AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Luis Suarez: എതിർ ടീം സപ്പോർട്ട് സ്റ്റാഫിനെ തുപ്പി; ലൂയിസ് സുവാരസിന് മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്ക്

Match Ban For Luis Suarez: ഇൻ്റർ മയാമിയുടെ പ്രധാന താരങ്ങളിൽ ഒരാളായ ലൂയിസ് സുവാരസിനെതിരെ നടപടി. എതിർ ടീമിൻ്റെ സപ്പോർട്ട് സ്റ്റാഫിനെ തുപ്പിയതിനാണ് നടപടി എടുത്തത്.

abdul-basith
Abdul Basith | Published: 09 Sep 2025 12:25 PM
ഇൻ്റർ മയാമി താരം ലൂയിസ് സുവാരസിന് മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്ക്. എതിർ ടീമിൻ്റെ സപ്പോർട്ട് സ്റ്റാഫിനെ തുപ്പിയതിനെ തുടർന്നാണ് നടപടി.  മയാമിയുടെ മൂന്ന് ലീഗ് മത്സരങ്ങളിൽ നിന്നാണ് സുവാരസിനെ വിലക്കിയിരിക്കുന്നത്. ഉറുഗ്വേ താരമായ 38 വയസുകാരൻ ടീമിലെ പ്രധാന താരമാണ്.

1 / 5
സിയാറ്റിലിനെതിരായ ലീഗ്സ് കപ്പ് ഫൈനലിലാണ് സംഭവം നടന്നത്. മത്സരത്തിൽ ഇൻ്റർ മയാമിയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് സിയാറ്റിൽ തോല്പിച്ചിരുന്നു. ഈ മത്സരത്തിന് ശേഷം ഇരു ടീമിലെ താരങ്ങളും സപ്പോർട്ടും സ്റ്റാഫും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെയായിരുന്നു സംഭവം.

2 / 5
വിലക്ക് ലഭിച്ചതോടെ ഈ മാസം 13ന് ഷാർലറ്റിനും 16ന് സിയാറ്റിലിനും 20ന് ഡിസി യുണൈറ്റഡിനും എതിരായ മത്സരങ്ങളിൽ സുവാരസിന് കളിക്കാൻ സാധിക്കില്ല. ഇൻ്റർ മയാമിയിൽ സുവാരസിൻ്റെ സഹതാരം സെർജിയോ ബുസ്കറ്റ്സിന് രണ്ട് മത്സരങ്ങളിൽ നിന്നും വിലക്കേർപ്പെടുത്തി.

3 / 5
സംഭവത്തിൽ സുവാരസ് മാപ്പ് ചോദിച്ചിരുന്നു. "സമ്മർദ്ദത്തിൻ്റെയും നിരാശയുടെയും സമയമായിരുന്നു അത്. നടക്കരുതാത്ത കാര്യങ്ങൾ സംഭവിച്ചു. ഞാൻ ചെയ്തതിന് ന്യായീകരണമില്ല. ഞാൻ തെറ്റാണ് ചെയ്തത്. അതിൽ എനിക്ക് പശ്ചാത്താപമുണ്ട്."- സുവാരസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

4 / 5
മേജർ ലീഗ് സോക്കർ ഈസ്റ്റേൺ കോൺഫറൻസിൽ ഇൻ്റർ മയാമി ആറാം സ്ഥാനത്താണ്. പട്ടികയിൽ ഒന്നാമതുള്ള ഫിലാഡൽഫിയയെക്കാൾ 11 പോയിൻ്റ് പിന്നിൽ 46 പോയിൻ്റാണ് ഇൻ്റർ മയാമിയ്ക്കുള്ളത്. എന്നാൽ, ഫിലാഡൽഫിയയെക്കാൾ നാല് മത്സരങ്ങൾ കുറച്ചേ മയാമി കളിച്ചിട്ടുള്ളൂ.

5 / 5