ഇന്ത്യയിൽ ഇനി നിയോക്കാലം! മോട്ടറോള എഡ്ജ് 70 സീരീസിൽ അ‌ഞ്ചാമനായി എഡ്ജ് 70 നിയോ വരുന്നു | Motorola Edge 70 Neo arrives in India as fifth member of Edge 70 series; teased on Flipkart Malayalam news - Malayalam Tv9

ഇന്ത്യയിൽ ഇനി നിയോക്കാലം! മോട്ടറോള എഡ്ജ് 70 സീരീസിൽ അ‌ഞ്ചാമനായി എഡ്ജ് 70 നിയോ വരുന്നു

Published: 

16 Nov 2026 | 02:43 PM

Motorola Edge 70 Neo: മോട്ടറോളയുടെ എഡ്ജ് 70 സീരീസിലെ അഞ്ചാമത്തെ മോഡലായി മോട്ടോറോള എഡ്ജ് 70 നിയോ ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യും. എഡ്ജ് 70 സീരീസിൽ ഇതിനകം എഡ്ജ് 70 ഫ്യൂഷൻ, എഡ്ജ് 70 പ്രോ, എഡ്ജ് 70 പ്രോ പ്ലസ്, എഡ്ജ് 70 മാക്സ് എന്നീ നാല് മോഡലുകൾ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടുണ്ട്. സീരീസിലെ ഏറ്റവും വില കുറഞ്ഞ ഓപ്ഷനായിരിക്കും നിയോ 70.

1 / 5
  ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് മോട്ടറോളയുടെ ഒരു പുതിയ എഡ്ജ് സീരീസ് മോഡൽ കൂടി എത്താൻ പോകുന്നു. പുതിയ സ്മാർട്ട്ഫോണിന്റെ വരവ് സൂചിപ്പിച്ചുകൊണ്ട് ഫ്ലിപ്പ്കാർട്ടിൽ ടീസർ പ്രത്യക്ഷപ്പെട്ടു. മോട്ടറോളയുടെ എഡ്ജ് 70 സീരീസിലെ അഞ്ചാമത്തെ മോഡലായി മോട്ടോറോള എഡ്ജ് 70 നിയോ (Motorola Edge 70 Neo) ആണ് ഇന്ത്യയിൽ ഉടൻ ലോഞ്ചിന് തയാറെടുത്തിരിക്കുന്നത്. (Image credit: Motorola, Flipkart)

2 / 5
 മോട്ടോറോള എഡ്ജ് 70 നിയോ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുമെന്ന് അ‌ടുത്തിടെ ഒരു പത്രക്കുറിപ്പിലൂടെ കമ്പനി അറിയിച്ചിരുന്നു. ഇപ്പോൾ, ഫ്ലിപ്പ്കാർട്ടിൽ ഈ സ്മാർട്ട്ഫോണിന്റെ ലോഞ്ച് സൂചിപ്പിക്കുന്ന പുതിയ ടീസർ പ്രത്യക്ഷപ്പെട്ടതോടെ ലോഞ്ച് അ‌ടുത്തതായി വ്യക്തമായിരിക്കുന്നു. ടീസറിൽ മോഡലിന്റെ പേര് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് നിയോ തന്നെയാണ്.

3 / 5
 എഡ്ജ് 70 സീരീസിൽ ഇതിനകം എഡ്ജ് 70 ഫ്യൂഷൻ, എഡ്ജ് 70 പ്രോ, എഡ്ജ് 70 പ്രോ പ്ലസ്, എഡ്ജ് 70 മാക്സ് എന്നീ നാല് മോഡലുകൾ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പിന്നിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളുള്ള, കടും പച്ച നിറത്തിലുള്ള ഒരു ഫോൺ ആണ് ടീസറിൽ കാണുന്നത്.

4 / 5
  മൂന്ന് വലിയ വൃത്താകൃതിയിലുള്ള കട്ട്ഔട്ടുകളും ഒരു പ്രത്യേക എൽഇഡി ഫ്ലാഷും അടങ്ങിയ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് എഡ്ജ് നിയോ 70യിൽ ഉള്ളത്. റിയർ പാനലിന്റെ മധ്യഭാഗത്തായി മോട്ടോറോള ലോഗോ നൽകിയിരിക്കുന്നു. കടും പച്ച നിറത്തിലുള്ള ഈ ഫോണിന് നേരിയ മാറ്റ് (matte) ടെക്സ്ചർ ഉള്ളതായി തോന്നുന്നു.  മൗണ്ടൻ വ്യൂ, മിൽക്കി ബ്ലൂ, സേജ്, ഗ്രേ ലൈലാക് എന്നിങ്ങനെ പാന്റോൺ കളറുകളിൽ എഡ്ജ് 70 നിയോ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

5 / 5
 എഡ്ജ് 70 സീരീസിലെ മറ്റ് ഫോണുകൾക്ക് സമാനമായ ഡിസൈൻ എഡ്ജ് 70 നിയോയിലും പിന്തുടർന്നിരിക്കുന്നു. സീരീസിലെ ഏറ്റവും വില കുറഞ്ഞ ഓപ്ഷനായി നിയോ 70 അ‌വതരിപ്പിക്കപ്പെട്ടേക്കും.  144Hz 6.78 ഇഞ്ച് 1.5K ഡിസ്‌പ്ലേ, ഗോറില്ല ഗ്ലാസ് 7i, സ്നാപ്ഡ്രാഗൺ 7s ജെൻ 3, 50MP സോണി LYTIA 710 പ്രൈമറി ക്യാമറ, 2MP മാക്രോ സെൻസർ, 32MP ഫ്രണ്ട് ക്യാമറ, 45W ചാർജിംഗ് സൗകര്യമുള്ള 7,000mAh ബാറ്ററി എന്നിവ ഇതിൽ പ്രതീക്ഷിക്കുന്നു.

Loading...
Unable to load recommendations.
Follow Us
എട്ടാം ശമ്പള കമ്മീഷനിൽ അടിസ്ഥാന ശമ്പളം എത്ര കൂടും?
മലബാര്‍ നൈസ് പത്തിരി ഉണ്ടാക്കിയാലോ? ദാ റെസിപ്പി പിടിച്ചോളൂ
ഇഞ്ചി നീരും തേനും സമാസമം കഴിച്ചാൽ അസിഡിറ്റി പമ്പകടക്കും
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ