AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Independence Day 2025: സ്വാതന്ത്ര്യദിനം അടുത്തെത്തി; ചില സംശയം ഇപ്പോഴും ബാക്കി!

78th or 79th Independence Day: ദേശീയ പതാക ഉയർത്തലും മധുരവിതരണവും സ്വാതന്ത്ര്യത്തിൻ്റെ വീര പോരാട്ടത്തെ സംബന്ധിക്കുന്ന അനുസ്മരണ പരിപാടികളും രാജ്യമൊട്ടാകെ കൊണ്ടാടും. എന്നാൽ പലരിലും എക്കാലവും നിലനിൽക്കുന്ന ചില സംശയങ്ങളുണ്ട്. നമ്മുടെ സ്വാതന്ത്ര്യദിനം കണക്കാക്കുന്നതും ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് ഇതിന് പിന്നിൽ.

neethu-vijayan
Neethu Vijayan | Published: 13 Aug 2025 09:25 AM
രാജ്യത്ത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ  (Independence Day) ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ദേശീയ പതാക ഉയർത്തലും മധുരവിതരണവും സ്വാതന്ത്ര്യത്തിൻ്റെ വീര പോരാട്ടത്തെ സംബന്ധിക്കുന്ന അനുസ്മരണ പരിപാടികളും രാജ്യമൊട്ടാകെ കൊണ്ടാടും.  എന്നാൽ പലരിലും എക്കാലവും നിലനിൽക്കുന്ന ചില സംശയങ്ങളുണ്ട്. നമ്മുടെ സ്വാതന്ത്ര്യദിനം കണക്കാക്കുന്നതും ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് ഇതിന് പിന്നിൽ. (Image Credits: PTI)

1 / 5
സ്വാതന്ത്ര്യത്തിനായി പോരാടിയ ദശലക്ഷക്കണക്കിന് ആളുകളുടെ സഹിഷ്ണുതയുടെയും ത്യാഗങ്ങളുടെയും ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ ദിനം. 2025ൽ നിന്ന് 1947 കുറച്ചാൽ കിട്ടുന്നത് 78 ആണ്, അതുകൊണ്ട് ഇത്തവണത്തേത് എഴുപത്തെട്ടാം സ്വാതന്ത്ര്യദിനമാണ് എന്നാണ് ചിലർ കരുതുന്നത്. പക്ഷേ 1947 ഓഗസ്റ്റ് 15 ആണ് ഇന്ത്യയുടെ ആദ്യസ്വാതന്ത്ര്യദിനം. അതിൻ്റെ വാർഷികമാണ് നമ്മൾ പിന്നീട് ഇങ്ങോട്ട് ആഘോഷിക്കുന്നതെന്നും അതുകൊണ്ട് ഇത്തവണത്തേത്ത് എഴുപത്തൊൻപതാം സ്വാതന്ത്ര്യദിനമാണെന്നും മറ്റ് ചിലർ അഭിപ്രായപ്പെടുന്നു. (Image Credits: PTI)

2 / 5
1947 ഓഗസ്റ്റ് 15 മുതലാണോ അതോ ഒരു വർഷത്തിനുശേഷമാണോ കണക്കുകൂട്ടേണ്ടതെന്ന കൺഫ്യൂഷനിലാണ് ഇപ്പോഴും ചിലർ. കേന്ദ്രസർക്കാരും മറ്റ് ഔദ്യോഗിക പോർട്ടലുകളിലും അനുസരിച്ച്, എഴുപത്തൊൻപതാം സ്വാതന്ത്ര്യദിനാഘോഷമാണ് ഇത്തവണ നമ്മുടെ രാജ്യം കൊണ്ടാടുന്നത്. കാരണം സ്വാതന്ത്ര്യദിനത്തിൽ നിന്ന് കണക്കാക്കിയാൽ, ഈ വർഷം 79-ാം വാർഷികമാണ്. (Image Credits: PTI)

3 / 5
ഇന്ത്യ 79-ാമത് സ്വാതന്ത്ര്യദിനമാണ് ഇത്തവണ ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ചെങ്കോട്ടയുടെ ലഹോറി ഗേറ്റിൽ ദേശീയപതാക ഉയർത്തുന്നതോടെ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കമാകും. തലസ്ഥാനത്ത് വലിയ സുരക്ഷയാണ് ഇതിൻ്റെ ഭാ​ഗമായി ഒരുക്കിയിരിക്കുന്നത്. (Image Credits: PTI)

4 / 5
രാജ്യമെമ്പാടും പതാക ഉയർത്തൽ ചടങ്ങുകൾ, സാംസ്കാരിക പരിപാടികൾ, സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിക്കൽ തുടങ്ങി ഓർമ്മപ്പെടുത്തലുകളുടെ ദിനമായി ഈ വർഷവും സ്വാതന്ത്ര്യ രാജ്യം ആഘോഷിക്കും. അന്നേ ദിവസം ഡൽഹിയിലെ ചെങ്കോട്ടയിൽ നിന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. (Image Credits: PTI)

5 / 5