Athimanoharam Movie : 'അതിമനോഹരം' ഇനി ശബരിമലയിൽ ! മോഹൻലാൽ - തരുൺ മൂർത്തി ചിത്രത്തിന് ഷൂട്ടിം​ഗ് അനുമതി | Mohanlal-Tharun Moorthy Film Athimanoharam Gets Approval for Sabarimala Shoot, Latest Update Malayalam news - Malayalam Tv9

Athimanoharam Movie : ‘അതിമനോഹരം’ ഇനി ശബരിമലയിൽ ! മോഹൻലാൽ – തരുൺ മൂർത്തി ചിത്രത്തിന് ഷൂട്ടിം​ഗ് അനുമതി

Published: 

12 Aug 2026 | 07:20 PM

Athimanoharam Movie : തുടരും എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന സിനിമയാണ് അതി മനോഹരം. ഹിറ്റ് കോേംബോ വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വലുതാണ് .അതുകൊണ്ട് തന്നെ സിനിമയുടോ ഓരോ അപ്ഡേറ്റുകളും വലിയ ആവേശത്തോടെയാണ് അവർ സ്വീകരിക്കുന്നത്.

1 / 5
ഏറ്റവും പുതിയതായി വന്ന അപ്ഡേറ്റ് സിനിമയ്ക്ക് ശബരിമലയിൽ ഷൂട്ടിം​ഗിനുള്ള അനുമതി ലഭിച്ചിരിക്കുന്നു എന്നതാണ്. അതിമനോഹരത്തിന്റെ ടൈറ്റിൽ പോസ്റ്റർ വന്നപ്പോൾ തന്നെ ചിത്രത്തിന് ശബരിമലയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പലരും സംശയം പ്രകടിരപ്പിച്ചിരുന്നു. ശബരിമല തീർത്ഥാടകർക്ക് പോലീസ് യൂണിഫോമിൽ നിൽക്കുന്ന മോഹൻലാലിനെയാണ് ടൈറ്റിൽ പോസ്റ്ററിൽ കാണിച്ചിരുന്നത്. ( Image Credit Source Social Media )

2 / 5
നേരത്തെ L366 എന്ന താൽക്കാലികമായ പേര് നൽകികൊണ്ടാണ് ചിത്രം തുടങ്ങിയിരുന്നത്. ശേഷം ഈ കഴിഞ്ഞ വിഷു ദിനത്തിലാണ് പേര് അതിമനോഹരം എന്ന് വെളിപ്പെടുത്തികൊണ്ട് അണിയറപ്രവർത്തകർ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്.  ടി എസ് ലൗലജന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്.

3 / 5
ചിത്രത്തിൽ മീരാ ജാസ്മിനാണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം മീരാ ജാസ്മിനും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്. കഴിഞ്ഞ ദിവസം മീരാ ജാസ്മിൻ തന്റെ ഷെഡ്യൂൾ പൂർത്തിയാക്കിരുന്നു. സംവിധായകൻ തരുൺ മൂർത്തി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്.

4 / 5
നേരത്തെ  തിരക്കഥയിലെ ആശയക്കുഴപ്പത്തെ തുടർന്ന് ഷൂട്ടിം​ഗ് നിർത്തിവെച്ചുയെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുകയും അത് സംവിധായകൻ നിഷേധിക്കുകയും ചെയ്തിരുന്നു. കാലാവസ്ഥ മൂലമുള്ള പ്രശ്നങ്ങൾ കൊണ്ടാണ് ചിത്രീകരണം മുടങ്ങുന്ന സാഹചര്യം ഉണ്ടായത്. അല്ലാതെ മറ്റ് തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരുവിധ കഴമ്പുമില്ലെന്ന് തരുൺ മൂർത്തി വ്യക്തമാക്കുകയുണ്ടായി.

5 / 5
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് അതിമനോഹരം നിര്‍മ്മിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്. തുടരും ചിത്രത്തിന് ഉള്‍പ്പെടെയുള്ള സൂപ്പര്‍ ഹിറ്റുകള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത ഷാജി കുമാര്‍ തന്നെയാണ് അതിമനോഹരത്തിലും ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ് ആണ് കൈകാര്യം ചെയ്യുന്നത്.

Follow Us
ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാറുണ്ടോ? എങ്കിൽ ഇതുകൂടി അറിയൂ!
തൈറോയ്ഡ് ലക്ഷണങ്ങൾ അറിയാം; വീട്ടിൽ ചെയ്യാവുന്ന ലളിതമായ 'നെക്ക് ടെസ്റ്റ്' ഇതാ
ഓണത്തിന് അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കേണ്ടത് എങ്ങനെ?
കർക്കിടകവാവ് ദിനത്തിൽ ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു