AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kids disciplined Rules : സിംപിളല്ല പ്ലീസ്, താങ്ക്യൂ പറയുന്ന ശീലങ്ങൾ, കുട്ടികളെ നല്ല വഴികാട്ടാൻ ഇതാ കുറച്ച് ടിപ്സ്

Rules to make good habits in children: ഭക്ഷണമോ മറ്റ് വസ്തുക്കളോ പാഴാക്കുന്നത് തെറ്റായ ശീലമാണെന്ന് കുട്ടികളെ പഠിപ്പിക്കണം. തങ്ങൾക്കുള്ള സൗകര്യങ്ങളെ ബഹുമാനിക്കാനും വിലമതിക്കാനും പഠിക്കുന്നത് അവരെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കും.

aswathy-balachandran
Aswathy Balachandran | Updated On: 18 Dec 2025 18:45 PM
കുട്ടികളെ നല്ല ശീലങ്ങൾ എങ്ങനെ പഠിപ്പിക്കുമെന്ന് പലപ്പോഴും ആശങ്കപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ അതിനു ചില പൊടിക്കൈകൾ ഉണ്ട്. അതിൽ ആദ്യത്തേത് പരിചയമുള്ളവരെ മാത്രമല്ല, എല്ലാവരെയും പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യാൻ കുട്ടികളെ പഠിപ്പിക്കണം എന്നതാണ്. ഇത് മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കാനും പോസിറ്റീവ് ആയി ഇരിക്കാനും അവരെ സഹായിക്കും.

1 / 5
മറ്റൊരാളോട് സഹായം ചോദിക്കുമ്പോൾ പ്ലീസ് എന്നും, സഹായം ലഭിക്കുമ്പോൾ നന്ദി പറയുന്നതും ശീലമാക്കണം. ഇത് കൃതജ്ഞതയുള്ളവരായി വളരാൻ അവരെ സഹായിക്കും.

2 / 5
കളിച്ചുകഴിഞ്ഞാൽ സാധനങ്ങൾ അടുക്കി വെക്കുക തങ്ങൾ ഉണ്ടാക്കുന്ന അലങ്കോലങ്ങൾ വൃത്തിയാക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. കളിപ്പാട്ടങ്ങൾ അടുക്കി വെക്കാനും സ്വന്തം വിരിപ്പുകൾ ശരിയാക്കാനും അവരെ പഠിപ്പിക്കുന്നത് വഴി അവരിൽ സ്വാശ്രയശീലം വളരും.

3 / 5
സ്ക്രീൽ ടൈമിനു  പകരം പുറത്തുപോയി കളിക്കാനോ, പുസ്തകങ്ങൾ വായിക്കാനോ, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനോ അവരെ പ്രോത്സാഹിപ്പിക്കുക. ഇത് അവർക്ക് പുതിയ താല്പര്യങ്ങൾ കണ്ടെത്താൻ സഹായകമാകും.

4 / 5
ഭക്ഷണമോ മറ്റ് വസ്തുക്കളോ പാഴാക്കുന്നത് തെറ്റായ ശീലമാണെന്ന് കുട്ടികളെ പഠിപ്പിക്കണം. തങ്ങൾക്കുള്ള സൗകര്യങ്ങളെ ബഹുമാനിക്കാനും വിലമതിക്കാനും പഠിക്കുന്നത് അവരെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കും.

5 / 5