AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Maneka Gandhi: അപ്രായോഗിക തീരുമാനം, തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതി ഉത്തരവിനെ വിമര്‍ശിച്ച് മനേക ഗാന്ധി

Maneka Gandhi responds to the street dog issue: ഡൽഹിയിൽ നിങ്ങൾക്ക് മൂന്ന് ലക്ഷം നായ്ക്കളുണ്ടെന്ന് മനേക ഗാന്ധി പറഞ്ഞു. ഡ്രെയിനേജ്, വെള്ളം, ഷെഡ്, കിച്ചണ്‍, വാച്ച്മാൻ എന്നിവ ഓരോന്നിനും വേണ്ടി വരും. ഇതിനായി ഏകദേശം 15,000 കോടി രൂപ ചെലവാകുമെന്നും, അത്രയും പണമുണ്ടോയെന്നും മനേക ഗാന്ധി

jayadevan-am
Jayadevan AM | Published: 13 Aug 2025 09:11 AM
ഡല്‍ഹിയിലെ തെരുവുനായ്ക്കളെ പിടികൂടി ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി രംഗത്ത്. നിര്‍ദ്ദേശം അപ്രായോഗികമാണെന്നായിരുന്നു മനേക ഗാന്ധിയുടെ വിമര്‍ശനം (Image Credits: PTI)

1 / 5
പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ദോഷകരമാണ് ഈ തീരുമാനമെന്നും അവര്‍ പറഞ്ഞു. തെരുവ് നായ ശല്യം അങ്ങേയറ്റം ഭയാനകമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം (Image Credits: facebook.com/ManekaGandhiOfficial)

2 / 5
തെരുവ് നായകളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് ഡല്‍ഹി സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഡൽഹിയിൽ നിങ്ങൾക്ക് മൂന്ന് ലക്ഷം നായ്ക്കളുണ്ടെന്ന് മനേക ഗാന്ധി പറഞ്ഞു. ഡ്രെയിനേജ്, വെള്ളം, ഷെഡ്, കിച്ചണ്‍, വാച്ച്മാൻ എന്നിവ ഓരോന്നിനും വേണ്ടി വരും. ഇതിനായി ഏകദേശം 15,000 കോടി രൂപ ചെലവാകുമെന്നും, അത്രയും പണമുണ്ടോയെന്നും മനേക ഗാന്ധി ചോദിച്ചു  (Image Credits: PTI)

3 / 5
നായ്ക്കളെ പരിപാലിക്കാന്‍ ആഴ്ചയിൽ 5 കോടി രൂപ കൂടി വേണ്ടിവരുമെന്നും ഇത് പൊതുജന പ്രതിഷേധത്തിന് കാരണമാകുമെന്നും മനേക ഗാന്ധി ആരോപിച്ചു. ഒരു പെൺകുട്ടിയെ നായ്ക്കൾ ആക്രമിച്ചുവെന്ന വ്യാജ പത്രവാർത്തയുടെ അടിസ്ഥാനത്തില്‍ ഒരു കാരണവുമില്ലാതെയാണ് കേസെടുത്തതെന്നും അവര്‍ ആരോപിച്ചു  (Image Credits: PTI)

4 / 5
ആ പെണ്‍കുട്ടി മെനിഞ്ചെറ്റിസ് ബാധിച്ചാണ് മരിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞതായും മനേക ഗാന്ധി പറയുന്നു. തെരുവ് നായകളെ നീക്കം ചെയ്യുന്നത് മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും മനേക ഗാന്ധി പറഞ്ഞു (Image Credits: facebook.com/ManekaGandhiOfficial)

5 / 5