AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Naslen: ക്രൂരനായ വില്ലൻ വേഷം നസ്ലെൻ ചെയ്യുമോ എന്ന് സംശയമുണ്ടായിരുന്നു, സീനിനെ കുറിച്ച് ജിത്തു മാധവൻ

Jithu Madhvan On Naslin's Villian Role In Scene Movie: തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകനായ ജിത്തു മാധവൻ ഒരുക്കിയ സീൻ എന്ന സിനിമ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. നവംബർ ആറാം തീയതിയാണ് സിനിമ തീയറ്ററുകളിൽ റിലീസ് ചെയ്തത്. തമിഴ് സിനിമയാണെങ്കിൽ പോലും ഒന്നിലധികം മലയാളി കണക്ഷനുകൾ ഈ ചിത്രത്തിലുണ്ട്.

Amal KV
Amal KV | Updated On: 07 Nov 2026 | 08:51 PM
സംവിധായകനായ ജിത്തു മാധവൻ മാത്രമല്ല സിനിമയിലെ മലയാളി സാന്നിധ്യം.  സൂര്യയുടെ വില്ലനായി സീനിൽ വേഷമിട്ടിരിക്കുന്ന നസ്ലൻ, മറ്റൊരു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന നസ്രിയ എന്നിവർ മലയാളികളുടെ പ്രിയ താരങ്ങളാണ്.  ഈ സിനിമയുടെ വിവരങ്ങൾ പുറത്തുവന്നപ്പോൾ തന്നെ പലരും ആശ്ചര്യപ്പെട്ടിരുന്ന ഒന്നാണ് നെസ്‌ലിൻ എങ്ങനെ വില്ലനാകും എന്നത്. ( Image Credit Source - Social Media, Screen Grab )

1 / 5
കാരണം ഹിറ്റ് ചിത്രങ്ങളിൽ നായകനായി നിൽക്കുന്ന അവസരത്തിൽ മറ്റൊരു ഭാഷയിൽ പോയി എങ്ങനെ ഒരാൾക്ക് വില്ലൻ ആകാൻ കഴിയും എന്നുള്ള സംശയമാണ് പലരിലും ഉണ്ടായിരുന്നത്. പ്രേക്ഷകർക്ക് മാത്രമല്ല സംവിധായകൻ ജിത്തു മാധവനും ഇതേ സംശയമുണ്ടായിരുന്നു എന്ന് ഇപ്പോൾ  വ്യക്തമായിരിക്കുകയാണ്.

2 / 5
സീൻ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകവെയാണ് നസ്ലെൻ ഈ റോൾ ചെയ്യാൻ  സമ്മതിക്കുമോ എന്ന സംശയം തനിക്കുണ്ടായിരുന്നു എന്ന് ജിത്തു മാധവൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്രയും ക്രൂരനായ ഒരു വില്ലന്റെ വേഷം  ഹീറോ പരിവേഷത്തിൽ നിൽക്കുന്ന ഒരാൾ ചെയ്യുമോ എന്നായിരുന്നു തന്റെ തോന്നൽ എന്നും ജിത്തു മാധവൻ പറഞ്ഞു.

3 / 5
സീനിൽ നസ്ലെൻ അവതരിപ്പിക്കുന്ന വില്ലൻ വേഷം ഏറെ മികച്ചതാണ് എന്നാണ് സിനിമ കണ്ടിറങ്ങിയവർ പറയുന്ന അഭിപ്രായം.  ജയിലറിലെ വിനായകനോടാണ് പലരും നസ്ലിന്റെ വില്ലത്തരത്തെ താരതമ്യം ചെയ്യുന്നത്. നസ്ലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി സീൻ മാറും എന്നാണ്   സിനിമ ലോകം വിലയിരുത്തുന്നത്.

4 / 5
ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലയിലാണ് സീനിനെ ജിത്തു മാധവൻ ഒരുക്കിയിരിക്കുന്നത്. ഇതിൽ തമാശയുടെ കൂടി എലമെന്റുകൾ കൊണ്ടുവന്നിരിക്കുന്നു. ചിത്രത്തിലെ നസ്രിയയുടെ പ്രകടനത്തെയും പ്രേക്ഷകർ  അഭിനന്ദിക്കുന്നുണ്ട്.

5 / 5
Follow Us