'പേപ്പട്ടികളെ പേടിയാണെങ്കിൽ പണ്ടേ ഞാൻ ഭയന്നേനെ'; ഷമിയെ ലക്ഷ്യമിട്ട് ഇൻസ്റ്റഗ്രാം പോസ്റ്റുമായി മുൻ ഭാര്യ | Mohammed Shamis Ex Wife Hasin Jahan Posts Cryptic Post Against The Cricketer On Her Instagram Says She Is Not Afraid Of Mad Dogs Malayalam news - Malayalam Tv9

Mohammed Shami: ‘പേപ്പട്ടികളെ പേടിയാണെങ്കിൽ പണ്ടേ ഞാൻ ഭയന്നേനെ’; ഷമിയെ ലക്ഷ്യമിട്ട് ഇൻസ്റ്റഗ്രാം പോസ്റ്റുമായി മുൻ ഭാര്യ

Updated On: 

30 Aug 2025 | 08:18 AM

Hasin Jahan Against Mohammed Shami: മുഹമ്മദ് ഷമിയ്ക്കെതിരെ മുൻ ഭാര്യ ഹസിൻ ജഹാൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഷമി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ഹസിൻ രംഗത്തുവന്നത്.

1 / 5
മുഹമ്മദ് ഷമിയ്ക്കെതിരെ ഒളിയമ്പുമായി മുൻ ഭാര്യ ഹസിൻ ജഹാൻ. തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ഹസിൻ ജഹാൻ ഷമിക്കെതിരെ രംഗത്തുവന്നത്. ന്യൂസ്24ന് നൽകിയ അഭിമുഖത്തിൽ ഷമി നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് ഹസിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. (Image Courtesy- Hasin Jahan Instagram)

2 / 5
"എനിക്ക് പേപ്പട്ടികളെ പേടിയാൺകിൽ 2018ൽ തന്നെ ഞാൻ ഭയന്നേനെ. എന്നെ ഭയപ്പെടുത്താൻ കഴിവിൻ്റെ പരമാവധി ശ്രമിച്ചോളൂ. നശിപ്പിക്കാൻ ശ്രമിച്ചോളൂ. പക്ഷേ, അള്ളാഹുവിൻ്റെ അനുഗ്രഹത്താൽ ഞാൻ ഇനിയും കരുത്തയാവും."- ഹസിൻ ജഹാൻ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചു.

3 / 5
കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ഹസിൻ ജഹാനുമായ വിവാഹത്തെപ്പറ്റിയും വിവാഹമോചനത്തെപ്പറ്റിയും ഷമി പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഹസിൻ ജഹാൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. പോസ്റ്റിൽ പേര് സൂചിപ്പിച്ചിട്ടില്ലെങ്കിലും ഹസിൻ്റെ ഉദ്ദേശ്യം ഷമി തന്നെയാണെന്ന് വ്യക്തം.

4 / 5
"അത് വിട്. ഞാൻ ഭൂതകാലത്തെയോർത്ത് പശ്ചാത്തപിക്കാറില്ല. കഴിഞ്ഞത് കഴിഞ്ഞു. ഞാൻ ഉൾപ്പെടെ ആരെയും കുറ്റപ്പെടുത്താനില്ല. എനിക്ക് ക്രിക്കറ്റിൽ ശ്രദ്ധിച്ചാൽ മതി. വിവാദങ്ങൾ ആവശ്യമില്ല" എന്നായിരുന്നു വിവാഹത്തെപ്പറ്റിയുള്ള ചോദ്യത്തോട് മുഹമ്മദ് ഷമി നൽകിയ മറുപടി.

5 / 5
ശിഖർ ധവാൻ, യുസ്‌വേന്ദ്ര ചഹാൽ തുടങ്ങിയവരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്നും ഷമി പറഞ്ഞു. അതന്വേഷിക്കേണ്ടത് നിങ്ങളാണ്. മറ്റേ ഭാഗത്തേക്ക് കൂടി നോക്കൂ. താൻ ക്രിക്കറ്റിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, വിവാദങ്ങളിലല്ല എന്നും ഷമി കൂട്ടിച്ചേർത്തു.

Follow Us
Related Photo Gallery
Gut Health: ഗ്യാസും ദഹനക്കേടും അകറ്റി കുടലിനെ ആരോ​ഗ്യമാക്കാം; ഭക്ഷണരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ
Shani Vakri Dhaiya Effect 2026:ഈ 2 രാശികൾ ജാ​ഗ്രത പാലിക്കുക!ഇന്ന് മുതൽ ശനി വിപരീത ദിശയിലേക്ക് നീങ്ങും!
Bullet Train: ഭുവനേശ്വര്‍-ബെംഗളൂരു യാത്രയ്ക്ക് 5 മണിക്കൂര്‍; ഡല്‍ഹിയിലേക്കും പെട്ടെന്നെത്താം
Shukra Gochar 2026: ധനു ഉൾപ്പെടെ രാശിക്കാരുടെ ദുരിത കാലം കഴിഞ്ഞു! ഇനിയങ്ങോട്ട് ശുക്രൻ ഭാഗ്യത്തിന്റെ വഴി തുറക്കും
പ്രായം ചർമ്മത്തെ തൊടില്ല; യുവത്വം നിലനിർത്താൻ പുരുഷന്മാർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 5 ഭക്ഷണങ്ങൾ!
Pearle Maaney: പേളി ഒരു അമ്മയല്ലേ? കുട്ടികൾ മരിച്ചുപോയ അമ്മമാരുടെ വിഷമം ഓർത്തില്ലല്ലോ? വിദ്യാർത്ഥി സമരത്തെക്കുറിച്ച് ജാൻമണി
പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
പഴുത്ത പപ്പായയോ അതോ പച്ചയോ? ഗർഭകാലത്തെ വില്ലൻ ഇവനാണ്
കിടപ്പുമുറിയില്‍ ബുദ്ധ പ്രതിമ വെക്കാമോ? ശ്രദ്ധിക്കേണ്ടത് എന്തെല്ലാം
കാഴ്ച്ച കുറവാണോ... തുടക്കത്തിലെ മാറ്റാൻ ഈ ഭക്ഷണം മതി
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി