Malayalam OTT Releases November: നവംബർ ഒടിടിയിൽ എത്തുന്ന 5 മികച്ച ചിത്രങ്ങൾ, എവിടെ കാണാം
ദീപാവലിക്ക് മുന്നോടിയായി ഒടിടിയിലൊരു നല്ല പടം കാണാൻ പ്ലാൻ ചെയ്യുന്നുവരുണ്ടെങ്കിൽ വെള്ളിയാഴ്ചയിലെ ഒടിടി റിലീസുകൾ ഒന്ന് നോക്കി വെയ്ക്കാവുന്നതാണ്. ദുൽഖറിൻ്റെ ഐആം ഗെയിം മുതൽ ജയിലർ 2 വരെ പ്രേക്ഷകർ കാത്തിരുന്ന നിരവധി ചിത്രങ്ങളാണ് ഇത്തവണ സ്ട്രീം ചെയ്യുന്നത്. വിവിധ പ്ലാറ്റ് ഫോമുകളിൽ നിങ്ങൾക്ക് പുലർച്ചെ 12 മണി മുതൽ ചിത്രങ്ങൾ കാണാൻ സാധിക്കും. തീയ്യേറ്ററുകളിൽ കാണാൻ സാധിക്കാത്തവർക്കിത് മികച്ച അവസരം.

ഐസിയു പൃഥ്വിരാജ് ചിത്രം താന്തോന്നി സംവിധാനം ചെയ്ത ജോർജ്ജ് വർഗീസ് സംവിധാനം ചെയ്യുന്ന ഒരു മലയാളം സസ്‌പെൻസ് ത്രില്ലറാണ് ഐസിയു – അണ്ടിൽ ദി ലാസ്റ്റ് ബ്രീത്ത്. ബിബിൻ ജോർജ്, ബാബുരാജ്, മുരളി ഗോപി, വിസ്മയ, മീര വാസുദേവ്, ശ്രീകാന്ത് മുരളി, നവാസ് എന്നിവർ അഭിനയിക്കുന്ന ഈ ചിത്രം 2026 നവംബർ 6 ന് സൺ എൻഎക്സ്‌ടിയിൽ സ്ട്രീം ചെയ്യും.

7 സ്റ്റാർ ബോയ്‌സ് മലയാളം ഫുട്ബോൾ സ്പോർട്സ് ഡ്രാമ ആനപ്പറമ്പിലെ വേൾഡ് കപ്പിൻ്റെ തമിഴ് പതിപ്പാണ് 7 സ്റ്റാർ ബോയ്‌സ്. ചിത്രം 2026 നവംബർ 6 ന് ആഹ ഒടിടിയിൽ പ്രീമിയർ ചെയ്യും. നിഖിൽ പ്രേംരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ ആന്റണി വർഗീസ്, ബാലു വർഗീസ്, ലുക്മാൻ, ഐ എം വിജയൻ, ജുമാന ഖാൻ, ടി ജി രവി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.

ഐആം ഗെയിം നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ്റെ മലയാളം ഫാന്റസി ആക്ഷൻ ത്രില്ലർ ചിത്രമാണ് ഐ ആം ഗെയിം. ചിത്രം നവംബർ 6 ന് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. വേഫെയറർ ഫിലിംസ് നിർമ്മിച്ച ഈ ചിത്രത്തിൽ ആന്റണി വർഗീസ്, കയാദു ലോഹർ, മിസ്കിൻ, കതിർ, വിനയ് ഫോർട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും.

ജയിലർ-2 നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷൻ ത്രില്ലർ ജയലറിൻ്റെ രണ്ടാം ഭാഗമാണ് ജയിലർ 2. രജനീകാന്ത് ടൈഗർ മുത്തുവേൽ പാണ്ഡ്യനായി ചിത്രത്തിലെത്തുന്നു അഭിനയിക്കുന്നു.സൺ പിക്‌ചേഴ്‌സിന് കീഴിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രത്തിൽ എസ്.ജെ. സൂര്യ, ശിവരാജ്കുമാർ, സുരാജ് വെഞ്ഞാറമൂട്, മിഥുൻ ചക്രവർത്തി, വിദ്യാ ബാലൻ, രമ്യ കൃഷ്ണൻ, യോഗി ബാബു എന്നിവർ അഭിനയിക്കുന്നു, മോഹൻലാൽ, ഹൃതിക് റോഷൻ, വിജയ് സേതുപതി എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്നു. നവംബർ 12 ന് പ്രൈം വീഡിയോയിൽ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം പ്രീമിയർ ചെയ്യും

ദി തേർഡ് മർഡർ സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത് സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, അനന്യ, ലയണ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ മലയാളം മിസ്റ്ററി ക്രൈം ത്രില്ലറാണ് ദി തേർഡ് മർഡർ. ഒരു ദുരൂഹമായ കൊലപാതക കേസാണ് ചിത്രത്തിൻ്റെ കഥ. 2026 ഒക്ടോബർ 2 ന് തീയറ്ററിലെത്തിയ ചിത്രമാണിത്. ചിത്രം 2026 നവംബർ 13 ന് മനോരമമാക്സിൽ പ്രദർശിപ്പിക്കും