മുട്ട പുഴുങ്ങുന്ന വെള്ളത്തിലേക്ക് ഇത്തിരി നാരങ്ങാനീര് ഒഴിക്കൂ; അറിഞ്ഞിരിക്കണം ഈ ട്രിക്ക് | Kitchen Tips And Tricks, What happens when you add lemon juice to boiling eggs, how it affects cooking Malayalam news - Malayalam Tv9

Kitchen Tips: മുട്ട പുഴുങ്ങുന്ന വെള്ളത്തിലേക്ക് ഇത്തിരി നാരങ്ങാനീര് ഒഴിക്കൂ; അറിഞ്ഞിരിക്കണം ഈ ട്രിക്ക്

Published: 

27 Oct 2026 | 05:13 PM

Boiling Eggs With Lemon Juice Hack: മുട്ട പുഴുങ്ങുന്നത് ശരിയായില്ലെങ്കിൽ അതിൻ്റെ തോട് പൊളിച്ചെടുക്കാനും നല്ല പ്രയാസമാണ്. മുട്ട പുഴുങ്ങി എടുത്ത ശേഷം തോട് പൊളിക്കാൻ പ്രയാസപ്പെട്ട് വെളുത്ത ഭാ​ഗം നഷ്ടമാകുന്നത് പലരുടെയും അനുഭവമാണ്. എന്നാൽ ഇനി മുട്ട പുഴുങ്ങുമ്പോൾ വെള്ളത്തിലേക്ക് അല്പം നാരങ്ങാനീര് ഒഴിച്ചു നോക്കൂ. അടുക്കളയിൽ ഏറെ ഉപകാരപ്പെടുന്നതും ഗ്യാസ് ലാഭിക്കാൻ സഹായിക്കുന്നതുമായ ഒരു ട്രിക്കാണിത്.

1 / 5
 മുട്ട പുഴുങ്ങി കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ പുഴുങ്ങിയാൽ മാത്രം പോരല്ലോ, അതിൻ്റെ തോട് പൊളിച്ചെടുക്കുകയും വേണം. മുട്ട പുഴുങ്ങുന്നത് ശരിയായില്ലെങ്കിൽ അതിൻ്റെ തോട് പൊളിച്ചെടുക്കാനും നല്ല പ്രയാസമാണ്. മുട്ട പുഴുങ്ങി എടുത്ത ശേഷം തോട് പൊളിക്കാൻ പ്രയാസപ്പെട്ട് വെളുത്ത ഭാ​ഗം നഷ്ടമാകുന്നത് പലരുടെയും അനുഭവമാണ്. എന്നാൽ ഇനി മുട്ട പുഴുങ്ങുമ്പോൾ വെള്ളത്തിലേക്ക് അല്പം നാരങ്ങാനീര് ഒഴിച്ചു നോക്കൂ. അടുക്കളയിൽ ഏറെ ഉപകാരപ്പെടുന്നതും ഗ്യാസ് ലാഭിക്കാൻ സഹായിക്കുന്നതുമായ ഒരു ട്രിക്കാണിത്. (Image Credit Source: Getty Images)

2 / 5
നാരങ്ങാനീരിലെ സ്വാഭാവിക ആസിഡ് മുട്ടത്തോടിലെ കാൽസ്യം കാർബണേറ്റുമായി പ്രതിപ്രവർത്തിച്ച് തോടിന്റെ ഘടനയിൽ നേരിയ മാറ്റം വരുത്തുന്നു. ഇത് മുട്ടയുടെ ഉള്ളിലെ വെള്ളക്കരുവും തോടും തമ്മിൽ ഒട്ടിപ്പിടിക്കുന്നത് തടയുകയും, പുഴുങ്ങിയ ശേഷം തോട് വളരെ മിനുസത്തിൽ വേഗത്തിൽ പൊളിച്ചെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതാണ് നാരങ്ങ നീര് ഒഴിച്ചാലുള്ള ​ഗുണം. പലർക്കും ഇപ്പോഴും ഇതറിയില്ല.

3 / 5
അലുമിനിയം അല്ലെങ്കിൽ സ്റ്റീൽ പാത്രങ്ങളിൽ വെള്ളമൊഴിച്ച് മുട്ട പുഴുങ്ങുമ്പോൾ പാത്രത്തിന്റെ അടിഭാഗത്തും വശങ്ങളിലും കറുത്തയോ വെളുത്തയോ ആയ പാടുകൾ സാധാരണയായി വീഴാറുണ്ട്. വെള്ളത്തിൽ ഒരു കഷ്ണം നാരങ്ങയോ അല്പം നാരങ്ങാനീരോ ഒഴിച്ചാൽ പാത്രത്തിന് നിറംമാറ്റം സംഭവിക്കുന്നത് പൂർണ്ണമായി തടയാനാകും.

4 / 5
പുഴുങ്ങുന്നതിനിടെ തിളയ്ക്കുന്ന വെള്ളത്തിൽ കിടന്ന് മുട്ടയുടെ തോടിൽ ചെറിയ വിള്ളൽ വീണാലും, നാരങ്ങാനീരിലെ ആസിഡ് മുട്ട വെള്ളയെ  പെട്ടെന്ന് ഉറയ്ക്കാൻ സഹായിക്കുന്നു. ഇതിനാൽ മുട്ടയുടെ വെള്ള പുറത്തേക്ക് ഒഴുകിപ്പോകാതെ അപ്പോൾ തന്നെ ഉറച്ചുപോവുകയും ചെയ്യും. നാരാങ്ങാ നീര് ഒഴിക്കുന്നതോടെ വെള്ളത്തിൽ അസഡിൻ്റെ അംശം വരുന്നു. ഇതോടെ ചൂട് എളുപ്പത്തിൽ കടന്നുപോകുകയും മുട്ട പെട്ടെന്ന് വേവുകയും ചെയ്യും.

5 / 5
നാരങ്ങാനീര് ചേർക്കുന്നത് കൊണ്ട് മുട്ടയുടെ രുചിയിൽ മാറ്റവും സംഭവിക്കുമെന്ന പേടിയും വേണ്ട. പകരം, മുട്ട തിളപ്പിക്കാൻ വച്ച വെള്ളം ചൂടാകുന്ന പ്രക്രിയയുടെ വേഗത കൂടുകയാണ് ഇത് വഴി സംഭവിക്കുന്നത്. ഇനി നാരങ്ങയില്ലെങ്കിൽ ചെറിയ അളവിൽ വിനാഗിരി ഇത്തരത്തിൽ മുട്ട പുഴുങ്ങുന്ന വെള്ളത്തിൽ ചേർത്താലും മതിയാകും. വിനാഗിരി ചേർക്കുമ്പോഴും വെള്ളം ചെറുതായി അസഡിക്കാകും ഇത് മുട്ട പൊട്ടിപോകുന്നത് തടയുമെന്നും ചില പഠനങ്ങൾ പറയുന്നു.

Loading...
Unable to load recommendations.
Follow Us
മുടി വളരാൻ എണ്ണ തേക്കേണ്ടത്  എപ്പോൾ? അറിയാം ശരിയായ രീതി
പച്ചക്കറിയല്ലാതെ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
11000mAh ബാറ്ററിയുണ്ട്; ഹോണർ X9e പ്രോ 5G ലോഞ്ച് ചെയ്തു
പഴയ ടൂത്ത് ബ്രഷ് കളയരുതേ! അറിയാം ഈ കിടിലന്‍ ഉപയോഗങ്ങള്‍
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്