Maruti Baleno : 34 കിലോ മീറ്റർ മൈലേജ്! ബലെനോയുടെ പുത്തൻ അപ്ഡേറ്റ്
Maruti Suzuki Baleno CNG Automatic : ബലെനോയെ ഇഷ്ടപ്പെടുന്നവർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി. മാരുതി തങ്ങളുടെ പ്രീമിയം ഹാച്ച് ബാക്ക് മോഡലായ ബലെനോയുടെ സിഎൻജി പവർട്രെയിൻ ഓപ്ഷനിൽ എ.എം.ടി അഥവാ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (AMT) ഓപ്ഷൻ അവതരിപ്പിച്ചു. ഈ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചെടുത്തോളം സന്തോഷ വാർത്തയാണിത്.

ഈ മോഡലിന്റെ പ്രത്യേകതകളെ കുറിച്ചും മൈലേജ് എത്രയാണെന്നും വിശദമായി പരിശോധിക്കാം. നിലവിലുള്ള സിഎൻജി മാനുവൽ മോഡലുകളേതിന് സമാനമായി ഡെൽറ്റ, സീറ്റ വേരിയന്റുകളിൽ ഈ പുതിയ പവർട്രെയിൻ ലഭ്യമാണ്. അതേ 1.2 ലിറ്റർ എൻജിൻ തന്നെയാണ് പുതിയ മോഡലിലും ഉപയോഗിച്ചിരിക്കുന്നത്. ( Image Credit Source Maruti Nexa Website )

മികച്ച ഇന്ധനക്ഷമതയാണ് എ.എം.ടി മോഡലിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. സിഎൻജി എ.എം.ടി പതിപ്പിന് 34.47കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കും. ഒരു കിലോ സി.എൻ.ജിയിൽ കിട്ടുന്ന മൈലേജ് ആണിത്. മാനുവൽ ട്രാൻസ്മിഷൻ മോഡിലിനെ സംബന്ധിച്ചിടത്തോളം 0.86 കിലോ മീറ്റർ കൂടുതലാണ് ഈ മോഡലിന്റെ മൈലേജ്.

ഈ മോഡലിൽ 1.2-ലിറ്റർ ത്രീ-സിലിണ്ടർ എഞ്ചിനും അതിനൊപ്പം 5-സ്പീഡ് എ.എം.ടിയുമാണ് നൽകിയിരിക്കുന്നത്. സിഎൻജി മോഡിൽ പ്രവർത്തിക്കുമ്പോൾ, മാനുവൽ പതിപ്പിന് സമാനമായി 70 hp കരുത്തും 102 Nm ടോർക്കും ഈ എൻജൽ ഉത്പാതിപ്പിക്കുന്നു ഉൽപ്പാദിപ്പിക്കുന്നു.

വാഹനത്തിനടിയിൽ CNG ടാങ്ക് സ്ഥാപിക്കുന്ന രീതിയല്ല ഈ മോഡലിൽ കമ്പനി സ്വീകരിച്ചിരിക്കുന്നത്. ബൂട്ടിനുള്ളിൽ തന്നെയാണ് CNG സിലിണ്ടർ സ്ഥാപിച്ചിരിക്കുന്നത്. 55 ലിറ്റർ ശേഷിയുള്ള ടാങ്ക് സ്പെയർ വീലിനൊപ്പമാണ് ബൂട്ടിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ ലഗേജ് വെക്കാനുള്ള സ്ഥലം വളരെ കുറവാണ്.

ബലെനോ സിഎൻജി എ.എംടിയുടെ വില 8.32 ലക്ഷം രൂപ ( എക്സ്-ഷോറൂം ) മുതലാണ് ആരംഭിക്കുന്നത്. ഈ സെഗ്മെന്റിൽ സിഎൻജി-എഎംടി പവർട്രെയിൻ വാഗ്ദാനം ചെയ്യുന്ന മറ്റൊരു കാർ മോഡൽ ടാറ്റയുടെ ആൾട്രോസ് മാത്രമാണ്. ബൂട്ടിൽ രണ്ട് സിഎൻജി സിലിണ്ടറുകൾ വരുന്നുണ്ട് എങ്കിലും ഏകദേശം 210 ലിറ്റർ ലഗേജ് സ്പേസ് നിലനിർത്താൻ ആൾട്രോസിന് കഴിയുന്നുണ്ട്.