മല്ലിപ്പൊടിയും മുളകുപൊടിയും പൂത്തുപോകുന്നുണ്ടോ? ഫ്രഷ് ആയി ഇരിക്കാൻ ഈ വിദ്യകൾ പരീക്ഷിക്കൂ | Kitchen Tips, How To Store Spices Without Mold, Essential Easy Hacks You Must Know Malayalam news - Malayalam Tv9

Kitchen Tips: മല്ലിപ്പൊടിയും മുളകുപൊടിയും പൂത്തുപോകുന്നുണ്ടോ? ഫ്രഷ് ആയി ഇരിക്കാൻ ഈ വിദ്യകൾ പരീക്ഷിക്കൂ

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 03:02 PM

How To Store Spices: കടകളിൽ നിന്ന് വാങ്ങുന്നതായാലും വീട്ടിൽ തന്നെ പൊടിച്ച് തയ്യാറാക്കുന്നതായാലും കൃത്യമായി സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് തന്നെ കേടായിപോകാറുണ്ട്. നമ്മൾ സൂക്ഷിക്കുന്ന രീതി തന്നെയാണ് ഇവയെ കേടാക്കുന്നത്. പ്ലാസ്റ്റിക് കവറുകളിലോ പാത്രങ്ങളിലോ സൂക്ഷിക്കുന്നതിനേക്കാൾ നല്ലത് എയർടൈറ്റായിട്ടുള്ള ചില്ലുപാത്രങ്ങളിൽ ഇവ സൂക്ഷിക്കുന്നതാണ്. വായു കടക്കാത്ത പാത്രങ്ങൾ ഈർപ്പത്തെ തടയുകയും പൂപ്പൽ ബാധ കുറയ്ക്കുകയും ചെയ്യുന്നു.

1 / 5
അടുക്കളയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും സൂക്ഷിക്കാൻ ബുദ്ധിമുട്ടുള്ളതുമാണ് മസാലപൊടുകൾ. കടകളിൽ നിന്ന് വാങ്ങുന്നതായാലും വീട്ടിൽ തന്നെ പൊടിച്ച് തയ്യാറാക്കുന്നതായാലും കൃത്യമായി സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് തന്നെ കേടായിപോകാറുണ്ട്. അതിൽ മല്ലിപ്പൊടിയും മുളകുപൊടിയും, പെട്ടെന്ന് പൂപ്പൽ പിടിക്കാനും കട്ടപിടിക്കാനും സാധ്യതയുള്ളവയാണ്. (Image Credit Source: Getty Images)

2 / 5
നമ്മൾ സൂക്ഷിക്കുന്ന രീതി തന്നെയാണ് ഇവയെ കേടാക്കുന്നത്. പ്ലാസ്റ്റിക് കവറുകളിലോ പാത്രങ്ങളിലോ സൂക്ഷിക്കുന്നതിനേക്കാൾ നല്ലത് എയർടൈറ്റായിട്ടുള്ള ചില്ലുപാത്രങ്ങളിൽ ഇവ സൂക്ഷിക്കുന്നതാണ്. വായു കടക്കാത്ത പാത്രങ്ങൾ ഈർപ്പത്തെ തടയുകയും പൂപ്പൽ ബാധ കുറയ്ക്കുകയും ചെയ്യുന്നു.

3 / 5
അതുപോലെ തന്നെ പൊടികളിൽ അല്പം പൊടിയുപ്പ് ചേർത്ത് നന്നായി ഇളക്കി വെക്കുന്നത് ഈർപ്പം വലിച്ചെടുക്കാനും പൂപ്പൽ വരുന്നത് തടയാനും ഒരു പരിധി വരെ സഹായിക്കും. കൂടാതെ മല്ലിപ്പൊടിയിൽ ഒരു ചെറിയ കഷ്ണം കായം ഇട്ടു വെക്കുന്നത് ചെറിയ പ്രാണികൾ വരുന്നത് തടയാൻ വളരെ നല്ല മാർ​ഗമാണ്.

4 / 5
വീട്ടമ്മമാർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്, കറി വെക്കുമ്പോൾ ഒരിക്കലും നനഞ്ഞ സ്പൂൺ മസാല പാത്രത്തിൽ ഇട്ട് എടുക്കരുത്. അതുപോലെ, തിളക്കുന്ന കറിക്ക് മുകളിൽ നേരിട്ട് പാത്രം പിടിച്ച് പൊടി ഇടാൻ ശ്രമിക്കരുത്. കാരണം കറിയിൽ നിന്ന് പൊങ്ങിവരുന്ന ആവി പൊടിയുടെ പാത്രത്തിനുള്ളിൽ ഈർപ്പം ഉണ്ടാക്കാൻ കാരണമാകും.

5 / 5
കൂടുതൽ അളവിൽ മസാലപ്പൊടികൾ വാങ്ങുകയോ പൊടിക്കുകയോ ചെയ്താൽ ഒരു ചെറിയ പാത്രത്തിൽ ആവശ്യത്തിന് മാത്രം പുറത്തെടുത്ത് ബാക്കി ഭാഗം ഫ്രിഡ്ജിൽ സൂക്ഷിക്കുകയോ പുറത്താണേൽ വായുകടക്കാത്ത പാത്രങ്ങളിലോ സൂക്ഷിക്കുന്നത് മാസങ്ങളോളം അവ കേടാകാതിരിക്കാൻ സഹായിക്കും.

Loading...
Unable to load recommendations.
Follow Us
വില അ‌റിഞ്ഞ് വിൽക്കാം! സെപ്റ്റംബർ 1-ലെ റബർ വില
ഈ 7 ഭക്ഷണങ്ങൾ കിഡ്നിക്ക് ശത്രുക്കൾ
ഡയറ്റ് നോക്കിയിട്ടും വയർ കുറയുന്നില്ലേ? നിങ്ങൾ വരുത്തുന്ന 5 തെറ്റുകൾ!
പുകവലി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ