Sanju Samson: സഞ്ജുവും, വൈഭവും കളിക്കണം; മാറ്റേണ്ടത് മറ്റൊരു താരത്തെ! തുറന്നുപറഞ്ഞ് മുന്‍താരം
Dinesh Karthik Wants Abhishek Sharma Resting Instead of Dropping Sanju Samson: ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ വൈഭവ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കിൽ, സഞ്ജു സാംസണെ വീണ്ടും പുറത്തിരുത്തുന്നതിന് പകരം അഭിഷേക് ശർമ്മയ്ക്ക് വിശ്രമം നൽകുന്നത് പരിഗണിക്കണമെന്ന് ദിനേശ് കാര്‍ത്തിക്.
ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു സാംസണ് പകരം വൈഭവ് സൂര്യവംശിയെ ഓപ്പണറായി കളിപ്പിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയരുന്നുണ്ട്. നാലാം ടി20യില്‍ ഓപ്പണറായി കളിച്ച സഞ്ജുവിന് രണ്ട് പന്തില്‍ നാലു റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മൂന്നാം ടി20യില്‍ വൈഭവും, അഭിഷേക് ശര്‍മയുമായിരുന്നു ഓപ്പണര്‍മാര്‍. ഈ മത്സരത്തില്‍ വൈഭവ് 19 പന്തില്‍ 45 റണ്‍സെടുത്തു. ഇതോടെയാണ് അഞ്ചാം ടി20യില്‍ സഞ്ജുവിനെ ഒഴിവാക്കി വൈഭവിനെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമായത്. എന്നാല്‍ സഞ്ജുവിനെ പിന്തുണച്ച് മുന്‍ താരം ദിനേശ് കാര്‍ത്തിക് രംഗത്തെത്തി.
ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ വൈഭവ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കിൽ, സഞ്ജു സാംസണെ വീണ്ടും പുറത്തിരുത്തുന്നതിന് പകരം അഭിഷേക് ശർമ്മയ്ക്ക് വിശ്രമം നൽകുന്നത് പരിഗണിക്കണമെന്ന് ദിനേശ് കാര്‍ത്തിക് പറഞ്ഞു.
“വൈഭവ് കളിക്കാൻ ആരാധകര്‍ ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം. വൈഭവിനെ കളിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, അത് അഭിഷേകിന് വിശ്രമം നല്‍കി അദ്ദേഹത്തിന് പകരമായിരിക്കണം, അങ്ങനെയാണ് അത് ചെയ്യേണ്ടതും. വൈഭവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിഷയം വരുമ്പോഴെല്ലാം ഇരയാകുന്നത് എല്ലായ്പ്പോഴും സഞ്ജുവാണ്. നിങ്ങൾക്ക് ശരിക്കും വൈഭവിനെ ടീമിൽ ഉൾപ്പെടുത്തണമെങ്കിൽ അഭിഷേകിന് വിശ്രമം എടുക്കാം. ഇവിടെ പ്രധാനപ്പെട്ട വാക്ക് വിശ്രമം എന്നതാണ്”- കാർത്തിക് കൂട്ടിച്ചേർത്തു.
സഞ്ജുവിന്റെ പ്രകടനം
ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജുവായിരുന്നു കളിയിലെ താരം. 33 പന്തില്‍ താരം 67 റണ്‍സെടുത്തു. രണ്ടാം മത്സരത്തിലും ഓപ്പണറായി കളിച്ച സഞ്ജു 17 പന്തില്‍ 14 റണ്‍സെടുത്ത്. പരിക്കേറ്റ ഇഷാന്‍ കിഷന് പകരമായി വൈഭവ് സൂര്യവംശിയും ഈ മത്സരത്തില്‍ കളിച്ചിരുന്നു. വണ്‍ ഡൗണായി കലിച്ച വൈഭവ് ഈ മത്സരത്തില്‍ നേടിയത് എട്ടു പന്തില്‍ നാല് റണ്‍സ് മാത്രം.
Also Read: Sanju Samson: സഞ്ജുവിനെ ഒഴിവാക്കേണ്ട, വൈഭവിനെയും കളിപ്പിക്കാം; ഇന്ത്യക്ക് പുതിയ ടീം കോമ്പിനേഷൻ
എന്നാല്‍ മൂന്നാം ടി20യില്‍ ഓപ്പണര്‍മാരായി ബാറ്റ് ചെയ്തത് വൈഭവും, അഭിഷേകുമാണ്. ഈ മത്സരത്തില്‍ വൈഭവ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. വണ്‍ ഡൗണായി കളിച്ച സഞ്ജുവിന് 13 പന്തില്‍ 18 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
നാലാം ടി20യില്‍ ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയതോടെ വൈഭവിന് പുറത്തിരിക്കേണ്ടി വന്നു. ഇതോടെ സഞ്ജു വീണ്ടും ഓപ്പണറായി. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. നാലാം ടി20യില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനായിരുന്നു ജയം. ഞായറാഴ്ച നടക്കുന്ന അഞ്ചാം ടി20യിലെ മത്സരഫലം ഇന്ത്യയ്ക്ക് അപ്രസക്തമാണ്. അതുകൊണ്ട് തന്നെ പ്ലേയിങ് ഇലവനില്‍ ഒന്നിലേറെ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
English Summary
Former cricketer Dinesh Karthik suggested resting Abhishek Sharma instead of dropping Sanju Samson for the final T20I. He believes Vaibhav Sooryavanshi can replace Abhishek to give the youngster another opportunity. India currently lead the five-match T20I series against New Zealand 3-1.