Crispy Dosa Making Tips: മൊരിഞ്ഞ ക്രിസ്പി ദോശ കിട്ടുന്നില്ലേ! മാവ് തയ്യാറാക്കുമ്പോൾ ഈ രഹസ്യക്കൂട്ട് ചേർക്കൂ
Hotel Style Crispy Dosa Making Tips: വല്ലാണ്ട് സോഫ്റ്റായതോ മാവിൻ്റെ പച്ച രുചി കലർന്നതോ ആയ ദോശ കഴിക്കാൻ എല്ലാവർക്കും മടിയാണ്. ഇനിയാരും ദോശ ക്രിസ്പി അല്ലെന്ന് പറയരുത്. ഹോട്ടലിലും തട്ടുകടയിലുമൊക്കെ കിട്ടുന്നതുപോലെ നല്ല പേപ്പർ പോലെ മൊരിഞ്ഞ, പേപ്പർ റോസ്റ്റ് ദോശ വീട്ടിൽ ഉണ്ടാക്കാം. ദോശ പരത്തിയ ശേഷം വശങ്ങളിലും മുകളിലും അല്പം നെയ്യോ നല്ലെണ്ണയോ തൂവിക്കൊടുത്താൽ നല്ല മണവും മൊരിവും കിട്ടും. ദോശമാവ് തയ്യാറാക്കുമ്പോൾ നമ്മൾ ചേർക്കുന്ന ചില കുഞ്ഞു ചേരുവകളാണ് ആ ക്രിസ്പി ലുക്കും രുചിയും നൽകും.

കുട്ടികൾക്കായാലും മുതിർന്നവർക്കായാലും നല്ല മൊരിഞ്ഞ ചൂട് ദോശയും ചമ്മന്തിയുമായാലും രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് കുശാലാണ്. എന്നാൽ വല്ലാണ്ട് സോഫ്റ്റായതോ മാവിൻ്റെ പച്ച രുചി കലർന്നതോ ആയ ദോശ കഴിക്കാൻ എല്ലാവർക്കും മടിയാണ്. ഇനിയാരും ദോശ ക്രിസ്പി അല്ലെന്ന് പറയരുത്. ഹോട്ടലിലും തട്ടുകടയിലുമൊക്കെ കിട്ടുന്നതുപോലെ നല്ല പേപ്പർ പോലെ മൊരിഞ്ഞ, പേപ്പർ റോസ്റ്റ് ദോശ വീട്ടിൽ ഉണ്ടാക്കാം. ദോശമാവ് തയ്യാറാക്കുമ്പോൾ നമ്മൾ ചേർക്കുന്ന ചില കുഞ്ഞു ചേരുവകളാണ് ആ ക്രിസ്പി ലുക്കും രുചിയും നൽകും. (IMAGE CREDIT SOURCE: GETTYIMAGES)

ക്രിസ്പി ദോശ: ദോശ നല്ല ചുവന്ന് മൊരിഞ്ഞു വരാൻ മാവ് അരയ്ക്കുമ്പോൾ ചില കൂട്ടുകൾ മാവിൽ ചേർത്താൽ നല്ല കിടിലൻ ദോശ വീട്ടിൽ തന്നെ ചുട്ടെടുക്കാം. അരിയും ഉഴുന്നും കുതിർക്കാൻ വെക്കുമ്പോൾ തന്നെ അര മുതൽ ഒരു ടീസ്പൂൺ വരെ ഉലുവയും അതിലേക്ക് ചേർക്കുക. ഉലുവ ദോശയ്ക്ക് നല്ല സ്വർണ്ണനിറം നൽകാനും, മാവ് നന്നായി പുളിച്ചു വരാനും സഹായിക്കും.

കടലപ്പരിപ്പ് അല്ലെങ്കിൽ തുവരപ്പരിപ്പ്: അരി കുതിർക്കുമ്പോൾ അതിലേക്ക് 1-2 ടേബിൾസ്പൂൺ കടലപ്പരിപ്പോ തുവരപ്പരിപ്പോ ചേർത്ത് അരയ്ക്കുന്നത് ദോശയ്ക്ക് നല്ല കട്ടിയും ക്രിസ്പി ടെക്സ്ചറും നൽകുന്നതാണ്. ദോശ പെട്ടെന്ന് കുഴഞ്ഞുപോകാതെ ഇരിക്കാൻ ഇത് വളരെ നല്ലതാണ്. ഈ ട്രിക്ക് പരീക്ഷിച്ചു നോക്കു ഉറപ്പായു നല്ല ക്രിസ്പി ദോശ വീട്ടിലുണ്ടാക്കിയെടുക്കാനാകും.

അരി അരയ്ക്കുന്നതിന് 10 മിനിറ്റ് മുൻപ് ഒരു പിടി അവൽ വെള്ളത്തിൽ കുതിർത്ത് അരിയോടൊപ്പം ചേർത്ത് അരച്ചെടുക്കുക. ഇത് ദോശ ഉള്ളിൽ നല്ല സോഫ്റ്റും പുറമെ നല്ല ക്രിസ്പിയുമാക്കാൻ സഹായിക്കും. ദോശ ചുടുുന്നതിന് തൊട്ടുമുമ്പ് അര കപ്പ് മാവിലേക്ക് 1-2 ടീസ്പൂൺ വറുത്ത റവയോ അരിപ്പൊടിയോ ചേർത്ത് നന്നായി ഇളക്കി 5 മിനിറ്റ് വെച്ച ശേഷം ദോശ ചുട്ടാൽ ദോശ പാനിൽ ഒട്ടാതെ നല്ല ക്രിസ്പിയായി ഊരിവരും.

ദോശക്കല്ല് അമിതമായി ചൂടാകരുത്. ഓരോ ദോശ മാവ് ഒഴിക്കുന്നതിന് മുൻപും കല്ലിൽ അല്പം വെള്ളം തളിച്ച് ചൂട് ക്രമീകരിച്ച ശേഷം തുണി കൊണ്ട് തുടച്ച് മാവൊഴിക്കുക. മാവ് തവയുടെ നടുവിൽ ഒഴിച്ച് ഉള്ളിൽ നിന്ന് പുറത്തേക്ക് വട്ടത്തിൽ പരത്താൻ ശ്രദ്ധിക്കുക. ദോശ പരത്തിയ ശേഷം വശങ്ങളിലും മുകളിലും അല്പം നെയ്യോ നല്ലെണ്ണയോ തൂവിക്കൊടുത്താൽ നല്ല മണവും മൊരിവും കിട്ടും.