AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Digital Banking: ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍; ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും

Banking Sector Changes 2026: എല്ലാ അക്കൗണ്ട് ഇടപാടുകള്‍ക്കും എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍ അലര്‍ട്ടുകള്‍ ഉണ്ടായിരിക്കും. ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ബാങ്കുകള്‍ ആര്‍ബിഐയുടെ അനുമതി തേടിയിരിക്കണം.

shiji-mk
Shiji M K | Published: 17 Dec 2025 20:08 PM
ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ ബാങ്ക് മേഖലയില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുകയാണ്. ഡിജിറ്റല്‍ ബാങ്കിങ്ങിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതിന് പിന്നാലെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ആര്‍ബിഐ വ്യക്തമാക്കി. (Image Credits: PTI and Getty)

1 / 5
എല്ലാ അക്കൗണ്ട് ഇടപാടുകള്‍ക്കും എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍ അലര്‍ട്ടുകള്‍ ഉണ്ടായിരിക്കും. ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ബാങ്കുകള്‍ ആര്‍ബിഐയുടെ അനുമതി തേടിയിരിക്കണം. ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് വ്യക്തവും രേഖാമൂലമുള്ളതുമായ അനുമതി വാങ്ങിയിരിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

2 / 5
ഡിജിറ്റല്‍ സേവനങ്ങളുടെ നിബന്ധനകള്‍, വ്യവസ്ഥകള്‍, ഈടാക്കുന്ന ഫീസുകള്‍, പരാതി പരിഹരിക്കുന്ന സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച് ഉപഭോക്താക്കള്‍ക്ക് വ്യക്തമായ ഭാഷയില്‍ ബാങ്ക് വിവരണം നല്‍കണമെന്നും ആര്‍ബിഐ.

3 / 5
സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് കൂടുതല്‍ സൗജന്യ സേവനങ്ങള്‍ നല്‍കണം. അടിസ്ഥാന സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളായ സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ പരിധിയില്ലാത്ത നിക്ഷേപം, സൗജന്യ എടിഎം അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ്, ചെക്ക് ബുക്ക്, ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍, സൗജന്യ പാസ്ബുക്ക് അല്ലെങ്കില്‍ പ്രതിമാസ സ്റ്റേറ്റ്‌മെന്റ് എന്നിവയും നല്‍കണം.

4 / 5
പ്രതിമാസം നാല് സൗജന്യ പണം പിന്‍വലിക്കല്‍ ഇടപാടുകള്‍ എങ്കിലും അനുവദിക്കണം. യുപിഐ, നെഫ്റ്റ്, ആര്‍ടിജിഎസ്, ഐഎംപിഎസ്, പിഒഎസ് തുടങ്ങിയ സേവനങ്ങള്‍ ഈ പരിധിയില്‍ വരില്ല. കൂടാതെ എടിഎം, ചെക്ക് ബുക്ക്, ഡിജിറ്റല്‍ ബാങ്കിങ് എന്നിവ ഉപഭോക്താക്കളെ നിര്‍ബന്ധിച്ച് എടുപ്പിക്കരുതെന്നും ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുന്നു.

5 / 5