Mammootty Mohanlal Movie Actress: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും നായിക; മലയാള സിനിമയിൽ ഭാഗ്യം തുണച്ച ഈ നടിയെ ഓർമ്മയുണ്ടോ?
Mammootty Mohanlal Actress: അവരിൽ ചിലരെങ്കിലും ഇന്ന് നമ്മെ വിട്ട് ഓർമ്മയായി. ചിലരാകട്ടെ സിനിമാലോകം വിട്ട് സ്വകാര്യ ജീവിതത്തിന് പ്രാധാന്യം നൽകി ജീവിക്കുന്നു. മറ്റു ചിലർ മലയാള സിനിമയോട് ബൈ പറഞ്ഞു മറ്റ് അന്യഭാഷ ചിത്രങ്ങളിൽ പോയി തിളങ്ങുന്നു

പഴയകാല സിനിമകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മിൽ പലരും. പുതിയ എത്ര സിനിമകൾ ഇറങ്ങിയാലും പഴയ സിനിമയോളം വരില്ല എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. മൂട് മാറ്റാനും സന്തോഷം തോന്നാനും ആദ്യകാലത്തെ സ്മരിക്കാനും എല്ലാം ആളുകൾ പലപ്പോഴും ആശ്രയിക്കുന്നത് സിനിമകളെയാണ്. പഴയകാല സിനിമകളെയും ഗാനങ്ങളെയും എല്ലാം എന്നും നെഞ്ചോട് ചേർക്കുന്നവർ. സിനിമകൾക്കൊപ്പം അക്കാലത്തെ നടി നടന്മാരെയും എല്ലാവരും ഇഷ്ടപ്പെടുന്നു. (PHOTO: INSTAGRAM)

എന്നാൽ ആദ്യകാലത്ത് സിനിമകളിൽ തിളങ്ങിനിന്ന പല നടി നടന്മാരെയും ഇന്നു നാം കാണുന്നില്ല. അവരിൽ ചിലരെങ്കിലും ഇന്ന് നമ്മെ വിട്ട് ഓർമ്മയായി. ചിലരാകട്ടെ സിനിമാലോകം വിട്ട് സ്വകാര്യ ജീവിതത്തിന് പ്രാധാന്യം നൽകി ജീവിക്കുന്നു. മറ്റു ചിലർ മലയാള സിനിമയോട് ബൈ പറഞ്ഞു മറ്റ് അന്യഭാഷ ചിത്രങ്ങളിൽ പോയി തിളങ്ങുന്നു. അത്തരത്തിൽ മലയാളികളുടെ പ്രിയ നായികയായിരുന്നു ഇന്ദ്രജ. (PHOTO: INSTAGRAM)

മലയാള സിനിമയിലെ താര രാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിനെയും നായികയായി ഇന്ദ്രജ തിളങ്ങി. കരിയറിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം മമ്മൂട്ടി നായകനായ ക്രോണിക് ബാച്ചിലർ എന്ന സിനിമയിലെ ഭവാനി രാജശേഖരം എന്ന കഥാപാത്രമായിരുന്നു. നെഗറ്റീവ് റോൾ ആയിരുന്നിട്ടു കൂടി ഇന്ദ്രജിയുടെ ഭവാനി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. (PHOTO: INSTAGRAM)

ചെന്നൈയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഇന്ദ്രജ ജനിച്ചത്. രജനീകാന്ത് അഭിനയിച്ച ഉഴൈപാലി എന്ന സിനിമയിൽ ബാലതാരമായി ആണ് നടി കരിയർ ആരംഭിച്ചത്. മറ്റാർക്കും ലഭിക്കാത്ത വിധത്തിലുള്ള ഭാഗ്യമാണ് ഇന്ദ്രജക്ക് മലയാള സിനിമ സമ്മാനിച്ചത്. മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം എല്ലാം ഇന്ദ്രജ തിളങ്ങി. മോഹൻലാലിനൊപ്പം ഉസ്താദ്, മമ്മൂട്ടിക്കൊപ്പം ക്രോണിക് ബാച്ചിലർ, സുരേഷ് ഗോപിയോടൊപ്പം എഫ്ഐആർ, മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയ നടനായ ജയറാമിനൊപ്പം മയിലാട്ടം, കലാഭവൻ മണിയോടൊപ്പം അഭിനയിച്ച ബെൻ ജോൺസൺ എന്നിങ്ങനെ നിരവധി ശ്രദ്ധേയമായ സിനിമകളിലാണ് ഇന്ദ്രജ തിളങ്ങിയത്. (PHOTO: INSTAGRAM)

എന്നാൽ എല്ലാ നടിമാരെ പോലെയും കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് ഇന്ദ്രജിയും സിനിമയിൽ നിന്നും മാറി നിന്നത്. വിവാഹശേഷം കുറച്ചുകാലത്തേക്ക് ഇന്ദ്രജാലം സിനിമയിൽ നിന്നും വിട്ടു നിന്നു. പിന്നീട് നിരവധി തെലുങ്ക് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളുമായി ഇന്ദ്രജ സിനിമ ലോകത്തേക്ക് തിരിച്ചെത്തി.(PHOTO: INSTAGRAM)