എണ്ണ തെറിച്ച് അടുക്കള അലങ്കോലമാകാറുണ്ടോ? തടയാൻ  ടിപ്സിതാ | Kitchen Hacks to Control and Prevent Oil Splatter While Cooking Malayalam news - Malayalam Tv9

Kitchen Tips: എണ്ണ തെറിച്ച് അടുക്കള അലങ്കോലമാകാറുണ്ടോ? തടയാൻ  ടിപ്സിതാ

Updated On: 

11 Oct 2026 | 05:32 PM

Tips to Control and Prevent Oil Splatter While Cooking: പാചകം ചെയ്യുമ്പോൾ എണ്ണ തെറിച്ചുവീണ് അലങ്കോലമാകുന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എണ്ണ തെറിക്കുന്നതിനുള്ള പ്രധാന കാരണം ചൂടായ എണ്ണയിലേക്ക് ജലാംശം എത്തുമ്പോഴാണ്. രുചികരമായ ഭക്ഷണങ്ങൾ തയ്യാറാക്കുമ്പോൾ തന്നെ അടുക്കള വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില മുൻകരുതലുകളും പൊടിക്കൈകളും പരിചയപ്പെട്ടാലോ...

1 / 5
പാചകം ചെയ്യുമ്പോൾ അടുക്കളയിലെ സ്റ്റൗവിലും പരിസരത്തും എണ്ണ തെറിച്ചുവീണ് അലങ്കോലമാകുന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്നാലിനി ടെൻഷൻ വേണ്ട, രുചികരമായ ഭക്ഷണങ്ങൾ തയ്യാറാക്കുമ്പോൾ തന്നെ അടുക്കള വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില മുൻകരുതലുകളും പൊടിക്കൈകളും പരിചയപ്പെട്ടാലോ... (Image Credit source: Getty Images)

2 / 5
ഭക്ഷണത്തിലെ ഈർപ്പം നന്നായി തുടച്ചു മാറ്റാൻ ശ്രദ്ധിക്കേണ്ടതുണ്ട്. എണ്ണ തെറിക്കുന്നതിനുള്ള പ്രധാന കാരണം ചൂടായ എണ്ണയിലേക്ക് ജലാംശം എത്തുമ്പോഴാണ്. പച്ചക്കറികളോ, മീനോ, ഇറച്ചിയോ കഴുകിയതിന് ശേഷം പാചകം ചെയ്യുന്നതിന് മുൻപ് ഒരു കിച്ചൻ ടവലോ പേപ്പർ ടവലോ ഉപയോഗിച്ച് അവയിലെ ഈർപ്പം നന്നായി ഒപ്പിയെടുക്കുക.

3 / 5
ചട്ടിക്ക് മുകളിൽ വെക്കാൻ കഴിയുന്ന മെഷ് പോലുള്ള ഗാർഡുകൾ (Splatter guards) വിപണിയിൽ ലഭ്യമാണ്. ഇത് പാത്രത്തിന് മുകളിൽ വെച്ചാൽ ആവി പുറത്തേക്ക് പോകുകയും എന്നാൽ എണ്ണ പുറത്തേക്ക് തെറിക്കുന്നത് പൂർണ്ണമായി തടയുകയും ചെയ്യാം.

4 / 5
അതുപോലെ, എണ്ണ ചൂടാക്കുമ്പോൾ അതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർക്കുന്നത് എണ്ണ തെറിക്കുന്നത് കുറയ്ക്കാൻ സഹായിക്കുമെന്ന് പാചക വിദഗ്ദ്ധർ പറയുന്നു. ഇത് എണ്ണയിലുള്ള അനാവശ്യ ഈർപ്പത്തെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

5 / 5
വളരെ ആഴം കുറഞ്ഞ പാനുകൾക്ക് പകരം അൽപ്പം ആഴമുള്ള ചട്ടികളോ പാത്രങ്ങളോ ഉപയോഗിക്കുന്നത് വറുക്കുമ്പോഴും പൊരിക്കുമ്പോഴും എണ്ണ പുറത്തേക്ക് തെറിക്കുന്നത് ഗണ്യമായി കുറയ്ക്കും.

Loading...
Unable to load recommendations.
Follow Us
ആര് പറഞ്ഞു വെജിറ്റേറിയന്മാര്‍ക്ക് പ്രോട്ടീന്‍ കിട്ടില്ലെന്ന്?
ഇവർക്ക് നല്ലകാലം! ശുക്രൻ സ്വന്തം രാശിയിൽ അസ്തമിക്കുന്നു
ഉപ്പു നാരങ്ങ ഉണ്ടാക്കിയാലോ? ഇത് വെറും അച്ചാറല്ല ഔഷധമാണ്
എന്നും രാവിലെ ഉലുവ വെള്ളം കുടിക്കൂ; മാറ്റം കണ്ടാൽ ഞെട്ടും
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ