AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sleep Talking: ഉറക്കത്തിൽ സംസാരിക്കുന്നവരാണോ നിങ്ങൾ? കാരണം ഇതാണ്

Why Do People Talk in Their Sleep: എന്തുകൊണ്ടാണ് ചിലർ ഉറക്കത്തിൽ സംസാരിക്കുന്നത്? ഇത് ഏതെങ്കിലും രോഗ ലക്ഷണമാണോ? അറിയാം വിശദമായി

nandha-das
Nandha Das | Published: 09 Sep 2025 11:20 AM
നിങ്ങൾ ഉറക്കത്തിൽ സംസാരിക്കുന്നതായി ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്തുകൊണ്ടാണ് ചിലർ ഉറക്കത്തിൽ സംസാരിക്കുന്നത്? ഇത് ഏതെങ്കിലും രോഗ ലക്ഷണമാണോ? അറിയാം വിശദമായി. (Image Credits: Pexels)

1 / 6
എന്തെങ്കിലും ഒരു വിഷയത്തെ കുറിച്ചോ മറ്റോ കൂടുതൽ ഉത്കണ്‌ഠാകുലരാകുകയോ ആശങ്ക ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് കൂടുതലും ഉറക്കത്തിൽ സംസാരിക്കുന്നത്. അതായത് ഉറങ്ങി കഴിഞ്ഞാലും ഉപബോധ മനസ്സിൽ ഈ സംഭവത്തെ കുറിച്ചുള്ള ചിന്തകൾ ഉണ്ടാകുന്നുണ്ടെന്ന് സാരം. (Image Credits: Pexels)

2 / 6
ഉറക്കത്തിൽ സംസാരിക്കുന്നത് ഒരു രോഗമല്ല, മറിച്ച് ഒരു ലക്ഷണമാണ്. ഉറക്കവുമായി ബന്ധപ്പെട്ട ചില വ്യതിയാനങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്. ഇത് പലരിലും കണ്ടുവരാറുള്ള ഒന്നാണെങ്കിലും, അടുത്തിരിക്കുന്ന ആൾക്ക് ബുദ്ധിമുട്ടാകും വിധം സംസാരിക്കുന്നതും, ഉറക്കത്തിൽ അമിതമായി ദേഷ്യപ്പെടുന്നതും, ഞെട്ടി ഉണരുന്നതുമെല്ലാം പ്രശ്നമാണ്. (Image Credits: Pexels)

3 / 6
ഇത്തരം ലക്ഷങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കാണിച്ച് ചികിത്സ തേടേണ്ടതാണ്. ഇത് മറ്റേതെങ്കിലും രോഗത്തിന്റെ ലക്ഷണവുമാകാം. മരുന്ന് നൽകി മാറ്റുന്ന ചികിത്സാരീതിയൊന്നും ഇതിന് ഇല്ല. മെഡിറ്റേഷൻ, യോഗ തുടങ്ങി സ്‌ട്രെസ് ഇല്ലാതാക്കാനുള്ള മാർഗങ്ങളാണ് സാധാരണയായി ഇതിന് പരിഹാരം എന്ന രീതിയിൽ ചെയ്യാറുള്ളത്. (Image Credits: Pexels)

4 / 6
കടുത്ത മാനസിക സമ്മർദ്ദം നേരിടുമ്പോഴാണ് ഉറക്കത്തിൽ സംസാരം കൂടുന്നത്. അതിനാൽ, ആദ്യം ചെയ്യേണ്ടത് നല്ല ഉറക്കശീലങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതാണ്. അതുപോലെ തന്നെ സമ്മർദ്ധം അകറ്റുക. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് തന്നെ മറ്റ് ജോലികളെല്ലാം പൂർത്തിയാക്കി വിശ്രമിക്കാൻ ശ്രമിക്കുക. (Image Credits: Pexels)

5 / 6
ഉറങ്ങുന്നതിനു മുൻപ് കട്ടിലിൽ കിടന്ന് മാസികകളോ പുസ്‌തകങ്ങളോ വായിക്കുന്നതും, ടിവി കാണുന്നതും, ലാപ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവ ഉപയോഗിക്കുന്നതുമെല്ലാം ഒഴിവാക്കുക. ഉറങ്ങാൻ പോകുന്നതിന് മുമ്പ് ലഘുവ്യായാമങ്ങൾ ശീലമാക്കുന്നതും നല്ലതാണ്. (Image Credits: Pexels)

6 / 6