AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mallika Sukumaran: ‘കുടുംബത്തിലെ ഏറ്റവും ചെറുപ്പക്കാരിക്ക് ജന്മദിനാശംസകൾ’; മല്ലിക സുകുമാരന്റെ സപ്തതി ആഘോഷമാക്കി പൃഥ്വിയും ഇന്ദ്രനും

Mallika Sukumaran: 'കുടുംബത്തിലെ ഏറ്റവും ചെറുപ്പക്കാരിക്ക് ജന്മദിനാശംസകൾ. എല്ലായ്പ്പോഴും പതിനാറുകാരി ആയിരിക്കട്ടെ അമ്മ,’ എന്നായിരുന്നു ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്.

Sarika KP
Sarika KP | Published: 05 Nov 2024 | 07:38 AM
മലയാളികളുടെ എന്നും പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റെത്. താരകുടുംബത്തിലെ വിശേഷം അറിയാൻ ആരാധകർക്ക് ഏറെ പ്രിയമാണ്. ഇപ്പോഴിതാ മല്ലികാ സുകുമാരന്റെ ജന്മദിന ആഘോഷത്തിന്റെ വാർത്തകളാണ് സോഷ്യൽ മീഡിയ നിറയെ. മക്കളും മരുമക്കളും കൊച്ചുമക്കളുമായി പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് താരം. (​Image credits: instagram)

1 / 5
 സപ്തതി ആഘോഷിക്കുന്ന മല്ലികയ്ക്ക് പ്രത്യേക ആശംസകൾ നേർന്നുകൊണ്ടാണ് ഇന്ദ്രജിത്തും പൃഥ്വിരാജും അടങ്ങുന്ന കുടുംബം ഒത്തുചേർന്നത്. പൂർണിമ ഇന്ദ്രജിത്ത്, സുപ്രിയ പൃഥ്വിരാജ്, പേരക്കുട്ടികളായ പ്രാർഥന, നക്ഷത്ര, അലംകൃത എന്നിവരും ആഘോഷപരിപാടികളിൽ ഒത്തുചേർന്നു.(​Image credits: instagram)

2 / 5
മല്ലികയുടെ കൊച്ചിയിലെ ഫ്ലാറ്റിൽവച്ചായിരുന്നു പിറന്നാൾ ആഘോഷം. പതിവ് പോലെ അടുത്ത ബന്ധുക്കളും സു​ഹൃത്തുക്കളും മാത്രമാണ് ആ​ഘോഷ പരിപാടിയിൽ പങ്കെടുത്തത്. ദുബായ് ട്രിപ്പ് വരെ കാൻസൽ ചെയ്ത് പൃഥ്വിരാജ് വരെ കൊച്ചിയിൽ എത്തി. (​Image credits: instagram)

3 / 5
‘‘കുടുംബത്തിലെ ഏറ്റവും ചെറുപ്പക്കാരിക്ക് ജന്മദിനാശംസകൾ. എല്ലായ്പ്പോഴും പതിനാറുകാരി ആയിരിക്കട്ടെ അമ്മ,’’ എന്നായിരുന്നു ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്.  രണ്ട് മരുമക്കളേയും ഇടത്തും വലത്തും ഇരുത്തി നിറചിരിയുമായി ഇരിക്കുന്ന മല്ലിക സുകുമാരനാണ് പൃഥ്വിരാജ് പങ്കിട്ട ആദ്യത്തെ ചിത്രത്തിലുള്ളത്. (​Image credits: instagram)

4 / 5
മറ്റൊന്നിൽ കൊച്ചുമക്കളിൽ ഏറ്റവും ഇളയവളായ ആലിയെന്ന് വിളിക്കുന്ന അലംകൃതയെ മടിയിലിരുത്തിയുള്ള മല്ലികയാണുള്ളത്. വളരെ അപൂർവമായി മാത്രമാണ് അലംകൃതയുടെ ചിത്രങ്ങൾ പൃഥ്വിരാജും സുപ്രിയയും പുറത്തുവിടാറുള്ളൂ. അതുകൊണ്ടു തന്നെ ആലി ആരാധകരുടെ പ്രത്യേക ശ്രദ്ധ നേടി. ചിത്രങ്ങൾ പങ്കുവച്ചതോടെ നിരവധി പേരാണ് ആശംസകൾ നേർന്ന് എത്തിയത്. (​Image credits: instagram)

5 / 5