Vishu 2026: വിഷു ആശംസകൾക്കൊപ്പം ഈ വരികൾ കൂടി അയച്ചുനോക്കൂ… വിഷുവിനെ വർണിച്ച മലയാള കവിതകൾ
Malayalam Vishu Poems : മലയാള സാഹിത്യത്തിൽ പ്രകൃതിയുടെ മാറ്റത്തെയും കാർഷിക സംസ്കാരത്തെയും അടയാളപ്പെടുത്തുന്ന മനോഹരമായ വിഷുക്കവിതകൾ ധാരാളമുണ്ട്. അവയിൽ ഏറ്റവും പ്രശസ്തമായ ചില വരികളും കവിതകളും താഴെ നൽകുന്നു. ഏപ്രിൽ 15-ാം തീയതി മേടം മാസം രണ്ടാം തീയതിയാണ് ഇത്തവണ മലയാളികൾ വിഷു ആഘോഷിക്കുന്നത്

കണിക്കൊന്നയും വിഷുക്കൈനീട്ടവും പോലെ തന്നെ മലയാളിക്ക് വിഷുക്കാലം കവിതകളുടെയും പാട്ടുകളുടെയും കൂടിയാണ്. പണ്ടത്തെ നാട്ടിൻപുറവും മേടപ്പുലരിയും വിഷുക്കണിയുമെല്ലാം ഓർമ്മിക്കുന്ന ഒരു പിടി കവിതകൾ നോക്കിയാലോ? വെറുമൊരു 'ഹാപ്പി വിഷു' പറയുന്നതിന് പകരം മലയാളത്തിന്റെ പ്രിയപ്പെട്ട കവികൾ വിഷുവിനെ വർണ്ണിച്ച ഈ സുന്ദരമായ വരികൾ ഇത്തവണ ആശംസകൾക്കൊപ്പം പങ്കുവെക്കാം. (Image Credit Source : Pexels/PTI)

കൊന്നപ്പൂവേ, നിന്നെക്കാണു- മ്പൊന്നെൻ കണ്ണിൽ തിളങ്ങുന്നു; പൊന്നോണം പോയ്, വിഷു വന്നു, പുണ്യക്കാലം തുടങ്ങുന്നു. (വൈലോപ്പിള്ളി)

കണിക്കൊന്നയല്ലേ.. കാട്ടിലെ - പ്പൊന്നിൻ ചിരിയല്ലേ.. കണ്ണന്റെ മാറിലെ കൗസ്തുഭ - ക്കല്ലിൻ പ്രഭയല്ലേ. ( സുഗതകുമാരി)

ഏതു ധൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും ഏതു യന്ത്രവൽക്കൃതലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും. ( വൈലോപ്പിള്ളി)

മഞ്ഞകസവണി ഞൊറിയുടുത്ത് പൊൻ കണിക്കൊന്നകൾ പൂത്തുലഞ്ഞു ഹൃദയാങ്കണത്തിലും പൊന്നൊളിയായ് പൊൻവിഷു പുലരിയുദിച്ചിടുന്നു... മഴയെപ്പുകഴ്ത്തട്ടെ മണ്ടൂകം, മാവിൽ ചുന മണക്കും മേടത്തിന്റെ മടിയിൽപ്പിറന്ന ഞാൻ...