AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Rimi Tomy: ദൈവം തന്ന സമ്മാനം! റിമി ടോമി വിവാഹിതയാകുന്നു; സന്തോഷം പങ്കുവെച്ച് താരം

Rimi Tomy Getting marriage:തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് വിവാഹ കാര്യം പങ്കുവെച്ചത്. കോഴിക്കോട് വെച്ചാണ് താരം ഈ വിശേഷം പങ്കുവെക്കുന്നത് എന്നും വീഡിയോയിൽ പറയുന്നു. ചിലപ്പോൾ നമ്മുടെ ജീവിതത്തിലേക്ക് ദൈവം കൊണ്ട് തന്ന ഭാഗ്യം സമ്മാനം എന്നൊക്കെ പറയാറില്ലേ അതേ പോലുള്ള ഒരാളെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നത് എന്നാണ് റിമി ടോമി വീഡിയോയിൽ.........

Rimi Tomy: ദൈവം തന്ന സമ്മാനം! റിമി ടോമി വിവാഹിതയാകുന്നു; സന്തോഷം പങ്കുവെച്ച് താരം
Rimi TomyImage Credit source: Social Media
Ashli C
Ashli C | Updated On: 31 Oct 2026 | 08:12 PM

മലയാളികളുടെ പ്രിയപ്പെട്ട ഗായിക റിമി ടോമി വിവാഹിതയാകുന്നു. തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് വിവാഹ കാര്യം പങ്കുവെച്ചത്. കോഴിക്കോട് വെച്ചാണ് താരം ഈ വിശേഷം പങ്കുവെക്കുന്നത് എന്നും വീഡിയോയിൽ പറയുന്നു. ചിലപ്പോൾ നമ്മുടെ ജീവിതത്തിലേക്ക് ദൈവം കൊണ്ട് തന്ന ഭാഗ്യം സമ്മാനം എന്നൊക്കെ പറയാറില്ലേ അതേ പോലുള്ള ഒരാളെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നത് എന്നാണ് റിമി ടോമി വീഡിയോയിൽ പറയുന്നത്.

റിമി ടോമിയുടെ വാക്കുകൾ…

എന്നെ ചെറുപ്പം മുതലേ കാണുന്നവരാണ് നിങ്ങൾ, എന്റെ ജീവിതത്തിലെ സന്തോഷവും സങ്കടവും ജീവിതത്തിൽ ഈ ഒരു കാലയളവിൽ നടന്നിട്ടുള്ള എല്ലാ കാര്യങ്ങളും അറിയുന്നവരാണ് നിങ്ങൾ. അതുകൊണ്ടുതന്നെ ഇനിയൊരു സന്തോഷവാർത്ത നിങ്ങളോട് തന്നെ ആദ്യം പറയണം എന്ന് തോന്നി. പലപ്പോഴും നിങ്ങളിൽ പലരും എന്നോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് വിവാഹമായോ? വിവാഹം കഴിക്കുന്നില്ലേ? എന്നൊക്കെ

ALSO READ:ഭാര്യക്കൊപ്പം ഷോപ്പിങ്ങിന് പോകുമ്പോൾ ആദ്യം ചെയ്യേണ്ടത് ഇക്കാര്യം! നവദമ്പതികൾക്ക് ടിപ്പുമായി നടൻ സൂര്യ

പിന്നീട് കഴിഞ്ഞവർഷം ഏതൊക്കെയോ യൂട്യൂബ് ചാനലിൽ ഞാൻ വിവാഹം കഴിക്കാൻ പോകുന്നു എന്ന തരത്തിൽ വാർത്തകളും എത്തി. അവസാനം ഞാൻ എന്റെ അക്കൗണ്ടിലൂടെ തന്നെ അങ്ങനെ ഒരു സംഭവം ഇല്ല ഞാൻ വിവാഹം കഴിക്കാൻ പോകുന്നെങ്കിൽ അത് ഞാൻ തന്നെ പറയും എന്നൊക്കെ നിങ്ങളോട് പറയേണ്ടി വന്നിരുന്നു. ഇപ്പോൾ ഞാൻ തന്നെ ആ സന്തോഷവാർത്ത നിങ്ങളോട് പറയുകയാണ്. ഞാൻ വിവാഹിതയാകാൻ പോവുകയാണ്. നമ്മുടെ ജീവിതത്തിൽ എന്തൊക്കെ സൗഭാഗ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും എനിക്ക് പിന്തുണക്കാൻ എന്റെ കുടുംബവും എല്ലാം വരും ഉണ്ടായിരുന്നു എന്നിരുന്നാലും ഒരു പാർട്ണർ എന്ന ഭാഗം എപ്പോഴും ശൂന്യമായി തന്നെ കിടന്നിരുന്നു. നമുക്ക് സന്തോഷവും കെയറും തരുന്ന നമ്മുടെ വൈബിനൊച്ച ഒരാളെയാണല്ലോ നാം വിവാഹം കഴിക്കേണ്ടത്, അതുകൊണ്ടാണ് ഇത്ര നീണ്ടു പോയത്. അങ്ങനെ എന്റെ ജീവിതത്തിലേക്കും ദൈവം കൊണ്ട് തന്ന സമ്മാനം പോലെ ഒരാൾ എത്തി.

നമുക്ക് നമ്മളെ മനസ്സിലാക്കാൻ കഴിയുന്ന ഒരാളെ കിട്ടുമ്പോഴല്ലേ വിവാഹം കഴിക്കാൻ തോന്നുന്നത് അങ്ങനെ ഒരാളാണ് ഇത്. ഞങ്ങൾ കുറെ നാളായി പരിചയത്തിലാണ്. ഞാൻ എന്റെ ഒരു കാര്യങ്ങളെല്ലാം ആ വ്യക്തിയോട് പറഞ്ഞു. എന്നെ കേട്ടു എനിക്ക് സമാധാനം കിട്ടുന്നതുപോലെ തോന്നി നമുക്ക് ജീവിതത്തിൽ ആവശ്യത്തിനു വേണ്ടത് സമാധാനമാണല്ലോ എനിക്ക് അത് ആ വ്യക്തിയിൽ നിന്നും ലഭിക്കുന്നുണ്ടെന്ന് തോന്നിയപ്പോഴാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഞാൻ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തി വലിയ കോടീശ്വരനോ നടനോ ഗായകനോ ഒന്നുമല്ല. അതിനേക്കാൾ എല്ലാം ഉപരി എനിക്ക് സമാധാനം നൽകുന്ന ഒരാളാണ്. വഴി ഞാൻ ആരാണെന്ന് കാര്യം കൂടുതൽ വെളിപ്പെടുത്താമെന്നും റിമി ടോമി പറയുന്നു.

അതേസമയം റിമി ടോമി തന്റെ വിവാഹ സന്തോഷവാർത്ത പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ ആരാധകർ താരത്തെ ആശംസകൾ അറിയിച്ചുകൊണ്ട് എത്തുകയാണ് നല്ലൊരു തീരുമാനമാണ് എടുത്തത് ജീവിതത്തിൽ ഒരു പങ്കാളി എസ് അത്യാവശ്യമാണ് എന്നാണ് ആളുകൾ കമന്റ് ചെയ്യുന്നത്.

ENGLISH SUMMARY

Rimi Tomy, a singer beloved by Malayalis, is getting married. She shared the news via her Instagram account. In the video, she mentions that she is sharing this update while in Kozhikode. Rimi explains that the person she is set to marry is like a ‘blessing’ or a ‘gift’ that God has brought into her life.

Follow Us