Coconut Storage Tips: തേങ്ങ ഫ്രിഡ്ജിൽ വെച്ചിട്ടും കറുത്തുപോകുന്നോ? മാസങ്ങളോളം സൂക്ഷിക്കാനുള്ള ടിപ്പ്
Coconut Storage Tips And Tricks: പലരും തേങ്ങ വാങ്ങി സ്റ്റോക്ക് ചെയ്യാറുണ്ട്. പലപ്പോഴും പൊട്ടിച്ച തേങ്ങ മുഴുവനായി എടുക്കാൻ സാധിച്ചെന്ന് വരില്ല. അപ്പോഴെല്ലാം നമ്മൾ അത് നേരെ ഫ്രിഡ്ജിലേക്ക് കയറ്റുകയാണ് ചെയ്യുന്നത്. എന്നാൽ ഫ്രിഡ്ജിലേക്ക് വച്ച തേങ്ങയാകട്ടെ അടുത്ത ദിവസം എടുക്കുമ്പോഴേക്കും ചീത്തയായി പോകുന്നത് ആർക്കും സഹിക്കാനാകില്ല. ചിരകി വച്ചാലും കേടായി പോയി എന്നാണ് പലരുടെയും പരാതി. അടുക്കള പണി വളരെ എളുപ്പമാക്കാൻ സഹായിക്കുന്ന ചില പൊടികൈകൾ നമുക്ക് നോക്കിയാലോ.

തേങ്ങയ്ക്കൊക്കെ എന്താ വില... വീട്ടമ്മമാരുടെ നാവിലെ സ്ഥിരം ഡയലോഗ് ആണിത്. പലരും തേങ്ങ വാങ്ങി സ്റ്റോക്ക് ചെയ്യാറുണ്ട്. പലപ്പോഴും പൊട്ടിച്ച തേങ്ങ മുഴുവനായി എടുക്കാൻ സാധിച്ചെന്ന് വരില്ല. അപ്പോഴെല്ലാം നമ്മൾ അത് നേരെ ഫ്രിഡ്ജിലേക്ക് കയറ്റുകയാണ് ചെയ്യുന്നത്. എന്നാൽ ഫ്രിഡ്ജിലേക്ക് വച്ച തേങ്ങയാകട്ടെ അടുത്ത ദിവസം എടുക്കുമ്പോഴേക്കും ചീത്തയായി പോകുന്നത് ആർക്കും സഹിക്കാനാകില്ല. ചിരകി വച്ചാലും കേടായി പോയി എന്നാണ് പലരുടെയും പരാതി. (Image Credit Source: Getty Images)

മുറിച്ചുവെക്കുന്ന തേങ്ങ ഫ്രിഡ്ജിൽ വെച്ചാലും വശങ്ങൾ കറുത്തുപോവുകയോ, ഉണങ്ങിപ്പൊടിയുകയോ, ദുർഗന്ധം വരികയോ ചെയ്യുന്നത്. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചാൽ മുറിച്ച തേങ്ങയും ചിരകിയ തേങ്ങയും മാസങ്ങളോളം അതിന്റെ സ്വാഭാവിക രുചിയും ഫ്രഷ്‌നെസ്സും നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കും. അടുക്കള പണി വളരെ എളുപ്പമാക്കാൻ സഹായിക്കുന്ന ചില പൊടികൈകൾ നമുക്ക് നോക്കിയാലോ.

വെള്ളത്തിൽ മുക്കിവെക്കാം: മുറിച്ച തേങ്ങയുടെ ഉൾഭാഗത്തെ മാംസം വരെ ഒരു പ്ലാസ്റ്റിക് അല്ലെങ്കിൽ ചില്ലു പാത്രത്തിൽ മുങ്ങിനിൽക്കത്തക്കവിധം സാധാരണ വെള്ളത്തിൽ മുക്കിവെക്കുക. ദിവസവും ഈ വെള്ളം മാറ്റി കൊടുക്കാൻ ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്താൽ 10-15 ദിവസം വരെ തേങ്ങയുടെ വെളുത്ത നിറവും ഈർപ്പവും ഒട്ടും മാറാതെ ഇരിക്കും. തേങ്ങയുടെ ഉള്ളിലേക്ക് വെള്ളം കയറാതെ ശ്രദ്ധിക്കണം.

ഫ്രീസർ സ്റ്റോറേജ്; ചിരകിയ തേങ്ങ സാധാരണ ഫ്രിഡ്ജിൽ വെച്ചാൽ രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ വഴുപ്പും ദുർഗന്ധവും വരും. അതിനാൽ ചിരകിയ ഉടൻ തന്നെ കാറ്റ് കടക്കാത്ത എയർ ടൈറ്റ് കണ്ടെയ്നറിലോ അല്ലെങ്കിൽ സിപ്പ് ലോക്ക് കവറുകളിലോ ആക്കി ഫ്രീസറിലേക്ക് മാറ്റുക. ഇങ്ങനെ ചെയ്താൽ മൂന്ന് മാസം വരെ തേങ്ങയ്ക്ക് ഒട്ടും കേടുപാടുകൾ സംഭവിക്കില്ല.

ചിരകിയ തേങ്ങ എണ്ണയോ മറ്റു ചേരുവകളോ ചേർക്കാതെ പാനിലിട്ട് നേരിയ തോതിൽ ഈർപ്പം മാറുന്നത് വരെ മാത്രം, നിറം മാറാതെ വറുത്തെടുക്കുക. തണുത്ത ശേഷം പാത്രത്തിലാക്കി ഫ്രിഡ്ജിൽ വെച്ചാൽ മാസങ്ങളോളം കേടുകൂടാതെ ഉപയോഗിക്കാം. ഫ്രീസറിൽ നിന്ന് എടുത്ത കട്ടിയായ ചിരകിയ തേങ്ങ അല്പം ചൂടുവെള്ളം ചിരകിയ തേങ്ങയിലേക്ക് ഒഴിച്ചു കൊടുത്താൽ 2 മിനിറ്റിനകം തേങ്ങ അപ്പോൾ ചിരകിയെടുത്തതുപോലെ മൃദുവാകുകയും പാൽ എളുപ്പത്തിൽ പിഴിഞ്ഞെടുക്കാൻ സാധിക്കുകയും ചെയ്യും.