Thar OG Facelift 2026: പ്രതീക്ഷ തെറ്റിയില്ല! പുതിയ ഹെഡ്ലൈറ്റും അലോയ് വീലും... ഥാർ ഫേസ് ലിഫ്റ്റ് എത്തി | Mahindra Thar Facelift 2026 Launches with Fresh LED DRLs, New Alloy Wheels, and Upgraded Cabin Malayalam news - Malayalam Tv9

Thar OG Facelift 2026: പ്രതീക്ഷ തെറ്റിയില്ല! പുതിയ ഹെഡ്ലൈറ്റും അലോയ് വീലും… ഥാർ ഫേസ് ലിഫ്റ്റ് എത്തി

Published: 

22 Sep 2026 | 09:05 PM

Mahindra Thar OG Facelift 2026 : അങ്ങനെ ആ കാത്തരിപ്പ് അവസാനിച്ചു. ഇന്ത്യൻ വാഹന പ്രേമികൾ കഴിഞ്ഞ കുറച്ച് ദിവസമായി മഹീന്ദ്ര ഥാർ ഫേസ് ലിഫ്റ്റിനായുള്ള വെയിറ്റിം​ഗിൽ ആയിരുന്നു. ഉത്സവ സീസണ് മുൻപായി ഥാർ ഒ.ജി ഫെയ്ലിഫ്റ്റ് എത്തുമെന്ന് അറിയിപ്പുണ്ടായിരുന്നു. പുതിയ മോഡലിൽ എന്തൊക്കെ മാറ്റങ്ങളാണ് വന്നിരിക്കുന്നതെന്ന് അറിയാം.

1 / 5
2020 ൽ പുറത്തിറങ്ങിയതിനു ശേഷം ഥാറിന്റെ  ആദ്യത്തെ പ്രധാന അപ്‌ഡേറ്റാണിത്. ഥാർ ഒജി (Mahindra Thar OG)   എന്നാണ് ഈ മോഡലിന് പേര് നൽകിയിരിക്കുന്നത്. ഥാർ റോക്സിന്റെ പാത പിന്തുടർന്നുകൊണ്ടുള്ള അപ്ഡേഷനുകളാണ് ഈ മോഡലിൽ മഹീന്ദ്ര കൊണ്ടുവന്നിരിക്കുന്നത്. ഡിസൈൻ, ഇന്റീരിയർ, ഫീച്ചറുകൾ എന്നിവയിലാണ് മാറ്റങ്ങൾ. ( Image Credit Source Facebook/ Mahindra Thar )

2 / 5
ഥാർ റോക്സിൽ (Thar Roxx) നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈൻ മാറ്റങ്ങളിൽ പ്രധാനം ഹെഡ് ലൈറ്റ് ആണ്. C-ടൈപ്പ് ഡിആർഎല്ലുകൾ  ഉൾക്കൊള്ളുന്ന LED ഹെഡ്‌ലൈറ്റുകൾക്കൊപ്പം പുതിയൊരു ഗ്രില്ലും ഫെയ്സ് ലിഫ്റ്റിൽ നൽകിയിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ 10.32 ലക്ഷം രൂപ എക്‌സ്-ഷോറൂം പ്രാരംഭ വിലയിൽ ആണ് പുതിയ ഥാർ വന്നിരിക്കുന്നത്.

3 / 5
ബമ്പറുകൾക്കും പുതിയ ഡിസൈൻ നൽകിയിട്ടുണ്ട്. വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപഘടനയിൽ മാറ്റമില്ലെങ്കിലും, 19 ഇഞ്ച് അലോയ് വീലുകൾക്കും പുതിയ രൂപ ശൈലി നൽകിയിരിക്കുന്നു. പിൻഭാഗം പഴയതുപോലെ നിലനിർത്തിയിട്ടുണ്ട് എങ്കിലും, ടെയിൽ ലൈറ്റുകളിൽ ചെറിയ മാറ്റങ്ങൾ കൊടുത്തിരിക്കുന്നു.

4 / 5
കറുപ്പ് നിറവുമായി ചേർന്ന ട്രഫിൾ ബ്രൗൺ  ലെതറെറ്റ് സീറ്റുകളാണ് ഫെയ്സ് ലിഫ്റ്റ് മോ‍ഡലിൽ. പിൻനിര സീറ്റുകളിൽ കപ്പ് ഹോൾഡറുകളോട് കൂടിയ ആംറെസ്റ്റും ക്രമീരിച്ചു. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും മി‍ഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിന്റെ  ഇന്റീറിയറിലെ പുതിയ മാറ്റങ്ങളാണ്.

5 / 5
വയർലെസ് ചാർജർ, ക്രൂയിസ് കൺട്രോൾ, ടയർ ഡയറക്ഷൻ മോണിറ്ററിംഗ് സിസ്റ്റം, റിയർ വ്യൂ ക്യാമറ, ആറ് എയർബാഗുകൾ,  ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഓൾ-ഡിസ്ക് ബ്രേക്കുകൾ, വെഹിക്കിൾ ഡൈനാമിക്സ് കൺട്രോൾ, റോൾ-ഓവർ മിറ്റിഗേഷൻ, ഹിൽ ഹോൾഡ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും ഥാർ ഒ.ജിയിൽ ഉണ്ട്. നിവിലുള്ള കളറുകൾക്ക് പുറമെ ആർട്ടിമിസ് സിൽവർ (Artemis Silver), ജീൻസ് ബ്ലൂ (Jeans Blue) എന്നീ പുതിയ നിറങ്ങളിലും ഈ SUV സ്വന്തമാക്കാൻ കഴിയും.

Loading...
Unable to load recommendations.
Follow Us
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
വർക്കൗട്ട് അമിതമായാൽ പണി കിട്ടുമോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ഇവർ നാരങ്ങ വെള്ളം കുടിക്കരുത്
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി