AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jasprit Bumrah: ഇങ്ങനെയാണെങ്കില്‍ ബുംറയെ ടീമിലെടുക്കരുത്, ആഞ്ഞടിച്ച് അസ്ഹറുദ്ദീന്‍

Jasprit Bumrah Updates: രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ ഒരു താരത്തിന് സെലക്ടീവ് ആകാന്‍ സാധിക്കില്ലെന്നായിരുന്നു അസ്ഹറുദ്ദീന്റെ വിമര്‍ശനം. ബുംറയുടെ സേവനം അത്യാവശ്യമായി വേണ്ട ഘട്ടത്തില്‍ എന്ത് ചെയ്യാനാകുമെന്ന് അസ്ഹറുദ്ദീന്‍

jayadevan-am
Jayadevan AM | Published: 13 Aug 2025 12:55 PM
ജസ്പ്രീത് ബുംറയുടെ സേവനം ഇന്ത്യന്‍ ടീമിന് തുടര്‍ച്ചയായി ലഭിക്കാത്തതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. ബുംറ ചില മത്സരങ്ങള്‍ മാത്രം സെലക്ട് ചെയ്യുന്ന രീതി എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന് അസ്ഹറുദ്ദീന്‍ പറഞ്ഞു (Image Credits: PTI)

1 / 5
രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ ഒരു താരത്തിന് സെലക്ടീവ് ആകാന്‍ സാധിക്കില്ലെന്നായിരുന്നു അസ്ഹറുദ്ദീന്റെ വിമര്‍ശനം. അടുത്തിടെ സമാപിച്ച ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് ടെസ്റ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബുംറ കളിച്ചിരുന്നത് (Image Credits: PTI)

2 / 5
വര്‍ക്ക്‌ലോഡിന്റെ പേരില്‍ ബുംറയെ മൂന്ന് മത്സരങ്ങളില്‍ മാത്രം കളിപ്പിച്ചാല്‍ മതിയെന്ന് നേരത്തെ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. സമീപനാളുകളില്‍ ബുംറയുടെ പ്രകടനത്തെക്കാള്‍ കൂടുതലായും ചര്‍ച്ച ചെയ്യപ്പെടുന്നത് അദ്ദേഹത്തിന് അനുവദിക്കുന്ന വിശ്രമത്തെക്കുറിച്ചാണ് (Image Credits: PTI)

3 / 5
ഈ സാഹചര്യത്തിലാണ് അസ്ഹറുദ്ദീന്റെ വിമര്‍ശനം. ഇങ്ങനെയാണെങ്കില്‍ ബുംറയുടെ സേവനം അത്യാവശ്യമായി വേണ്ട ഘട്ടത്തില്‍ എന്ത് ചെയ്യാനാകുമെന്ന് അസ്ഹറുദ്ദീന്‍ ചോദിച്ചു (Image Credits: PTI)

4 / 5
വര്‍ക്ക്‌ലോഡിനെക്കുറിച്ച് ആശങ്കപ്പെടാതെ അദ്ദേഹം രാജ്യത്തിന് ആവശ്യമുള്ളപ്പോഴെല്ലാം കളിക്കണം. പരിക്കേല്‍ക്കുമ്പോള്‍ മാത്രമേ ഒഴിവാക്കാവൂ. പരിക്കുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടെങ്കിൽ, ബോർഡും കളിക്കാരനുമാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു (Image Credits: PTI)

5 / 5