Fish Fry Recipe: പച്ചമുളകിന്റെ എരിവും മല്ലിയിലയുടെയും കറിവേപ്പിലയുടെയും സുഗന്ധവും പുളിയും ചേരുമ്പോൾ മീൻ വറുത്തതിന് ഇരട്ടി രുചിയാണ് ലഭിക്കുന്നത്. അയില, ചൂര, ആവോലി, നെയ്മീൻ, അല്ലെങ്കിൽ കരിമീൻ എന്നിവയ്ക്കെല്ലാം ഈ മസാല കൂട്ട് വളരെ അനുയോജ്യമാണ്. ചുവന്ന മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തുള്ള സാധാരണ മീൻ വറുത്തതിൽ നിന്ന് വേറിട്ടൊരു നാടൻ രുചിയാണ് ഗ്രീൻ മസാല ഫിഷ് ഫ്രൈ.

1 / 5
ചുവന്ന മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തുള്ള സാധാരണ മീൻ വറുത്തതിൽ നിന്ന് വേറിട്ടൊരു നാടൻ രുചിയാണ് ഗ്രീൻ മസാല ഫിഷ് ഫ്രൈ. പച്ചമുളകിന്റെ എരിവും മല്ലിയിലയുടെയും കറിവേപ്പിലയുടെയും സുഗന്ധവും പുളിയും ചേരുമ്പോൾ മീൻ വറുത്തതിന് ഇരട്ടി രുചിയാണ് ലഭിക്കുന്നത്. അയില, ചൂര, ആവോലി, നെയ്മീൻ, അല്ലെങ്കിൽ കരിമീൻ എന്നിവയ്ക്കെല്ലാം ഈ മസാല കൂട്ട് വളരെ അനുയോജ്യമാണ്. (Image Credit Source: Gettyimages)

2 / 5
വേണ്ട ചേരുവകൾ: ഇഞ്ചി -2 സ്പൂൺ, പച്ചമുളക് -2 എണ്ണം , മീൻ -1 കിലോ, കുരുമുളക് -1 സ്പൂൺ, വെളുത്തുള്ളി -2 സ്പൂൺ,  കറിവേപ്പില -2 തണ്ട്, മല്ലിയില -1/2 കപ്പ്, ഉപ്പ് -1 സ്പൂൺ, എണ്ണ -1 കപ്പ് എന്നിവയാണ് ഇതിന് ആവശ്യമായ ചേരുവകൾ. സാധാരണ മീൻ വറുത്തത് കഴിച്ച് മടുത്തവർക്ക് ഇതിലേക്ക് മാറ്റിപ്പിടിക്കാവുന്നതാണ്. ഇവയെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

3 / 5
തയ്യാറാക്കുന്ന വിധം: ആവശ്യത്തിനുള്ള മീൻ ഏതായാലും അവ നല്ലതുപോലെ കട്ട് ചെയ്ത് കഴുകി വൃത്തിയാക്കി എടുക്കുക. വലിയ സൈസുള്ള മീനാണ് എപ്പോഴഉം വറുക്കാൻ ഉപയോഗിക്കുന്നത്. മിക്സിയുടെ ജാറിലേക്ക് കുരുമുളക്, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില, ഉപ്പ്, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് നല്ലതുപോലെ ഒന്ന് ചതച്ചെടുക്കണം. വെള്ളം അധികം ചേർക്കാതെ നല്ല കട്ടിയുള്ള പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

4 / 5
അരച്ചെടുത്തതിനുശേഷം കഴുകി വരഞ്ഞു വെച്ചിരിക്കുന്ന മീനിന് മുകളിലേക്ക് തേച്ചുപിടിപ്പിക്കുക. മീനിൻ്റെ വരകൾക്കിടയിരലും എല്ലാ നന്നായി തേച്ചുപിടിപ്പിക്കണം. മസാല പിടിക്കുന്നതിനായി കുറഞ്ഞത് 30 മിനിറ്റ് മാറ്റിവെക്കുക. ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ കൂടുതൽ രുചി ലഭിക്കും. ഒരു ഫ്രൈയിംഗ് പാനിൽ വെളിച്ചെണ്ണ ചൂടാക്കുക.

5 / 5
എണ്ണ ചൂടാവുമ്പോൾ അതിലേക്ക് അല്പം കരിപ്പേപ്പില ഇട്ടു കൊടുക്കുക. തുടർന്ന് മസാല പുരട്ടിയ മീൻ കഷണങ്ങൾ ഓരോന്നായി പാനിലേക്ക് വെക്കുക. ചെറിയ തീയിൽ ഇട്ട് മീൻ വേവിക്കുക. ഒരു വശം 4–5 മിനിറ്റ് മൊരിഞ്ഞ ശേഷം മറിച്ചിട്ട് മറ്റേ വശവും വറുത്തെടുക്കുക. മസാല കരിഞ്ഞുപോകാതെ ശ്രദ്ധിക്കണം. ഇതോടെ ഫിഷ് ഫ്രൈ റെഡി.

Loading...
Unable to load recommendations.
Follow Us
വൈറ്റമിൻ ഡി ലഭിക്കാൻ എപ്പോൾ, എത്ര നേരം വെയിൽ കൊള്ളണം?
ക്രീം ഒന്നും വേണ്ട! ചർമ്മത്തിന്റെ സ്വാഭാവിക തിളക്കത്തിന് ചില പൊടിക്കൈകൾ
വിവോ V80 ഉണ്ട്, ഓപ്പോ F35 5ജിയും F35 പ്രോ 5ജിയും ഉണ്ട്!
ഒരുമിച്ച് സൂക്ഷിക്കാന്‍ പാടില്ലാത്ത പച്ചക്കറികളും പഴങ്ങളും
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ