Kitchen Tips: കട്ടിയാകില്ല, സോഫ്റ്റ് ഇടിയപ്പം വേണോ? മാവ് കുഴയ്ക്കുമ്പോൾ ഇത് ചേർക്കൂ
Tips to Make Soft Idiyappam at Home: ഇടിയപ്പം പലപ്പോഴും ഉണ്ടാക്കുമ്പോൾ കട്ടിയായിപ്പോകുന്നത് വലിയൊരു പ്രശ്നമാണ്. അരിപ്പൊടിക്കുമ്പോൾ വളരെ നൈസായി പൊടിച്ചെടുക്കാൻ ശ്രദ്ധിക്കുക. അതേസമയം, സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കാൻ അരിപ്പൊടി തന്നെ വേണമെന്നില്ല. പൂ പോലത്തെ സോഫ്റ്റ് ഇടിയപ്പം തയ്യാറാക്കാൻ മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന ടിപ്പുകൾ അറിഞ്ഞിരുന്നാലോ...

മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഇടിയപ്പം അല്ലെങ്കിൽ നൂൽപ്പുട്ട്. എന്നാൽ പലപ്പോഴും ഉണ്ടാക്കുമ്പോൾ ഇടിയപ്പം കട്ടിയായിപ്പോകുന്നത് വലിയൊരു പ്രശ്നമാണ്. പൂ പോലത്തെ സോഫ്റ്റ് ഇടിയപ്പം തയ്യാറാക്കാൻ മാവ് കുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന ടിപ്പുകൾ അറിഞ്ഞിരുന്നാലോ... (Image Credit source: Getty Images)

ഇടിയപ്പത്തിനായി അരിപ്പൊടിക്കുമ്പോൾ വളരെ നൈസായി പൊടിച്ചെടുക്കാൻ ശ്രദ്ധിക്കുക. അരിപ്പൊടി കുഴച്ചെടുക്കാൻ എപ്പോഴും തിളച്ച ചൂടുവെള്ളം തന്നെ ഉപയോഗിക്കണം. മാവ് കുഴയ്ക്കുമ്പോൾ ചിലർ വെളിച്ചെണ്ണ ചേർക്കാറുണ്ട്. എന്നാൽ വെളിച്ചെണ്ണയ്ക്ക് പകരം അല്പം നെയ്യും ആവശ്യത്തിന് ഉപ്പും തിളച്ച വെള്ളത്തോടൊപ്പം ചേർത്ത് കുഴച്ചാൽ ഇടിയപ്പത്തിന് നല്ല സോഫ്റ്റുണ്ടാകും.

വെള്ളത്തിന് പകരം അൽപം തേങ്ങാപ്പാൽ കൂടി ചേർത്ത് മാവ് കുഴച്ചെടുക്കുന്നത് ഇടിയപ്പം കട്ടിയാകുന്നത് തടയുന്നു. ഇത് ഇടിയപ്പത്തിൽ ഈർപ്പം നിലനിർത്താനും രുചി ഇരട്ടിയാക്കാനും സഹായിക്കും. ഈ ടിപ്പുകൾ ഉപയോഗിച്ച് സോഫ്റ്റ് ഇടിയപ്പം എളുപ്പത്തിൽ തയ്യാറാക്കാം.

അതേസമയം, സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കാൻ അരിപ്പൊടി തന്നെ വേണമെന്നില്ല. ആദ്യം രണ്ടര കപ്പ് വേവിച്ച ചോറിലേക്ക് ആവശ്യത്തിന് പച്ചവെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും ഒന്നര കപ്പ് അരിപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇഡ്ഡലി പാത്രത്തിൽ വെള്ളം ചൂടാക്കുക. സേവനാഴിയിലേക്ക് തയ്യാറാക്കിവെച്ച മാവ് ഒഴിച്ച് ഇടിയപ്പത്തട്ടിലേക്ക് പിഴിഞ്ഞൊഴിക്കുക. ചൂടായ ഇഡ്ഡലി പാത്രത്തിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കാം. സോഫ്റ്റ് ഇടിയപ്പം ഇങ്ങനെയും ഉണ്ടാക്കാം.