AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

November Movies: ഡിസ്കോയും സീനും രാമായണവും; നവംബറിൽ ഇതുവരെ റിലീസിനെത്തിയ ചിത്രങ്ങൾ

നവംബർ മാസം പത്താം തീയതി പിന്നിടുകയാണ്. ഒരുപിടി മികച്ച തീയറ്റർ റിലീസുകളാണ് ഈ മാസത്തിൽ പ്രേക്ഷകരെ കാത്തിരുന്നത്. അതിൽ ഇതുവരെ റിലീസ് ആയ പ്രധാന ചിത്രങ്ങൾ ഏതൊക്കെയെന്നും അവയുടെ പ്രേക്ഷക പ്രതികരണങ്ങൾ എങ്ങനെയെന്നും നോക്കാം. ഈ ഇതുവരെ പ്രധാന റിലീസ്സുകളായി വന്നത് സൂര്യ നായകനായി എത്തിയ സീൻ, റൺബീർ കപൂർ നായകനായി എത്തിയ ഇതിഹാസ ചിത്രം രാമായണ, മലയാളത്തിൽ നിന്ന് ഡിസ്കോ, നയൻതാര നായികയായ മുക്കൂത്തി അമ്മൻ എന്നീ ചിത്രങ്ങളാണ്.

November Movies: ഡിസ്കോയും സീനും രാമായണവും; നവംബറിൽ ഇതുവരെ റിലീസിനെത്തിയ ചിത്രങ്ങൾ
November MoviesImage Credit source: Social Media
Amal KV
Amal KV | Published: 10 Nov 2026 | 11:35 PM

നവംബർ മാസം പത്താം തീയതി പിന്നിടുകയാണ്. ഒരുപിടി മികച്ച തീയറ്റർ റിലീസുകളാണ് ഈ മാസത്തിൽ പ്രേക്ഷകരെ കാത്തിരുന്നത്. അതിൽ ഇതുവരെ റിലീസ് ആയ പ്രധാന ചിത്രങ്ങൾ ഏതൊക്കെയെന്നും അവയുടെ പ്രേക്ഷക പ്രതികരണങ്ങൾ എങ്ങനെയെന്നും നോക്കാം. ഈ ഇതുവരെ പ്രധാന റിലീസ്സുകളായി വന്നത് സൂര്യ നായകനായി എത്തിയ സീൻ, റൺബീർ കപൂർ നായകനായി എത്തിയ ഇതിഹാസ ചിത്രം രാമായണ, മലയാളത്തിൽ നിന്ന് ഡിസ്കോ, നയൻതാര നായികയായ മുക്കൂത്തി അമ്മൻ എന്നീ ചിത്രങ്ങളാണ്.

സീൻ

സൂര്യയെ നായകനാക്കി മലയാളിയായ ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് സീൻ. നവംബർ 6നാണ് സിനിമ തിയേറ്ററുകളിൽ റിലീസിന് എത്തിയത്. നിലവിൽ 174 കോടി വേൾഡ് വൈഡ് കളക്ഷനാണ് സിനിമ നേടിയിരിക്കുന്നത്. ഈ സിനിമയുടെ മറ്റൊരു പ്രത്യേകത മലയാളികളുടെ പ്രിയ താരമായ നസ്ലൻ വില്ലൻ വേഷത്തിൽ എത്തുന്നു എന്നതാണ്. അതുപോലെതന്നെ മലയാളികളുടെ ഇഷ്ട നടിയായ നസ്രിയയും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. കോമഡിയിൽ ചാലിച്ച ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലയിലാണ് സിനിമയെ സംവിധായകൻ ഒരുക്കിയിരിക്കുന്നത്.

ഡിസ്കോ

നവംബർ 6 ന് തന്നെ തിയേറ്ററുകളിൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് ഡിസ്കോ. ആന്റണി വർഗീസ് പെപെ പ്രധാന വേഷത്തിലെത്തുന്ന സിനിമ ആക്ഷൻ ക്രൈം ത്രില്ലർ എന്ന നിലയിലാണ് സംവിധായകൻ ഉല്ലാസ് ചെമ്പൻ ഒരുക്കിയിരിക്കുന്നത്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സ് ആണ് സിനിമയുടെ നിർമ്മാണം.

രാമായണ

ബോക്സ് ഓഫീസിൽ ദീപാവലി റിലീസായി എത്തിയ ബ്രഹ്മാണ്ട ചിത്രമാണ് രാമായണ. നിതേഷ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ. രൺബീർ കപൂർ ആണ് ശ്രീരാമന്റെ വേഷത്തിൽ എത്തിയിരിക്കുന്നത്. സീതാദേവിയായി അഭിനയിച്ചിരിക്കുന്നത് സായി പല്ലവിയാണ്. രാവണന്റെ വേഷത്തിൽ എത്തിയിരിക്കുന്നത് ആകട്ടെ യഷും. നവംബർ അഞ്ചാം തീയതി റിലീസ് ചെയ്ത സിനിമ ഒരാഴ്ചയിലേക്ക് എത്തുമ്പോൾ 900 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്.

Follow Us