Lokah Chapter 1 Box Office Collection: മുൻവിധികളെ കാറ്റിൽ പറത്തി ‘ലോക’! ആരൊക്കെ താഴെ പോകും
Lokah Box Office Collection Day 10: ഓണം ദിവസങ്ങളിൽ കളക്‌ഷനിൽ വമ്പൻ മാറ്റങ്ങളാണ് ഉണ്ടായത്. ലോക ചാപ്റ്റർ 1 ചന്ദ്ര തിയറ്ററുകളിൽ എത്തി വൈകാതെ തന്നെ 200 കോടി ക്ലബ്ബിലെത്തുമെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

മുൻവിധികളെയെല്ലാം കാറ്റിൽ പറത്തികൊണ്ട് തീയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയാണ് കല്യാണി പ്രിയദർശൻ ചിത്രം ലോക ചാപ്റ്റർ 1 ചന്ദ്ര. ഓണം റിലീസായി ഓഗസ്റ്റ് 28-ന് തീയറ്ററുകളിൽ എത്തിയ ചിത്രം പത്ത് ദിവസം പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. (Image Credits:Instagram)

ഓണം ദിവസങ്ങളിൽ കളക്‌ഷനിൽ വമ്പൻ മാറ്റങ്ങളാണ് ഉണ്ടായത്. ലോക ചാപ്റ്റർ 1 ചന്ദ്ര തിയറ്ററുകളിൽ എത്തി വൈകാതെ തന്നെ 200 കോടി ക്ലബ്ബിലെത്തുമെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

റിലീസ് ചെയ്ത് പത്ത് ദിവസത്തെ കളക്ഷൻ, ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 168.25 കോടിയാണ് ലോക ആഗോള തലത്തിൽ നേടിയിരിക്കുന്നത്. ഇന്ത്യ നെറ്റ് കളക്ഷൻ 72.35 കോടിയും ഗ്രോസ് കളക്ഷൻ 84.55 കോടിയുമാണ്. ഓവർസീസിൽ നിന്നും 83.70 കോടി രൂപയാണ് ലോക നേടിയിരിക്കുന്നത്.

കേരളത്തിൽ 51.75 കോടിയാണ് പത്ത് ദിവസത്തെ ലോകയുടെ കളക്ഷൻ. കർണാടക- 7.88 കോടി, തെലങ്കാന, ആന്ധ്രാപ്രദേശ്- 10.1 കോടി, തമിഴ്നാട്- 10.85 കോടി എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ.

അതേസമയം, ബുക്കിംങ്ങിലും വൻ കുതിപ്പാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോകുന്ന സിനിമയും ലോകയാണ്.