AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

റിക്കി പോണ്ടിങിനെയും മറികടന്നു! ന്യൂസിലൻഡിനെതിരെ ചരിത്ര നേട്ടവുമായി വിരാട് കോലി

Virat Kohli Scripting History: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനിടെ ചരിത്ര നേട്ടവുമായി വിരാട് കോലി. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ന്യൂസിലാൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി കോലി മാറി. വെല്ലിംഗ്ടണിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിനിടെ റിക്കി പോണ്ടിങിന്റെ റെക്കോഡാണ് കോലി മറികടന്നത്.

Jayadevan AM
Jayadevan AM | Published: 07 Nov 2026 | 07:19 PM
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനിടെ ചരിത്ര നേട്ടവുമായി വിരാട് കോലി. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ന്യൂസിലാൻഡിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി കോലി മാറി. വെല്ലിംഗ്ടണിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ നടന്ന രണ്ടാം ഏകദിനത്തിനിടെ മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങിന്റെ റെക്കോഡാണ് കോലി മറികടന്നത്. ഈ മത്സരത്തിന് മുമ്പ് 1,971 റണ്‍സുമായി കോലിയും പോണ്ടിങും ഒപ്പത്തിനൊപ്പമായിരുന്നു (Image Credit Source: PTI).

1 / 5
പോണ്ടിങിനെ മറികടക്കാൻ അദ്ദേഹത്തിന് ഒരു റൺ കൂടി മതിയായിരുന്നു. രണ്ടാം ഏകദിനത്തില്‍ ഏഴു പന്തില്‍ ഏഴു റണ്‍സെടുക്കാനെ കോലിക്ക് സാധിച്ചുള്ളൂ. എങ്കിലും പോണ്ടിങിന്റെ റെക്കോഡ് മറികടക്കാനായി. ജേക്കബ് ഡുഫി എറിഞ്ഞ നാലാം ഓവറിലെ നാലാം പന്തില്‍ വില്‍ യങിന് ക്യാച്ച് നല്‍കിയാണ് കോലി പുറത്തായത്.

2 / 5
51 മത്സരങ്ങളിലെ 50 ഇന്നിങ്‌സുകളില്‍ നിന്നാണ്‌ പോണ്ടിങ്‌ ഇത്രയും റൺസ് നേടിയത്.  പോണ്ടിങിന്റെ ഈ നേട്ടം മറികടക്കാൻ കോഹ്‌ലിക്ക് 38 ഇന്നിങ്‌സുകൾ മാത്രമേ വേണ്ടിവന്നുള്ളൂ. ആദ്യ ഏകദിനത്തില്‍ കോലി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 74 റണ്‍സാണ് താരം നേടിയത്.

3 / 5
എന്നാല്‍ രണ്ടാം ഏകദിനത്തില്‍ നിരാശപ്പെടുത്തി. ന്യൂസിലാൻഡിനെതിരെ കോലി നേടിയ ആകെ റൺസ് 1,975 ആയി ഉയർന്നു. പരമ്പരയിൽ ഇനി മൂന്ന് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ഏകദിനത്തില്‍ ന്യൂസിലാൻഡിനെതിരെ 2,000 റൺസോ അതിൽ കൂടുതലോ നേടുന്ന ആദ്യ താരമാകാനുള്ള അവസരവും കോലിയെ കാത്തിരിക്കുന്നു.

4 / 5
പരമ്പരയിലെ ആദ്യ മത്സരത്തിൽ, മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തുകൊണ്ട് ഏകദിന ക്രിക്കറ്റിൽ  13,000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും കോലി സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം മത്സരത്തില്‍ മറ്റൊരു നേട്ടവും സ്വന്തമാക്കിയത്. 38-ാം വയസിലും റെക്കോഡുകള്‍ വാരിക്കൂട്ടുകയാണ് കോലി. നവംബര്‍ 10-ന് ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനം.

5 / 5
Follow Us