AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Coconut Tea Recipe: തേങ്ങ ചായ കുടിച്ചിട്ടുണ്ടോ? പാൽ വേണ്ട തേങ്ങ മതി ചായ ഉണ്ടാക്കാൻ; റെസിപ്പി ഇതാ

Kerala Coconut Tea Recipe: ദിവസവും രാവിലെയും വൈകിട്ടും ചായ കുടിക്കുന്നത് നമ്മുടെ ശീലമാണ്. ചിലർക്ക് അത് രണ്ടിൽ നിന്ന് മൂന്നോ നാലോ നേരമായേക്കാം. രാവിലെ തന്നെ എനർജി കിട്ടാൻ പലരും ആശ്രയിക്കുന്നത് ഒരു കപ്പ് ചായയോ കാപ്പിയോ ആണ്. എന്നാൽ അധികമാർക്കും അറിയാത്ത ഒന്നാണ് തേങ്ങാച്ചായ. രാവിലെ കട്ടൻ ചായയോ പാൽച്ചായയോ കുടിച്ച് മടുത്തവർക്ക് ഇത് ട്രൈ ചെയ്യാം. ചായ കുടിക്കുമ്പോൾ അസിഡിറ്റിയും നെഞ്ചെരിച്ചിലും അനുഭവപ്പെടുന്നവർക്ക് ധൈര്യമായി കുടിക്കാവുന്ന ഒന്നാണ് തേങ്ങ കൊണ്ടുള്ള ചായ.

Neethu Vijayan
Neethu Vijayan | Published: 28 Sep 2026 | 12:44 PM
ചായ എന്നുവച്ചാൽ മലയാളികൾക്ക് ഒരു വികാരമാണ്. ദിവസവും രാവിലെയും വൈകിട്ടും ചായ കുടിക്കുന്നത് നമ്മുടെ ശീലമാണ്. ചിലർക്ക് അത് രണ്ടിൽ നിന്ന് മൂന്നോ നാലോ നേരമായേക്കാം. രാവിലെ തന്നെ എനർജി കിട്ടാൻ പലരും ആശ്രയിക്കുന്നത് ഒരു കപ്പ് ചായയോ കാപ്പിയോ ആണ്. എന്നാൽ അധികമാർക്കും അറിയാത്ത ഒന്നാണ് തേങ്ങാച്ചായ.  രാവിലെ കട്ടൻ ചായയോ പാൽച്ചായയോ കുടിച്ച് മടുത്തവർക്ക് ഇത് ട്രൈ ചെയ്യാം. (Image Credit Source: Social Media)

1 / 5
ആവശ്യമായ ചേരുവകൾ: വെള്ളം- രണ്ട് കപ്പ്, കറുവാപ്പട്ട- ഒരു കഷ്ണം, തക്കോലം- ഒന്ന്, ഗ്രാമ്പൂ- നാലെണ്ണം, ഏലക്ക- രണ്ടെണ്ണം, ടീ ബാഗ്- രണ്ടെണ്ണം, തേങ്ങാപ്പാൽ- മുക്കാൽ കപ്പ്, പഞ്ചസാര - ഒരു ടേബിൾസ്പൂൺ എന്നിവയാണ് തേങ്ങ ചായ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ. ചായ കുടിക്കുമ്പോൾ അസിഡിറ്റിയും നെഞ്ചെരിച്ചിലും അനുഭവപ്പെടുന്നവർക്ക് ധൈര്യമായി കുടിക്കാവുന്ന ഒന്നാണ് തേങ്ങ കൊണ്ടുള്ള ചായ.

2 / 5
തയ്യാറാക്കുന്ന വിധം: ഒരു പാത്രത്തിൽ 2 കപ്പ് വെള്ളമെടുത്ത് അതിലേക്ക് തക്കോലം, ഗ്രാമ്പൂ, ഏലക്ക എന്നിവയിട്ട് നന്നായി തിളപ്പിക്കുക. തിളച്ച ശേഷം തീ കുറച്ച് 5 മിനിറ്റ് വെയ്ക്കുക. ഈ സമയം സുഗന്ധവ്യഞ്ജനങ്ങളുടെ സത്ത് വെള്ളത്തിൽ ഇറങ്ങാൻ സഹായിക്കും. അതിനുശേഷം അടുപ്പിൽ നിന്നും വാങ്ങിവെക്കാം.

3 / 5
തയ്യാറാക്കി വെച്ചിരിക്കുന്ന മസാല വെള്ളത്തിലേക്ക് ടീ ബാഗ് ഇട്ട് അഞ്ച് മിനിറ്റ് മൂടി വെക്കുക. ശേഷം ടീ ബാഗ് എടുത്തുമാറ്റി കറുവാപ്പട്ട കൂടി ചേർത്ത് ചായ അരിച്ചെടുത്ത് കപ്പുകളിലേക്ക് പകരാം. മറ്റൊരു സോസ്‌പാനിൽ തേങ്ങാപ്പാലും ആവശ്യത്തിന് പഞ്ചസാരയോ ശർക്കരയോ ചേർത്ത് ചെറുതായി ചൂടാക്കുക. പഞ്ചസാര പൂർണ്ണമായും അലിഞ്ഞു വരുമ്പോൾ അടുപ്പിൽ നിന്നിറക്കാം.

4 / 5
ചൂടാക്കിയ തേങ്ങാപ്പാൽ നന്നായി അടിച്ചെടുത്ത് കപ്പുകളിലേക്ക് പകർന്നു വെച്ചിരിക്കുന്ന മസാലച്ചായയ്ക്ക് മുകളിലായി ഒഴിച്ചു കൊടുക്കാം. മുകളിൽ അല്പം കറുവാപ്പട്ട പൊടിച്ചത് വിതറി ചൂടോടെ കുടിക്കാം. ഗ്രാമ്പൂ, ഏലക്ക, തക്കോലം എന്നിവ ദഹനക്രിയ വേഗത്തിലാക്കാനും ഗ്യാസ്ട്രബിൾ അകറ്റാനും സഹായിക്കും. അതിനാൽ സാധാരണ ചായ കുടിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല.

5 / 5
Follow Us