AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IPL 2027: ഹാര്‍ദ്ദിക് പഞ്ചാബിലേക്ക്; ശ്രേയസിന്റെ ക്യാപ്റ്റന്‍സി പോകുമോ? ആരു നയിക്കും?

Hardik Pandya Trade to PBKS: ഹാര്‍ദ്ദിക് പാണ്ഡ്യ പഞ്ചാബ് കിങ്‌സിലെത്തുമെന്ന് ഉറപ്പായി. പകരം അര്‍ഷ്ദീപ് സിങ് പഞ്ചാബ് കിങ്‌സിലെത്തും. ട്രേഡ് നടപടികള്‍ അന്തിമഘട്ടത്തിലാണ്. പഞ്ചാബ് കിങ്‌സില്‍ ഹാര്‍ദ്ദിക്കിന് ക്യാപ്റ്റന്‍ ലഭിക്കാന്‍ സാധ്യതയില്ല. ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായി തുടരുമെന്നാണ് വിവരം. ഹാര്‍ദ്ദിക് വൈസ് ക്യാപ്റ്റനാകാനാണ് സാധ്യത.

IPL 2027: ഹാര്‍ദ്ദിക് പഞ്ചാബിലേക്ക്; ശ്രേയസിന്റെ ക്യാപ്റ്റന്‍സി പോകുമോ? ആരു നയിക്കും?
ഹാര്‍ദ്ദിക് പാണ്ഡ്യ ഐപിഎല്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 08 Nov 2026 | 03:18 PM

ഐപിഎല്‍ 2027-ന് മുന്നോടിയായുള്ള വമ്പന്‍ ട്രേഡ് നീക്കത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പഞ്ചാബ് കിങ്‌സിലെത്തുമെന്ന് ഉറപ്പായി. പകരം അര്‍ഷ്ദീപ് സിങ് പഞ്ചാബ് കിങ്‌സിലെത്തും. ട്രേഡ് നടപടികള്‍ അന്തിമഘട്ടത്തിലാണ്. ബിസിസിഐയുടെ നടപടിക്രമങ്ങളുടെ ഭാഗമായി ഇരു ഫ്രാഞ്ചൈസികളും എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് കൈമാറി കഴിഞ്ഞു. തീരുമാനമെടുക്കുന്നതില്‍ പാണ്ഡ്യ കുറച്ച് സമയം ആവശ്യപ്പെട്ടതാണ് കാലതാമസത്തിന് കാരണം. ഒടുവില്‍ പഞ്ചാബിലേക്ക് മാറാന്‍ പാണ്ഡ്യ സമ്മതിച്ചതായാണ് വിവരമെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു.

ഇരു ടീമുകളും എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് കൈമാറിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു. നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനി പരസ്പരം കരാറുകള്‍ ഒപ്പിട്ടാല്‍ മാത്രം മതി.

എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് കൺഫർമേഷനിൽ പേരുകളുള്ളവരും, ഒപ്പിട്ട സമ്മതപത്രം ബിസിസിഐക്ക് സമർപ്പിച്ചിട്ടുള്ളവരുമായ കളിക്കാരെ മാത്രമേ ട്രേഡ് ചെയ്യാൻ സാധിക്കൂവെന്നാണ് ചട്ടം. ഈ കൈമാറ്റത്തിന് ഇരു താരങ്ങളും സമ്മതം അറിയിച്ചിട്ടുണ്ടെന്നും, ബിസിസിഐ ഉടൻ തന്നെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുമെന്നുമാണ് സൂചന. ദീപാവലി ആഘോഷങ്ങളും അവധി കാരങ്ങളും മൂലമാകാം ഔദ്യോഗിക പ്രഖ്യാപനത്തില്‍ കാലതാമസമുണ്ടാകുന്നത്. നിലവിലെ വിവരമനുസരിച്ച് ഈ ട്രേഡിൽ മൂന്നാമതൊരു താരം ഉള്‍പ്പെട്ടിട്ടില്ല.

Also Read: Virat Kohli: ഗ്രൗണ്ടിലേക്ക് ബാറ്റ് എറിഞ്ഞു, ആരാധകർക്ക് മുന്നറിയിപ്പുമായി കോലി; വീഡിയോ വൈറൽ

അര്‍ഷ്ദീപിന്റെ വരവ് മുംബൈയുടെ ബൗളിങിന് കരുത്ത് കൂട്ടുമെന്നതില്‍ സംശയമില്ല. ജസ്പ്രീത് ബുംറയ്ക്ക് പിന്തുണ നല്‍കാന്‍ കഴിയുന്ന ബൗളര്‍മാരൊന്നും ഇപ്പോള്‍ മുംബൈയില്‍ ഇല്ല. ആ വിടവ് അര്‍ഷ്ദീപ് നികത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ ട്രെന്‍ഡ് ബോള്‍ട്ടും, ദീപക് ചഹറും നിരാശജനകമായ പ്രകടനമായിരുന്നു പുറത്തെടുത്തത്.

പഞ്ചാബില്‍ ആരു നയിക്കും?

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഐപിഎല്ലില്‍ ക്യാപ്റ്റന്റെ റോളിലായിരുന്നു ഹാര്‍ദ്ദിക്. രണ്ട് സീസണുകളില്‍ ഗുജറാത്ത് ടൈറ്റസിനെയും, കഴിഞ്ഞ മൂന്ന് തവണ മുംബൈ ഇന്ത്യന്‍സിനെയും നയിച്ചു. എന്നാല്‍ പഞ്ചാബ് കിങ്‌സില്‍ ഹാര്‍ദ്ദിക്കിന് ക്യാപ്റ്റന്‍ ലഭിക്കാന്‍ സാധ്യതയില്ല. ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായി തുടരുമെന്നാണ് വിവരം. ഹാര്‍ദ്ദിക് വൈസ് ക്യാപ്റ്റനാകാനാണ് സാധ്യത.

കഴിഞ്ഞ രണ്ട് സീസണുകളില്‍ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച പ്രകടനമാണ് ശ്രേയസ് പഞ്ചാബിനായി പുറത്തെടുത്തത്. നിലവില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ്. അതുകൊണ്ട് തന്നെ ശ്രേയസിനെ മാറ്റാന്‍ പഞ്ചാബ് മാനേജ്‌മെന്റ് തയ്യാറായേക്കില്ല.

English Summary

Hardik Pandya is close to joining Punjab Kings in a trade for Arshdeep Singh. Both franchises have exchanged Expressions of Interest and player consent forms. Shreyas Iyer is set to remain captain despite Pandya’s arrival. The official announcement is pending final contract signatures and holiday delays.

Follow Us