AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കൊലപാതകം ആസൂത്രണം മുതൽ തെളിവ് നശിപ്പിക്കൽ വരെ! പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ

അഭിരാമിനെ കൗമാരക്കാർ ചേർന്ന് കൊലപ്പെടുത്തിയതിന്റെ കാരണത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. കേസിൽ പ്രതിയായ പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിലാണോ കൊലപാതകം എന്നും അന്വേഷിച്ചുവരികയാണ്. കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ ചില സ്വകാര്യ ദൃശ്യങ്ങൾ കുട്ടികൾക്കിടയിൽ പ്രചരിച്ചതും അതിന് പിന്നിൽ അഭിരാമിന്റെ സുഹൃത്താണെന്ന തോന്നലുമാണ്.........

കൊലപാതകം ആസൂത്രണം മുതൽ തെളിവ് നശിപ്പിക്കൽ വരെ! പ്രതി ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റിൽ
Abhiram MurderImage Credit source: Social Media, getty images
Ashli C
Ashli C | Published: 05 Nov 2026 | 02:49 PM

തിരുവനന്തപുരം: ശ്രീകാര്യത്ത് 17 വയസ്സുകാരൻ അഭിരാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. രണ്ടാം പ്രതിയായ ഉമറിന്റെ പെൺസുഹൃത്തായ ഐശ്വര്യയാണ് പിടിയിലായത്. കൊലപാതകം ആസൂത്രണം ചെയ്തത് മുതൽ തെളിവ് നശിപ്പിക്കൽ വരെയുള്ള കാര്യങ്ങളിൽ ഐശ്വര്യ പങ്കുചേർന്നിട്ടുണ്ട് എന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ ഇനിയും കൂടുതൽ പേരും ഉൾപ്പെട്ടിട്ടുണ്ട് എന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം അഭിരാമിനെ കൗമാരക്കാർ ചേർന്ന് കൊലപ്പെടുത്തിയതിന്റെ കാരണത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. കേസിൽ പ്രതിയായ പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിലാണോ കൊലപാതകം എന്നും അന്വേഷിച്ചുവരികയാണ്. കേസിലെ മൂന്നാം പ്രതിയായ ആനന്ദയുടെ ചില സ്വകാര്യ ദൃശ്യങ്ങൾ കുട്ടികൾക്കിടയിൽ പ്രചരിച്ചതും അതിന് പിന്നിൽ അഭിരാമിന്റെ സുഹൃത്താണെന്ന തോന്നലുമാണ് വൈരാഗ്യം ഉണ്ടാകാൻ കാരണമെന്നും പോലീസിന് വിവരം ലഭിച്ചതായാണ് റിപ്പോർട്ട്.

ALSO READ:തൃശൂരിൽ ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒഡീഷ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

അഭിരാമിന്റെ സുഹൃത്തും ഒന്നാം പ്രതിയുടെ മുൻ കാമുകിയും തമ്മിലുള്ള പ്രണയവും അതിന് പിന്നാലെ ഉണ്ടായ തർക്കവും വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക റിപ്പോർട്ട്. അഭിരാമിനെ ഉപയോഗിച്ച് ആ സുഹൃത്തിനെ വിളിച്ചു വരുത്താനുള്ള ശ്രമം പാഴായതോടെയാണ് ഇവർ അഭിരാമിനെ തന്നെ ആക്രമിച്ചത് എന്നാണ് സൂചന. എന്നാൽ പ്രതികൾ അന്വേഷണത്തെ വഴിതെറ്റിക്കാൻ വേണ്ടി കള്ളക്കഥ മെനയുകയാണെന്നും പോലീസ് പറയുന്നു. അതേസമയം സ്വകാര്യ ദൃശ്യങ്ങൾ ചോർന്നു എന്ന വിവരം ശരിയാണോ എന്നും അന്വേഷണം പുരോഗമിക്കുന്നു. മാത്രമല്ല കൊലപാതകം നടക്കുന്നതിന്റെ രണ്ട് ദിവസം മുൻപേ തന്നെ ഇതിന്റെ പേരിൽ അഭിരാമും മറ്റു ചിലരും തമ്മിലുള്ള അടിപിടിയുടെ ദൃശ്യങ്ങളും പോലീസും ലഭിച്ചിട്ടുണ്ട് ഇതും കൊലപാതകവും തമ്മിൽ ബന്ധമുണ്ടോ എന്ന് അന്വേഷിക്കും.

അതേസമയം ഗൂഢാലോചന മുതൽ തെളിവ് നശിപ്പിക്കൽ വരെ പങ്കുണ്ടെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേസിലെ നാലാം പ്രതിയായ ആക്കുളം സ്വദേശി ഐശ്വര്യയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാപ്പാ കേസ് പ്രതിയായ ഉമ്മറിന്റെ സുഹൃത്താണ് ഐശ്വര്യ. കൊലപാതകം നടത്താൻ പോകുന്ന സമയം ഉമർ മൊബൈലിൽ നിന്ന് ഐശ്വര്യയുടെ ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. ഫോൺ വീട്ടിൽ വച്ചിട്ടാണ് പോയത് കൊല നടന്ന ടവറിൽ ലൊക്കേഷൻ ഉമർ ഇല്ലെന്ന് വരുത്താൻ ആയിരുന്നു ഈ തന്ത്രം. കൊലയ്ക്ക് ശേഷം അവനെ കൊന്നു അവൻ അനുഭവിക്കട്ടെ എന്നും ഉമർ മെസ്സേജ് അയച്ചിട്ടുണ്ട്. കൊല നടത്തിയത് 17 കാരണനാണെന്ന് വരുത്താനും പ്രായപൂർത്തിയാകാത്ത സാഹചര്യത്തിൽ മൂന്ന് വർഷത്തിൽ കൂടുതൽ ശിക്ഷ കിട്ടില്ലെന്നും കരുതിയിട്ടാണ് ഈ രീതിയിൽ ഇവർ തന്ത്രം മെനഞ്ഞത്.

ഇംഗ്ലീഷ് സംഗ്രഹം

ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയായ ഉമറിന്റെ വനിതാ സുഹൃത്തായ ഐശ്വര്യയാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന്റെ പ്രാരംഭ ആസൂത്രണം മുതൽ തുടർന്നുള്ള തെളിവുകൾ നശിപ്പിക്കുന്നതുവരെയുള്ള കുറ്റകൃത്യത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഐശ്വര്യ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ മറ്റുള്ളവർക്കും പങ്കുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

Follow Us