Jasprit Bumrah: ബുംറ ഉടന്‍ വിരമിച്ചേക്കും, മുന്‍താരത്തിന്റെ വിലയിരുത്തല്‍
Mohammad Kaif about Jasprit Bumrah: ബുംറ നിസ്വാര്‍ത്ഥനാണ്. രാജ്യത്തിനായി 100 ശതമാനം പ്രകടനം കാഴ്ചവയ്ക്കാനും, മത്സരം ജയിപ്പിക്കാനും വിക്കറ്റുകള്‍ വീഴ്ത്താനും കഴിയുന്നില്ലെന്ന് തോന്നിയാല്‍ അദ്ദേഹം നിര്‍ത്തിയേക്കുമെന്ന് കൈഫ്

ജസ്പ്രീത് ബുംറ ഉടന്‍ തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് മുന്‍ താരം മുഹമ്മദ് കൈഫ്. മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ബുംറയ്ക്ക് പഴയ മികവ് പുറത്തെടുക്കാനായില്ല. ബൗളിങിന്റെ വേഗതയും കുറഞ്ഞു (Image Credits: PTI)

ലീഡ്‌സിലും, ലോര്‍ഡ്‌സിലും 140 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ താരം മാഞ്ചസ്റ്ററില്‍ 130-135 കിലോമീറ്റര്‍ വേഗതയിലാണ് സ്ഥിരം പന്തെറിഞ്ഞത്. മാഞ്ചസ്റ്ററിലെ ആദ്യ ഇന്നിങ്‌സില്‍ താരം രണ്ട് വിക്കറ്റാണ് വീഴ്ത്തിയത് (Image Credits: PTI)

അടുത്ത ടെസ്റ്റ് മത്സരത്തില്‍ ബുംറ കളിക്കുമെന്ന് കരുതുന്നില്ലെന്ന് കൈഫ് പറഞ്ഞു. അദ്ദേഹം ചിലപ്പോള്‍ വിരമിച്ചേക്കാം. അദ്ദേഹം ബുദ്ധിമുട്ടുകയാണ്. ശരീരം പൂര്‍ണമായും കൈവിട്ടെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ കൈഫ് അഭിപ്രായപ്പെട്ടു (Image Credits: PTI)

ബുംറ നിസ്വാര്‍ത്ഥനാണ്. രാജ്യത്തിനായി 100 ശതമാനം പ്രകടനം കാഴ്ചവയ്ക്കാനും, മത്സരം ജയിപ്പിക്കാനും വിക്കറ്റുകള്‍ വീഴ്ത്താനും കഴിയുന്നില്ലെന്ന് തോന്നിയാല്‍ അദ്ദേഹം നിര്‍ത്തിയേക്കും. ഇത് തന്റെ ഉള്ളിലെ തോന്നലാണെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു (Image Credits: PTI)

ആദ്യം വിരാട് കോഹ്ലി പോയി. പിന്നെ രോഹിത് ശര്‍മ പോയി. ആര്‍ അശ്വിനും നിര്‍ത്തി. ഇനി ബുംറയില്ലാത്ത ടീമുമായി ആരാധകര്‍ പൊരുത്തപ്പെടണമെന്നും കൈഫ് പറഞ്ഞു. ബുംറ കളിക്കളത്തില്‍ തുടരണമെന്നാണ് ആഗ്രഹം. തന്റെ വിലയിരുത്തലുകള്‍ തെറ്റണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കൈഫ് വ്യക്തമാക്കി (Image Credits: PTI)