Sabarimala Mandala Kalam 2026:ശബരിമല തീർത്ഥാടകർക്കിടയിൽ കുറ്റവാളികൾ കടന്നു കൂടാൻ സാധ്യത ; ക്രൗഡ് മാനേജ്മെന്റ ഫലപ്രദമാക്കുമെന്ന് രമേശ് ചെന്നിത്തല
Sabarimala Mandala Kalam 2026:24 മണിക്കൂറും പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് കൺട്രോൾ റൂമുകൾ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ സജ്ജമാക്കും. ഇവിടെ പ്രധാന വകുപ്പുകളെ നോഡൽ ഓഫീസർമാർ ഉണ്ടാകും. നിലക്കലിൽ പോലീസിന്റെ കൺട്രോൾ റൂമും ഇന്റഗ്രേറ്റഡ് കൺട്രോൾ റൂം ഒരുമിച്ചായിരിക്കും പ്രവർത്തിക്കുക. തീർച്ചയായിട്ടും വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക മോണിറ്ററിംഗ് സംവിധാനവും ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്...........
പത്തനംതിട്ട: ശബരിമല മണ്ഡലകാലം തുടങ്ങാൻ ഇരിക്കെ സമഗ്രമായ തയ്യാറെടുപ്പുകളുമായി ആഭ്യന്തരവകുപ്പ്. ശബരിമല തീർത്ഥാടകർക്കിടയിൽ കുറ്റവാളികൾ കടന്നുകൂടുവാനുള്ള സാധ്യത മുൻനിർത്തി ഇത് നിരീക്ഷിക്കുവാൻ വേണ്ടി പ്രത്യേക പോലീസ് സംഘത്തെ വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന്റെ ഭാഗമായി ശബരിമലയിൽ ക്രൗഡ് മാനേജ്മെൻ്റ് ഫലപ്രദമാക്കുമെന്നും ഇൻ്റലിജൻസ് നിരീക്ഷണം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ സന്നിധാനത്ത് എത്തുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കും എന്ന് പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖറും വ്യക്തമാക്കി. ദർശനത്തിനുള്ള സംവിധാനം സുഗമമാക്കും. തീർഥാടക ബാഹുല്യം വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുത്തുതന്നെ മുന്നോട്ട് പോകുമെന്നും ഡിജിപി വ്യക്തമാക്കി.അതേസമയം ശബരിമല മണ്ഡലകാലം മകരവിളക്ക് തീർത്ഥാടന ദിനങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്.
ALSO READ:മെസ്സി തട്ടിപ്പ് വിവാദം: EDയും സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു
24 മണിക്കൂറും പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് കൺട്രോൾ റൂമുകൾ…
ഇതിനോട് അനുബന്ധിച്ച മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിലാണ് എന്നാണ് റിപ്പോർട്ട്. മന്ത്രിമാരും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്ത അവലോകന യോഗങ്ങളിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് കൺട്രോൾ റൂമുകൾ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ സജ്ജമാക്കും. ഇവിടെ പ്രധാന വകുപ്പുകളെ നോഡൽ ഓഫീസർമാർ ഉണ്ടാകും. നിലക്കലിൽ പോലീസിന്റെ കൺട്രോൾ റൂമും ഇന്റഗ്രേറ്റഡ് കൺട്രോൾ റൂം ഒരുമിച്ചായിരിക്കും പ്രവർത്തിക്കുക. തീർച്ചയായിട്ടും വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക മോണിറ്ററിംഗ് സംവിധാനവും ഏർപ്പെടുത്തിയതായാണ് റിപ്പോർട്ട്.
ഇതിന് പുറമേ ഇരുപത്തിരണ്ട് എമർജൻസി മെഡിക്കൽ സെന്ററുകൾ തീർത്ഥാടന പാതകളിലും കാനനപാതയിലും ആയി ഈ മാസം പത്തോടെ പ്രവർത്ഥന സജ്ജമാക്കുന്നതായിരിക്കും സന്നിധാനത്ത് മൂന്ന് ആംബുലൻസുകളുടെ സേവനവും ഉണ്ടാകും. തീർത്ഥാടന കാലത്ത് ശുചിത്വം ഉറപ്പാക്കുന്നതിന് വേണ്ടി നിർമ്മല ശബരിമല പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളും നടപ്പാക്കും പമ്പയിൽ ഭക്തർ അപേക്ഷിക്കുന്ന വസ്ത്രങ്ങൾ ക്ലീൻ കേരള കമ്പനി മുഖേന ശേഖരിച്ച് നീക്കം ചെയ്യുന്നതായിരിക്കും പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കും റോഡ് നിർമ്മാണം പുരോഗമിക്കുന്നതിന് വേണ്ടി അവലോകനയോഗവും വിലയിരുത്തുന്നു.
ENGLISH SUMMARY
With the Sabarimala Mandala season set to begin, the Home Department is making comprehensive preparations. Home Minister Ramesh Chennithala stated that a special police team will be deployed to monitor the situation, given the possibility of criminals infiltrating the ranks of Sabarimala pilgrims. As part of these measures, the Minister added that crowd management at Sabarimala will be made more effective and intelligence surveillance will be strengthened.