AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Maintain Silk Sarees: സിൽക്ക് സാരികൾ സൂക്ഷിക്കേണ്ടത് ഇങ്ങനെ? ഇക്കാര്യം ശ്രദ്ധിക്കണേ

How To Maintain Silk Sarees: സിൽക്ക് സാരി തൂക്കിയിടരുത്. അതിലും നല്ലത് മടക്കി വൃത്തിയായി സൂക്ഷിക്കുന്നതാണ്. അമിതമായ ചൂടിൽ സിൽക്ക് സാരികൾ തേക്കരുത്. കാരണം അവയുടെ നൂലുകൾ വളരെ മൃദുവായതിനാൽ അവ പെട്ടന്ന് നശിച്ചു പോകാൻ കാരണമാകും.

neethu-vijayan
Neethu Vijayan | Published: 29 Aug 2025 20:11 PM
സാരിയെന്നാൽ സ്ത്രീകൾക്ക് ഒരു വികാരമാണ്. പലതരം സാരികൾ ഇന്ന് വിപണിയിൽ ലഭ്യമാണെങ്കിലും സിൽക്ക് സാരികൾക്ക് അല്പം ഡിമാൻഡ് കൂടുതലാണ്. ഉടുത്തിറങ്ങിയാൽ ഏറെ ഭം​ഗിയും ഇവയ്ക്കാണ്. കാഞ്ചീവരം മുതൽ ബനാറസി വരെയുള്ള സിൽക്ക് സാരികൾക്കാണ് ആരാധകർ ഏറെ. എന്നാൽ ഇവ സൂക്ഷിക്കുക എന്നത് കുറച്ച് പ്രയാസമാണ്. പ്രത്യേകിച്ച് മഴക്കാലങ്ങളിൽ. (Image Credits: Unsplash)

1 / 5
കാരണം മറ്റൊന്നുമല്ല, സിൽക്ക് എന്നാൽ വളരെ സെൻസിറ്റീവായ പ്രോട്ടീൻ അധിഷ്ഠിത നാച്ചുറൽ നാരുകളാണ്.  പണ്ടുള്ളവർക്കൊക്കെ ഇവയെ എങ്ങനെ കാത്തുസൂക്ഷിക്കണമെന്ന് അറിയാമെങ്കിലും ഇന്നത്തെ കാലത്തുള്ളവർക്ക് അക്കാര്യത്തിൽ അത്ര അറിവില്ല. മഴക്കാലമായാൽ ഇവയെ നന്നായി പരിചരിക്കണം. അല്ലെങ്കിൽ  ഫംഗസ്, പ്രാണികളുടെ ശല്യം എന്നിവ അതിരൂക്ഷമാകും. (Image Credits: Unsplash)

2 / 5
ഈർപ്പമുണ്ടായാൽ ഇത്തരം സാരികളിൽ പൂപ്പൽ വളരുകയും അവ കാലക്രമേണ നശിക്കുകയും ചെയ്യുന്നു. ഇനി നിങ്ങളുടെ സാരിയിൽ പൂപ്പൽ വന്നിട്ടുണ്ടോ എന്ന് അറിയാൻ അവ ഇടയ്ക്ക് എപ്പോഴെങ്കിലും എടുത്ത് പരിശോധിക്കേണ്ടതാണ്. ഈർപ്പം ശ്രദ്ധയിൽപെട്ടാൽ മടക്കി വയ്ക്കുന്നതിന് മുൻപ് തണലുള്ള സ്ഥലത്ത് വായുവിൽ ഉണക്കുക. (Image Credits: Unsplash)

3 / 5
സിൽക്ക് സാരികൾ മൃദുവായ കോട്ടൻ സഞ്ചികളിൽ പൊതിഞ്ഞു സൂക്ഷിക്കുക. ഇവയിലൂടെ സ്വാഭാവികമായി വായു സഞ്ചാരം എളുപ്പമാകും .  കൂടാതെ ഈർപ്പവും ദുർഗന്ധവും അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും. പ്ലാസ്റ്റിക് ഈർപ്പം പിടിച്ചുനിർത്തുന്നതാണ്. അതിനാൽ അത്തരം കവറുകളിൽ സിൽക്ക് സാരികൾ സൂക്ഷിക്കരുത്. (Image Credits: Unsplash)

4 / 5
സിൽക്ക് സാരി തൂക്കിയിടരുത്. അതിലും നല്ലത് മടക്കി വൃത്തിയായി സൂക്ഷിക്കുന്നതാണ്. അമിതമായ ചൂടിൽ സിൽക്ക് സാരികൾ തേക്കരുത്. കാരണം അവയുടെ നൂലുകൾ വളരെ മൃദുവായതിനാൽ അവ പെട്ടന്ന് നശിച്ചു പോകാൻ കാരണമാകും. മറ്റൊരു കാര്യമെന്തെന്നാൽ സിൽക് സാരികൾക്ക് മറ്റ് സാരികളെ പോലെ സാധാരണ വാഷ് ചെയ്യരുത്. എപ്പോഴും ഡ്രൈ വാഷ് ചെയ്യുന്നതാണ് നല്ലത്. (Image Credits: Unsplash)

5 / 5