അരിയിലെ മായം എങ്ങനെ കണ്ടെത്താം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ, പൊടിക്കൈകൾ ഇതാ | Kitchen Tips, How to Check Adulteration in Rice, Simple home tests to detect Quality Malayalam news - Malayalam Tv9

Rice Adulteration Tips: അരിയിലെ മായം എങ്ങനെ കണ്ടെത്താം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ, പൊടിക്കൈകൾ ഇതാ

Published: 

18 Nov 2026 | 10:01 AM

Rice Quality Checking Tips: പ്ലാസ്റ്റിക് ചേർന്ന അരി, കൃത്രിമ നിറങ്ങൾ, മെഴുക്, മറ്റ് മായങ്ങൾ എന്നിവ അരിയിൽ കലർത്തി വിപണിയിലെത്തിക്കുന്നതായി പലപ്പോഴും പരാതികൾ ഉയരാറുണ്ട്. മായം കലർന്ന അരി സ്ഥിരമായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വീട്ടിലിരുന്ന് തന്നെ അരിയിലെ മായം വളരെ എളുപ്പത്തിൽ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കിയാലോ. നിങ്ങളുടെ ആരോ​ഗ്യം സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞേ മതിയാകൂ. അതിനാൽ ഇനി അരി വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കിക്കോളൂ.

1 / 5
നമ്മുടെ അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണസാധനങ്ങളിൽ ഒന്നാണ് അരി. എന്നാൽ വിപണിയിൽ ലഭിക്കുന്ന എല്ലാ അരിയും പൂർണ്ണമായും ശുദ്ധമാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളത്. പ്ലാസ്റ്റിക് ചേർന്ന അരി, കൃത്രിമ നിറങ്ങൾ, മെഴുക്, മറ്റ് മായങ്ങൾ എന്നിവ അരിയിൽ കലർത്തി വിപണിയിലെത്തിക്കുന്നതായി പലപ്പോഴും പരാതികൾ ഉയരാറുണ്ട്. (Image Credit Source: Unsplash)

2 / 5
മായം കലർന്ന അരി സ്ഥിരമായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വീട്ടിലിരുന്ന് തന്നെ അരിയിലെ മായം വളരെ എളുപ്പത്തിൽ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കിയാലോ. നിങ്ങളുടെ ആരോ​ഗ്യം സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ അറിഞ്ഞേ മതിയാകൂ. അതിനാൽ ഇനി അരി വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കിക്കോളൂ.

3 / 5
വെള്ളത്തിലെ പരിശോധന: ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു പിടി അരി എടുത്തിടുക. ശുദ്ധമായ അരി വെള്ളത്തിൽ താഴ്ന്ന് പോകുന്നത് കാണാനാകും. എന്നാൽ അരിയിൽ പ്ലാസ്റ്റിക്കോ മറ്റ് കൃത്രിമ വസ്തുക്കളോ അടങ്ങിയിട്ടുണ്ടെങ്കിൽ അവ വെള്ളത്തിന് മുകളിൽ പൊന്തികിടക്കുന്നതായി കാണാം. ഇത് വഴി പ്ലാസ്റ്റിക് അരി വളരെ പെട്ടെന്ന് തിരിച്ചറിയാം.

4 / 5
ചൂടാക്കിയുള്ള പരിശോധന: ഒരു ചെറിയ സ്പൂൺ അരി ചൂടായ ഒരു ഇരുമ്പ് ചട്ടിയിലേക്കോ പാനിലേക്കോ ഇടുക. അരിയിൽ മെഴുകോ പ്ലാസ്റ്റിക്കോ പുരട്ടിയിട്ടുണ്ടെങ്കിൽ അവ പെട്ടെന്ന് ഉരുകുകയും നിങ്ങൾക്ക് പ്ലാസ്റ്റിക് കരിയുന്ന മണം വരികയും ചെയ്യും. ശുദ്ധമായ അരിയാണെങ്കിൽ കരിയുക മാത്രമാണ് ചെയ്യുക, പ്ലാസ്റ്റിക്കിന്റെ ഗന്ധം വരില്ല.

5 / 5
മഞ്ഞൾപ്പൊടിയും വെള്ളവും: അരിയിൽ കൃത്രിമ നിറങ്ങൾ ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഈ മാർഗ്ഗം ഉപയോഗിക്കാം. കുറച്ചു അരിയിലേക്ക് അല്പം മഞ്ഞൾപ്പൊടിയും ഏതാനും തുള്ളി വെള്ളവും ചേർത്ത് തിരുമ്മി നോക്കുക. അരിയുടെ നിറം പെട്ടെന്ന് മാറുകയോ മഞ്ഞൾപ്പൊടിയുടെ നിറം കടുത്ത ചുവപ്പായി മാറുകയോ ചെയ്താൽ ആ അരിയിൽ കൃത്രിമ നിറങ്ങളോ രാസവസ്തുക്കളോ ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ