AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8000mAh ബാറ്ററിയും മീഡിയടെക് പ്രോസസറും; ബജറ്റ് 5G ഫോൺ കിങ് ആകാൻ ഐക്യൂ Z12 ​ലൈറ്റ് 5G

iQOO Z12 Lite 5G with 8000mAh battery: ഐക്യൂ ഉടൻ തന്നെ ഐക്യൂ Z11 ​ലൈറ്റ് 5G-യുടെ പിൻഗാമിയായി ഐക്യു Z12 ​ലൈറ്റ് 5G പുറത്തിറക്കും എന്ന് പ്രതീക്ഷിക്കുന്നു. ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ പ്രകടനവും മികച്ച ബാറ്ററി ലൈഫും നൽകുന്ന ഒരു മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണായിരിക്കും ഇത്. നിലവിലുള്ള മോഡലിലെ മീഡിയടെക് ഡിമെൻസിറ്റി 6300 പ്രോസസറിന് പകരമായി, Z12 Lite-ൽ ഡിമെൻസിറ്റി 7400 ടർബോ പ്രോസസർ ഉൾപ്പെടുത്തിയേക്കാം

Prasanth Kumar
Prasanth Kumar | Published: 07 Nov 2026 | 11:27 PM
 ഇന്ത്യയിലെ യുവതലമുറയുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ തങ്ങളുടെ Z സീരീസിലെ ഏറ്റവും പുതിയ ബജറ്റ് 5ജി ഫോൺ ഓപ്ഷനായി ഐക്യൂ Z12 ​ലൈറ്റ് 5ജി അ‌വതരിപ്പിക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഐക്യൂ Z11 ​ലൈറ്റ് 5ജിയുടെ പിൻഗാമിയായാണ് പുതിയ Z12 ​ലൈറ്റ് 5ജി എത്തുക. (Representative images, iQOO Z11 Lite 5G)

1 / 6
 മെച്ചപ്പെട്ട പ്രോസസറും വലിയ ബാറ്ററിയും ഉൾപ്പെടെ മുൻമോഡലിനെക്കാൾ മികച്ച ഫീച്ചറുകളോടെയാണ് പുതിയ ഐക്യൂ Z12 ​ലൈറ്റ് 5ജി എത്തുക. താരതമ്യേന 'ബജറ്റ്' വിലയിൽ ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ പെർഫോമൻസും മികച്ച ബാറ്ററി ലൈഫും നൽകുന്ന ഒരു മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണായിരിക്കും ഇത് എന്നാണ് ലഭ്യമായിരിക്കുന്ന സൂചന.

2 / 6
 I2603 എന്ന മോഡൽ നമ്പറിൽ ഐക്യൂ തയാറാക്കുന്ന സ്മാർട്ട്ഫോൺ പല രാജ്യങ്ങളിലും ഐക്യൂ Z12 SE 5G എന്ന പേരിൽ എത്തുമെന്ന് എന്ന് പാഷനേറ്റ്ഗീക്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇന്ത്യയിൽ മുൻ മോഡലുകളുടെ തുടർച്ചയായി ഐക്യൂ Z12 ​ലൈറ്റ് 5ജി (iQOO Z12 Lite 5G) എന്ന പേരിലാകും ഇത് അ‌വതരിപ്പിക്കപ്പെടുക.

3 / 6
പുതിയ മീഡിയടെക് ഡിമെൻസിറ്റി 7400 ടർബോ പ്രോസസറാകും ഐക്യൂ Z12 ​ലൈറ്റ് 5ജിക്ക് കരുത്ത് പകരുക. മുൻ മോഡലിൽ മീഡിയടെക് ഡിമെൻസിറ്റി 6300 പ്രോസസറാണ് ഉണ്ടായിരുന്നത്. 256GB വരെ സ്റ്റോറേജ് പുതിയ z12 ​ലൈറ്റ് വാഗ്ദാനം ചെയ്തേക്കാം.  8,000mAh ബാറ്ററിയും, അതിനൊപ്പം 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഈ ഫോണിലുണ്ടാകും എന്ന് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

4 / 6
ഈ ഐക്യൂ ഫോണിന്റെ മറ്റ് ഫീച്ചറുകളെക്കുറിച്ച് നിലവിൽ കാര്യമായ അ‌റിവുകളില്ല. എങ്കിലും നിലവിലെ ട്രെൻഡുകൾ പരിശോധിച്ചാൽ, മുൻ മോഡലിലേതുപോലെ Z12 ​ലൈറ്റ് 5ജിയിലും ഒരു LCD പാനലും 50MP പ്രൈമറി റിയർ ക്യാമറയും പ്രതീക്ഷിക്കുന്നു. മുൻപ് ബജറ്റ് വിലയിലാണ് അ‌വതരിപ്പിക്കപ്പെട്ടിരുന്നത് എങ്കിലും പുതിയ ​ലൈറ്റ് മോഡലിന് വില 25000 രൂപയോട് അ‌ടുത്താകാൻ സാധ്യതയുണ്ട്.

5 / 6
  ഇതുവരെ വന്ന ലീക്ക് റിപ്പോർട്ടുകളിൽ ഈ ഫോണിനെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന ഒന്ന് ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒഎസിലാകും ഈ ഐക്യൂ ഫോൺ എത്തുക എന്നതാണ്.  Z12 ​ലൈറ്റ് 5ജി മോഡലിന്റെ ഫീച്ചറുകളും ലോഞ്ച് തിയതി ഉൾപ്പെടെയുള്ള കൂടുതൽ ഡീറ്റെയിൽസും വരുംദിവസങ്ങളിൽ അ‌റിയാം.

6 / 6
Follow Us