കൊച്ചി എയര്‍പോട്ടില്‍ മെട്രോയില്‍ ചെന്നിറങ്ങാം; പദ്ധതി സാധ്യതാ പഠനം പുരോഗമിക്കുന്നു | KMRL Plans Water Metro Route From Aluva Metro Station to Cochin Airport Through Periyar Malayalam news - Malayalam Tv9

Kochi Metro: കൊച്ചി എയര്‍പോട്ടില്‍ മെട്രോയില്‍ ചെന്നിറങ്ങാം; പദ്ധതി സാധ്യതാ പഠനം പുരോഗമിക്കുന്നു

Published: 

09 Aug 2026 | 10:19 AM

Kochi Water Metro Expansion: KMRL Plans Aluva to Cochin Airport Route: വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് ഏകദേശം 4 കിലോമീറ്റര്‍ ജലപാത പ്രധാന സ്ഥലങ്ങളിലൂടെ കടന്നുപോകും. അശ്വതി നഗര്‍, നടുവണ്ണൂര്‍, പാറ്റൂര്‍കുന്നത്, കാലടി എന്നിവിടങ്ങളെ ബന്ധിപ്പിച്ചാകും പാത പോകുക. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വാട്ടര്‍ മെട്രോ സംവിധാനം വഴി വിമാനത്താവളവുമായി സുഗമമായ കണക്ടിവിറ്റി ഉണ്ടാകും.

1 / 5
കൊച്ചി മെട്രോയില്‍ കയറി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഒരു യാത്ര...സ്വപ്‌നമല്ല, അത് വൈകാതെ നടക്കും. ആലുവ മെട്രോ സ്‌റ്റേഷന്‍ മുതല്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള വരെ പെരിയാര്‍ നദിയിലൂടെ വാട്ടര്‍ മെട്രോ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). പദ്ധതിയുടെ സാധ്യത വിലയിരുത്തുന്നതിനായി കെഎംആര്‍എല്‍ എസ്‌സിഎംഎസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. (Image Credit Source: Kochi Metro Official website)

2 / 5
പദ്ധതിയുടെ സാധ്യത പരിശോധിക്കാനായി ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ ശാസ്ത്രീയ വിശകലനങ്ങളും വിലയിരുത്തലുകളും നടത്തും. ആലുവ മുതല്‍ സിയാല്‍ വരെയുള്ള 4 കിലോമീറ്റര്‍ പാതയുടെ സമഗ്രമായ ഭൂപ്രകൃതി വിലയിരുത്തല്‍ നടത്തുന്നതിന് നേരത്തെ കെഎംആര്‍എല്‍ ടെന്‍ഡര്‍ നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ സുസ്ഥിര നഗര മൊബിലിറ്റി ശൃംഖല വികസിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പായിരിക്കും ഈ പദ്ധതിയെന്നാണ് കെഎംആര്‍എല്‍ പറയുന്നു.

3 / 5
വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് ഏകദേശം 4 കിലോമീറ്റര്‍ ജലപാത പ്രധാന സ്ഥലങ്ങളിലൂടെ കടന്നുപോകും. അശ്വതി നഗര്‍, നടുവണ്ണൂര്‍, പാറ്റൂര്‍കുന്നത്, കാലടി എന്നിവിടങ്ങളെ ബന്ധിപ്പിച്ചാകും പാത പോകുക. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ വാട്ടര്‍ മെട്രോ സംവിധാനം വഴി വിമാനത്താവളവുമായി സുഗമമായ കണക്ടിവിറ്റി ഉണ്ടാകും.

4 / 5
അതേസമയം, ഇന്ത്യയിലെ ആദ്യത്തെ ജല മെട്രോ സംവിധാനമാണ് കൊച്ചി വാട്ടര്‍ മെട്രോ. 78 കിലോമീറ്റര്‍ ശൃംഖലയിലൂടെ 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന 15 റൂട്ടുകളുടെ വികസനമാണ് ഇത് വിഭാവനം ചെയ്യുന്നത്. റൂട്ടുകള്‍ക്കിടയില്‍ തടസമില്ലാത്ത കണക്റ്റിവിറ്റി നല്‍കുന്നതിനായി 78 വേഗതയേറിയതും വൈദ്യുതോര്‍ജ്ജത്താല്‍ പ്രവര്‍ത്തിക്കുന്നതുമായ ഫെറികളുടെ ഒരു കൂട്ടം മെട്രോയില്‍ ഉള്‍പ്പെടുന്നുണ്ട്.

5 / 5
പരിസ്ഥിതി സൗഹൃദവും ഊര്‍ജ്ജക്ഷമതയുള്ളതുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് കണക്റ്റിവിറ്റി വര്‍ധിപ്പിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കൊച്ചി മെട്രോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്ടര്‍ മെട്രോ സംവിധാനം നടപ്പാക്കുന്നുണ്ട്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലേക്കും ഭാവിയില്‍ വാട്ടര്‍ മെട്രോയെത്തും.

Loading...
Unable to load recommendations.
Follow Us
ചീത്ത കൊഴുപ്പ് കത്തിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
7500mAh ബാറ്ററിയും നാല് 50MP ക്യാമറകളും ഉണ്ട്!
ദോശ മാവ് തലേന്ന് അരയ്ക്കേണ്ട, 10 മിനിറ്റിൽ റെഡിയാക്കാം
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി