Sanju Samson: സഞ്ജു സാംസണ്‍ ഇന്ന് കളിക്കുമോ? പിന്തുണച്ച് പരിശീലകന്‍; അവസരം ലഭിച്ചാല്‍ ‘ഫൈനല്‍ ഓഡീഷന്‍’
Morne Morkel Defends Sanju Samson: നാലാം ടി20യിലും സഞ്ജു സാംസണ്‍ കളിക്കാന്‍ സാധ്യത. ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ഇന്ന് അവസരം ലഭിച്ചാല്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.

ന്യൂസിലന്‍ഡിനെതിരെ ഇന്ന് നടക്കുന്ന നാലാം ടി20യിലും സഞ്ജു സാംസണ്‍ കളിക്കാന്‍ സാധ്യത. ആദ്യ മൂന്ന് മത്സരങ്ങളിലും താരം നിരാശപ്പെടുത്തിയിരുന്നു. ഇന്ന് അവസരം ലഭിച്ചാല്‍ താരം മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ (Image Credits: PTI).

10, 6, 0 എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരത്തിലെ സഞ്ജുവിന്റെ സ്‌കോറുകള്‍. ഇന്നും നിരാശപ്പെടുത്തിയാല്‍ ലോകകപ്പിലെ പ്ലേയിങ് ഇലവനില്‍ താരത്തെ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണ്. ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ ഫോമിലുള്ളതും സഞ്ജുവിന് തിരിച്ചടിയാണ് (Image Credits: PTI).

അതേസമയം, ഇന്ത്യന്‍ ടീമിന്റെ ബൗളിങ് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍ സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തി. ആത്മവിശ്വാസവും ഫോമും വീണ്ടെടുക്കുന്നതിന് സഞ്ജുവിന് ഒരു മികച്ച പ്രകടനം മാത്രം മതിയെന്ന് മോര്‍ക്കല്‍ പറഞ്ഞു. 'ഫോം ടെമ്പററിയും ക്ലാസ് പെര്‍മനന്റുമാണ്' എന്ന വാചകം നമുക്കെല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു (Image Credits: PTI).

ലോകകപ്പിന് മുന്നോടിയായി തയ്യാറെടുക്കുമ്പോൾ, ശരിയായ സമയത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടത് പ്രധാനമാണ്. അദ്ദേഹം നന്നായി പരിശീലനം നടത്തുന്നുണ്ട്. സഞ്ജു പന്ത് നന്നായി അടിക്കുന്നുണ്ടെന്നും മോര്‍ക്കല്‍ വ്യക്തമാക്കി.

സഞ്ജു ഇന്ന് കളിക്കുമെന്നും, ഫോം വീണ്ടെടുക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ന് നിരാശപ്പെടുത്തിയാല്‍ തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാം ടി20യില്‍ താരത്തിന് അവസരം ലഭിക്കുന്നത് സംശയമാണ്. ഇന്ന് മികച്ച പ്രകടനം പുറത്തെടുത്താല്‍ താരത്തിന് മുന്നില്‍ സാധ്യതകള്‍ അവശേഷിക്കും (Image Credits: PTI).