Banana: വാഴപ്പഴം പെട്ടെന്ന് കറുത്തുപോകില്ല, ഫ്രഷ് ആയി ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതി!
Banana Storage Tips: വാഴപ്പഴം വേഗത്തിൽ പഴുക്കാൻ കാരണം അവ പുറത്തുവിടുന്ന എഥിലീൻ എന്ന വാതകമാണ്. ഇത് 10–15 ദിവസം വാഴപ്പഴം പുതുമയോടെ സൂക്ഷിക്കാം. അതിനുള്ള ചില നുറുങ്ങ് വിദ്യകൾ നോക്കിയാലോ...

വാക്വം സീലർ ഉപയോഗിച്ച് വായു പൂർണ്ണമായും പുറത്ത് കളഞ്ഞ് സിപ്പ്ലോക്ക് ബാഗില്‍ സീൽ ചെയ്യുന്നത് വാഴപ്പഴം കറുത്തുപോകാതിരിക്കാൻ സഹായിക്കും. തൊലികളഞ്ഞ വാഴപ്പഴം കഷ്ണങ്ങളാക്കി വാക്വം സീൽ ചെയ്ത് ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്.

പ്ലാസ്റ്റിക് കവറില്ലെങ്കിൽ, അലുമിനിയം ഫോയിൽ കൊണ്ട് പാത്രം മൂടുക. ഇത് വാതകത്തെ പ്രതിഫലിപ്പിക്കുകയും പഴങ്ങൾ വേഗത്തിൽ പഴുക്കുന്നത് തടയുകയും ചെയ്യും.

വാഴപ്പഴം ഒരു കുലയിലാണെങ്കിൽ, ഒന്ന് പഴുത്താൽ, ബാക്കിയുള്ളവ വേഗത്തിൽ പാകമാകും. അതിനാൽ, അവയെ കുലയിൽ നിന്ന് വേർതിരിച്ച് സൂക്ഷിക്കണം. അതുപോലെ, വാഴപ്പഴം തണ്ട് താഴേക്ക് അഭിമുഖമായി തൂക്കിയിടണം. ഇത് തണ്ടിൽ ഈർപ്പം എത്തുന്നത് തടയും.

ആപ്പിൾ, അവോക്കാഡോ തുടങ്ങിയ മറ്റു ഫലങ്ങളും എഥിലീൻ ഗ്യാസ് പുറത്തുവിടും. ഇവയുടെ അടുത്ത് വാഴപ്പഴം വെച്ചാൽ പെട്ടെന്ന് കറുത്തുപോകും. അതുകൊണ്ട് വാഴപ്പഴം മറ്റ് പഴങ്ങളിൽ നിന്ന് മാറ്റി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

വാഴപ്പഴം മുറിച്ചതിനുശേഷം, പെട്ടെന്ന് തവിട്ടുനിറമാകുന്നത് തടയാൻ നാരങ്ങ നീരോ ഓറഞ്ച് നീരോ തളിക്കാവുന്നതാണ്. തൊലി കളഞ്ഞ്, കഷണങ്ങളാക്കി മുറിച്ച്, ഒരു സിപ്‌ലോക്ക് ബാഗിൽ ഇട്ട് ഫ്രീസുചെയ്യുന്നതും ഫ്രഷ് ആയിരിക്കാൻ സഹായിക്കും. (Image Credit: Unsplash, Getty Images)