മാജിക് അ‌ല്ല, ടെക്നോളജി! ഫോണിന് പുറകിൽ മിനി ഡിസ്പ്ലേയുമായി ലാവ വിരാട് കർവ് സെപ്റ്റംബർ 21ന് ഇന്ത്യയിൽ | Lava Virat Curve with secondary mini-display to launch in India on September 21; details inside Malayalam news - Malayalam Tv9

മാജിക് അ‌ല്ല, ടെക്നോളജി! ഫോണിന് പുറകിൽ മിനി ഡിസ്പ്ലേയുമായി ലാവ വിരാട് കർവ് സെപ്റ്റംബർ 21ന് ഇന്ത്യയിൽ

Published: 

16 Sep 2026 | 06:05 PM

Lava Virat Curve to launch in India on September 21: ഇന്ത്യയിൽ 'ലാവ വിരാട് കർവ്' സെപ്റ്റംബർ 21-ന് ഉച്ചയ്ക്ക് 12:00ന് ലോഞ്ച് ചെയ്യും. ഇത് ഒരു മിഡ്-റേഞ്ച് മോഡലാണ്. മുൻ മോഡലുകളെ അ‌പേക്ഷിച്ച് മികച്ച ഡിസൈനും ഹാർഡ്‌വെയർ അ‌പ്ഗ്രേഡുകളും സഹിതമാണ് ഈ ലാവ ഫോൺ എത്തുന്നത്. ക്യാമറ മൊഡ്യൂളിൽ നേരിട്ട് ഘടിപ്പിച്ചിരിക്കുന്ന മിനി ഡിസ്പ്ലേയാണ് ഈ ലാവ ഫോണിന്റെ മുഖ്യ ആകർഷണം.

1 / 6
 ലാവ വിരാട് കർവ് (Lava Virat Curve) സെപ്റ്റംബർ 21-ന് ഉച്ചയ്ക്ക് 12ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും.  മിഡ് റേഞ്ചിൽ ഒരു പുതിയ സ്മാർട്ട്ഫോൺ തേടുന്നവർക്കും നല്ലൊരു കർവ്ഡ് ഡിസ്പ്ലേ ​സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർക്കും പരിഗണിക്കാൻ കഴിയും വിധത്തിലാണ് ലാവ വിരാട് കർവ് എത്തുന്നത്. (Image credit: Lava)

2 / 6
 റിയർ പാനലിലെ മിനി ഡിസ്പ്ലേയാണ് ലാവ വിരാട് കർവിന്റെ ​ഹൈ​ലൈറ്റ്. ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ സജീവമായ ഇക്കാലത്തും സ്മാർട്ട്ഫോണിന്റെ പിന്നിലും ഒരു ഡിസ്പ്ലേയുള്ളത് പലർക്കും ഇപ്പോഴും ഒരു കൗതുകമുണർത്തുന്ന കാര്യമാണ്. റിയർ പാനലിൽ മിനി ഡിസ്പ്ലേ സഹിതം ഇതിന് മുൻപും ലാവ വിവിധ മോഡലുകൾ പുറത്തിറക്കിയിട്ടുണ്ട്.

3 / 6
ലാവ ഫോണുകളിൽ മിനി ഡിസ്പ്ലേ എന്നത് പുതുമയുള്ള കാര്യമല്ലെങ്കിലും വിരാട് കർവിനെ ലോഞ്ചിന് മുമ്പ് തന്നെ ഏറ്റവും ശ്രദ്ധേയമാക്കുന്നത് അ‌തിലെ മിനി ഡിസ്പ്ലേ കൂടിയാണ്. ഇത് റിയർ ക്യാമറ മൊഡ്യൂളിൽ നേരിട്ട് ഘടിപ്പിച്ചിരിക്കുന്നു. ബാറ്ററി ചാർജ് ശതമാനം, വോളിയം, നോട്ടിഫിക്കേഷനുകൾ, ​ടൈം, കസ്റ്റ​മൈസ് ചെയ്യാവുന്ന ഇമോജികൾ എന്നിവ ഇതിൽ കാണാൻ സാധിക്കും.

4 / 6
ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7100 ചിപ്‌സെറ്റ് കരുത്തിലാണ് ഈ ലാവ ഫോൺ എത്തുക. 6GB LPDDR5 റാം (+6GB വെർച്വൽ റാം പിന്തുണ), 128GB ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ മൈക്രോഫോണുകൾ, ഒപ്റ്റിക്കൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവയും ഇതിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

5 / 6
6.67 ഇഞ്ച് 3D കർവ്ഡ് AMOLED മെയിൻ ഡിസ്‌പ്ലേ ആണ് ഈ ലാവ ഫോണിലുള്ളത്. ഇത് Full-HD+ (2400 × 1080) റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, 1,100 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്, 93% സ്‌ക്രീൻ-ടു-ബോഡി റേഷ്യോ സഹിതം എത്തുന്നു.  IP64 റേറ്റിങ്, MIL-STD-810H മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷൻ എന്നിവയും ഉണ്ട്.

6 / 6
 45W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററി, ഡ്യുവൽ ക്യാമറ മൊഡ്യൂൾ (50MP സോണി IMX752 പ്രൈമറി സെൻസർ സഹിതം), 8MP പഞ്ച്-ഹോൾ സെൽഫി ക്യാമറ എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അ‌സിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുക. രണ്ട് വർഷത്തെ OS അപ്‌ഗ്രേഡുകളും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. വീഗൻ ലെതർ ബാക്ക് ഫിനിഷിൽ 'ഹെറിറ്റേജ് ഇൻഡിഗോ', 'മക്രാന ഐവറി' കളർ ഓപ്ഷനുകളിൽ എത്തുന്ന ഈ ഫോൺ ലോഞ്ചിന് ശേഷം ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാനാകും.

Loading...
Unable to load recommendations.
Follow Us
പ്രോട്ടീൻ്റെ കലവറ! ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
വിവാഹഭാഗ്യത്തിനും ദാമ്പത്യസൗഭാഗ്യത്തിനും വ്യാഴാഴ്ച്ച ജപിക്കേണ്ട മന്ത്രങ്ങൾ
10000mAh ബാറ്ററിയുള്ള ഫോൺ! റെഡ്മി നോട്ട് 17 പ്രോ മാക്സ്
നാരങ്ങാവെള്ളത്തിൽ ഉപ്പോ പഞ്ചസാരയോ, ഗുണകരമേത്?
Viral Video | ഒടുവിൽ ടെസ്ല ട്രക്ക് ബെംഗളൂരുവിലും
ടേക്ക് ഓഫിനിടെ ടയർ പൊട്ടി, വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ
Viral Video | ഇടിവെട്ടിയാൽ സംഭവിക്കുന്നതിങ്ങനെ
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി