Ration Update: റേഷകട നാളെയും മറ്റന്നാളും അവധി, നവംബർ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ
Kerala Ration Update For November Month: സംസ്ഥാനത്ത് നാളെയും മറ്റന്നാളും (നവംബർ 1,2) റേഷൻ കടകൾ അവധിയായിരിക്കും. ഒക്ടോബർ മാസത്തേക്കുള്ള റേഷൻ വിതരണം ഇന്നത്തോടെ ( ഒക്ടോബർ 31 ) അവസാനിച്ചു. നവംബർ മാസത്തിലെ റേഷൻ വിതരണം ചൊവ്വാഴ്ച മുതലാണ് (നവംബർ 3) ആരംഭിക്കുക. അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പായ്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും (നവംബർ 1,2) റേഷൻ കടകൾ അവധിയായിരിക്കും. ഒക്ടോബർ മാസത്തേക്കുള്ള റേഷൻ വിതരണം ഇന്നത്തോടെ ( ഒക്ടോബർ 31 ) അവസാനിച്ചു. നവംബർ മാസത്തിലെ റേഷൻ വിതരണം ചൊവ്വാഴ്ച മുതലാണ് (നവംബർ 3) ആരംഭിക്കുക.
നവംബർ മാസത്തിലെ റേഷൻ വിതരണം
അന്ത്യോദയ അന്ന യോജന AAY –അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പായ്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും
മുൻഗണനാ വിഭാഗം PHH – മുൻഗണനാ വിഭാഗം PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം പരമാവധി 4 പായ്കറ്റ് ആട്ട, 9 രൂപാ നിരക്കിൽ, ലഭിക്കുന്നതാണ്
Also Read: എടിഎം വഴി റേഷൻ വാങ്ങാം! ആദ്യ പരീക്ഷണം തിരുവനന്തപുരത്ത്
പൊതു വിഭാഗം സബ്‌സിഡി (NPS) – എൻപിഎസ് കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിലും സ്പെഷ്യൽ വിഹിതമായി 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിലും 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപാ നിരക്കിലു, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കും.
സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിലും കിട്ടുന്നതാണ്.
പൊതു വിഭാഗം (NPNS) – പൊതു വിഭാഗം NPNS കാർഡിന് 6 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും കൂടാതെ സ്പെഷ്യൽ വിഹിതമായി 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 നിരക്കിലും, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കുന്നതാണ്. സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ ഗ്രാം വരെ ആട്ട കിലോയ്ക്ക് 17 രൂപക്ക് വാങ്ങാം.
പൊതു വിഭാഗം സ്ഥാപനം (NPI) – NPI കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ വിലയിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപക്ക് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കും. കൂടാടെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപക്ക് കിട്ടുന്നതാണ്.
ഇതിന് പുറമെ, അതാത് റേഷൻ കടകളിൽ ബാക്കിയുള്ള OMSS Special അരിയുടെ സ്റ്റോക്കിനനുസരിച്ച്, NPS, NPNS, NPI കാർഡുകൾക്ക് അധിക വിഹിതമായി പരമാവധി 10 കിലോ ഗ്രാം അരിയും . PHH കാർഡകൾക്ക് അധിക വിഹിതമായി പരമാവധി 3 കിലോ അരിയ്യം കിലോയ് 26 രൂപ നിരക്കിൽ കിട്ടുന്നതാണ്.
മണ്ണെണ്ണ വിഹിതം ഇങ്ങനെ
2026 ഒക്ടോബർ-നവംബർ-ഡിസംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും കിട്ടുന്നതാണ്.
English Summary
Ration shops in the state will remain closed tomorrow and the day after (November 1 and 2). The distribution of rations for the month of October concluded today (October 31). The distribution of rations for the month of November will commence on Tuesday (November 3).