വിടവാങ്ങൽ മത്സരത്തിനായി മെസി വീണ്ടും അർജന്റീന ടീമിൽ; ഒക്ടോബർ 6-ന് 'ദി ലാസ്റ്റ് ഡാൻസ്' | Lionel Messi Returns for Farewell Match: Named in Argentina Squad After Retirement Announcement Malayalam news - Malayalam Tv9

Lionel Messi: വിടവാങ്ങൽ മത്സരത്തിനായി മെസി വീണ്ടും അർജന്റീന ടീമിൽ; ഒക്ടോബർ 6-ന് ‘ദി ലാസ്റ്റ് ഡാൻസ്’

Published: 

16 Sep 2026 | 04:39 PM

Lionel Messi Farewell Match: ലയണല്‍ മെസിക്ക് അര്‍ഹിച്ച യാത്രയയപ്പ് നല്‍കാനൊരുങ്ങി അര്‍ജന്റീന. മെസിക്ക് വിടവാങ്ങള്‍ മത്സരത്തിന് അവസരമൊരുക്കാന്‍ ഒക്ടോബറിലെ സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. വിടവാങ്ങല്‍ മത്സരത്തിന്‌ താരത്തെ ക്ഷണിച്ചതായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ.

1 / 5
രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ഇതിഹാസ താരം ലയണല്‍ മെസിക്ക് അര്‍ഹിച്ച യാത്രയയപ്പ് നല്‍കാനൊരുങ്ങി അര്‍ജന്റീന. മെസിക്ക് വിടവാങ്ങള്‍ മത്സരത്തിന് അവസരമൊരുക്കാന്‍ ഒക്ടോബറിലെ സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. വിടവാങ്ങല്‍ മത്സരത്തിന്‌ താരത്തെ ക്ഷണിച്ചതായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയ സ്ഥിരീകരിച്ചു (Image Credit Source: PTI).

2 / 5
'ലോകത്തിലെ ഏറ്റവും മികച്ച താരവും  ഞങ്ങളുടെ ടീമിന്റെ പ്രതീകവും ക്യാപ്റ്റനുമായ ലയണല്‍ മെസിക്ക് അര്‍ഹിച്ച യാത്രയയപ്പ് നൽകുന്നതിനായി, ഒക്ടോബർ 6-ന്  അർജന്റീനയിൽ കളിക്കാൻ ക്ഷണിച്ചു,' എന്ന് ടാപ്പിയ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ബ്യൂണസ് ഐറീസിലുള്ള റിവർ പ്ലേറ്റിന്റെ എസ്റ്റാഡിയോ മോണുമെന്റൽ സ്റ്റേഡിയത്തിലാണ് ബെനിനെതിരെയുള്ള ഈ മത്സരം നടക്കുക. അർജന്റീനയുടെ 2022 ലോകകപ്പ് ജേതാക്കളെയും ഈ മത്സരത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

3 / 5
അന്താരാഷ്ട്ര വിൻഡോയിൽ അർജന്റീന മൂന്ന് ഹോം സൗഹൃദ മത്സരങ്ങളിലാണ് കളിക്കുന്നത്. ഒക്ടോബർ 6-ന് ബ്യൂണസ് ഐറീസിൽ ബെനിനെതിരെ നടക്കുന്ന മത്സരത്തിലാണ് മെസി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.  ഇതിന് മുന്നോടിയായി സെപ്റ്റംബർ 30-ന് ബൊളീവിയയെയും, ഒക്ടോബർ 3-ന് ബുർക്കിനാ ഫാസോയെയും അർജന്റീന നേരിടും.

4 / 5
ലിയാാൻഡ്രോ പാരെഡെസ്, നഹുവൽ മോളിന, തിയാഗോ അൽമാഡ എന്നിവർക്ക് ഈ മത്സരങ്ങളിൽ കളിക്കാനാകില്ല. ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം സ്പെയിനുമായുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് ലഭിച്ച സസ്‌പെന്‍ഷനാണ്‌ കാരണം. ലോകകപ്പിനിടെ ഫിഫയുടെ അച്ചടക്ക ചട്ടം ലംഘിച്ചതിന് അർജന്റീനയുടെ അടുത്ത രണ്ട് ഹോം മത്സരങ്ങൾ 50 ശതമാനം കാണികളുടെ ശേഷിയിൽ മാത്രം നടത്താൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ശിക്ഷയിൽ ഒരു മത്സരത്തിന്റെ സസ്പെൻഷൻ താൽക്കാലികമായി നീക്കിവെച്ചിട്ടുണ്ട്.

5 / 5
അതേസമയം, അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുന്നത്‌ നിർത്താനുള്ള തീരുമാനം തന്നെ ആഴത്തിൽ വേദനിപ്പിച്ചുവെന്നും എന്നാൽ താൻ സർവ്വതും നൽകിയിട്ടുണ്ടെന്നും ഇനി നൽകാൻ ഒന്നുമില്ലെന്നും മെസി പറഞ്ഞിരുന്നു. അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവുമാണ്. 207 മത്സരങ്ങളിൽ നിന്ന് 125 ഗോളുകളാണ് താരം അർജന്റീനയ്ക്കായി നേടിയത്.

Loading...
Unable to load recommendations.
Follow Us
വിവാഹഭാഗ്യത്തിനും ദാമ്പത്യസൗഭാഗ്യത്തിനും വ്യാഴാഴ്ച്ച ജപിക്കേണ്ട മന്ത്രങ്ങൾ
10000mAh ബാറ്ററിയുള്ള ഫോൺ! റെഡ്മി നോട്ട് 17 പ്രോ മാക്സ്
നാരങ്ങാവെള്ളത്തിൽ ഉപ്പോ പഞ്ചസാരയോ, ഗുണകരമേത്?
വിലക്കയറ്റം ബാധിക്കാതെ എങ്ങനെ സ്വര്‍ണം വാങ്ങാം? ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്‌
Viral Video | ഒടുവിൽ ടെസ്ല ട്രക്ക് ബെംഗളൂരുവിലും
ടേക്ക് ഓഫിനിടെ ടയർ പൊട്ടി, വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ
Viral Video | ഇടിവെട്ടിയാൽ സംഭവിക്കുന്നതിങ്ങനെ
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി