Kitchen Tips: വിറകടുപ്പിൽ വച്ചാലും പാത്രം കരിപിടിക്കില്ല; ചാരവും എണ്ണയും കൊണ്ടൊരു ട്രിക്ക്
Soot Stains Remove Methods: പാകം ചെയ്തു കഴിയുമ്പോൾ പാത്രങ്ങളുടെ അടിയിൽ പിടിക്കുന്ന കരി ഉരച്ചു കഴുകി വൃത്തിയാക്കുക എന്നത് എല്ലാവർക്കും തലവേദനയാണ്. അതുകൊണ്ട് പലരും വിറക് അടുപ്പ് ഉപയോഗിക്കാതിരിക്കും. എത്ര സോപ്പ് തേച്ച് കഴുകിയാലും പാത്രങ്ങളിലെ കരിപ്പാടുകൾ പൂർണ്ണമായി മാറണമെന്നില്ല. എന്നാൽ അടുപ്പിൽ വെക്കുന്നതിന് മുൻപ് ചാരവും എണ്ണയും ഉപയോഗിച്ച് ഒരു ചെറിയ ട്രിക്ക് ചെയ്താൽ പാത്രങ്ങളിലെ കരി വേഗം കഴുകി കളയാനാകും.

വിറകടുപ്പിൽ പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. എന്നാൽ പാകം ചെയ്തു കഴിയുമ്പോൾ പാത്രങ്ങളുടെ അടിയിൽ പിടിക്കുന്ന കരി ഉരച്ചു കഴുകി വൃത്തിയാക്കുക എന്നത് എല്ലാവർക്കും തലവേദനയാണ്. അതുകൊണ്ട് പലരും വിറക് അടുപ്പ് ഉപയോഗിക്കാതിരിക്കും. എത്ര സോപ്പ് തേച്ച് കഴുകിയാലും പാത്രങ്ങളിലെ കരിപ്പാടുകൾ പൂർണ്ണമായി മാറണമെന്നില്ല. എന്നാൽ അടുപ്പിൽ വെക്കുന്നതിന് മുൻപ് ചാരവും എണ്ണയും ഉപയോഗിച്ച് ഒരു ചെറിയ ട്രിക്ക് ചെയ്താൽ പാത്രങ്ങളിലെ കരി വേഗം കഴുകി കളയാനാകും. (Image Credit Source: Getty Images)

വിറകടുപ്പിൽ വെക്കാൻ പോകുന്ന പാത്രത്തിന്റെ അടിഭാഗത്തും വശങ്ങളിലും ഏതാനും തുള്ളി വെളിച്ചെണ്ണയോ മറ്റ് ഏതെങ്കിലും എണ്ണയോ നന്നായി തേച്ചുപിടിപ്പിക്കുക. ഇങ്ങനെ ചെയ്താൽ സ്റ്റീൽ പാത്രങ്ങളിലെ കരി പാചക ശേഷം വേഗം കഴുകി കളയാനാകും. അതുപോലെ തന്നെ അടുപ്പിൽ നിന്ന് തണുത്ത ചാരം ഒരു പിടി എടുത്ത് അതിലേക്ക് അല്പം വെള്ളം ഒഴിക്കുക. അമിതമായി വെള്ളം ഒഴിക്കരുത്. കുഴഞ്ഞ് കിട്ടണം. ശേഷം അത് പാത്രത്തിൻ്റെ അടിയിലും വശങ്ങളിലുമായി തേച്ചുപിടിപ്പിക്കുക. എന്നിട്ട് പാചകം ചെയ്യാം.

പാചകം കഴിഞ്ഞ ശേഷം പാത്രം തണുത്തിട്ട് മാത്രം കഴുകുക. ഇതിനുശേഷം സാധാരണ വെള്ളം ഒഴിച്ച് ഉരച്ച് കഴുകിയാൽ തന്നെ എണ്ണയ്ക്കും ചാരത്തിനുമൊപ്പം കരി മുഴുവനായും പോയി വൃത്തിയാകുന്നതാണ്. കരി പോയ ശേഷം സാധാരണ പാത്രം കഴുകുന്ന ലിക്വിഡോ സോപ്പോ ഉപയോഗിച്ച് കഴുകിയെടുത്താൽ പാത്രം പുതിയതുപോലെ തിളങ്ങും. കരിപിടിച്ച് പാത്രം മോശമായെന്ന് പറഞ്ഞ് വിഷമിക്കുന്നവർക്ക് ഇത് നല്ലൊരു ട്രിക്കാണ്.

അതുപോലെ തന്നെ അടുപ്പിൻ്റെ ചുറ്റിനും സ്റ്റീലാണെങ്കിൽ അതിലും എണ്ണ തടവുന്നത് കരിപിടിക്കാതെ അവയെ സംരക്ഷിക്കാൻ സഹായിക്കും. പാചക ശേഷം എണ്ണമയം തുടച്ചുകളഞ്ഞാൽ മതി. പാചക ശേഷം പാത്രത്തിൻ്റെ ചൂടാറിയിട്ട് ഉടൻ തന്നെ കഴുകി വൃത്തിയാക്കണം. ദിവസങ്ങളോളം അവ അങ്ങനെ വയ്ക്കുന്നത് ശരിയായ രീതിയല്ല. അങ്ങനെ ചെയ്താൽ ചിലപ്പോൾ ഇത്തരം കറ പോകണമെന്നില്ല.

വിനാഗിരി ഉപയോഗിച്ച് കരിഞ്ഞ പാത്രം വൃത്തിയാക്കിയെടുക്കാവുന്നതാണ്. കരിഞ്ഞ പാത്രത്തിൽ വെള്ളം നിറച്ച് അതിൽ ഒര് കപ്പ് വിനാഗിരി ഒഴിക്കുക. ഒരു രാത്രി ഇങ്ങനെ തന്നെ വെക്കുക. രാവിലെ, സാധാരണ സോപ്പ് ഉപയോഗിച്ച് പാത്രം വൃത്തിയാക്കിയാൽ കരി ഇളകിപ്പോകും. പാത്രങ്ങൾ വൃത്തിയാക്കാൻ സഹായിക്കുന്ന മറ്റൊരു ചേരുവയാണ് ബേക്കിംഗ് സോഡ. ഇതിലെ ബ്ലീച്ചിങ് സവിശേഷത കരിഞ്ഞു പിടിച്ചതെല്ലാം എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കും.