AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Stress Relief Books: മനസ്സ് മടുത്തോ? സ്ട്രെസ് കുറയ്ക്കാൻ ഈ പുസ്തകങ്ങൾ സഹായിക്കും

Books to Reduce Stress and Anxiety: മനസ്സിനെ ശാന്തമാക്കാനും സമ്മർദ്ദങ്ങളിൽ നിന്ന് മോചനം നേടാനും ഏറ്റവും ലളിതമായ മാർഗ്ഗമാണ് വായന. വെറും ആറ് മിനിറ്റ് നേരത്തെ വായന മാനസിക സമ്മർദ്ദം 68 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മനസ്സിന് സന്തോഷവും സമാധാനവും നൽകുന്ന, സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ചില മികച്ച പുസ്തകങ്ങൾ പരിചയപ്പെടാം.

Stress Relief Books: മനസ്സ് മടുത്തോ? സ്ട്രെസ് കുറയ്ക്കാൻ ഈ പുസ്തകങ്ങൾ സഹായിക്കും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 16 Nov 2026 | 02:01 PM

തിരക്കേറിയ ജീവിതസാഹചര്യങ്ങളും ജോലിഭാരവും കാരണം മാനസിക സമ്മർദ്ദം  അനുഭവിക്കുന്നവർ നിരവധിയാണ്. എന്നാൽ മനസ്സിനെ ശാന്തമാക്കാനും സമ്മർദ്ദങ്ങളിൽ നിന്ന് മോചനം നേടാനും ഏറ്റവും ലളിതമായ മാർഗ്ഗമാണ് വായന. വെറും ആറ് മിനിറ്റ് നേരത്തെ വായന മാനസിക സമ്മർദ്ദം 68 ശതമാനം വരെ കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മനസ്സിന് സന്തോഷവും സമാധാനവും നൽകുന്ന, സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന ചില മികച്ച പുസ്തകങ്ങൾ പരിചയപ്പെടാം.

മലയാളം പുസ്തകങ്ങൾ

ഒരു സങ്കീർത്തനം പോലെ – പെരുമ്പടവം ശ്രീധരൻ

പ്രശസ്ത റഷ്യൻ എഴുത്തുകാരൻ ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തെ ആസ്പദമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച പുസ്തകമാണ് ഒരു സങ്കീർത്തനം പോലെ.  പ്രണയവും കാരുണ്യവും നിറഞ്ഞ ഈ കൃതി മനസ്സിന് വല്ലാത്തൊരു ശാന്തത നൽകുന്ന ഒന്നാണ്, വായനക്കാരെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും.

ബഷീർ കൃതികൾ

വൈക്കം മുഹമ്മദ് ബഷീറിന്റെ ലളിതവും നർമ്മം കലർന്നതുമായ എഴുത്തുകൾ ഏതൊരു വിഷമഘട്ടത്തിലും മനസ്സിന് ചിരിയും ആശ്വാസവും നൽകും. പ്രത്യേകിച്ച് ‘പാത്തുമ്മയുടെ ആട്’ പോലുള്ള കൃതികൾ സ്ട്രെസ് അകറ്റാൻ ഏറ്റവും മികച്ചതാണ്.

നീർമാതളം പൂത്ത കാലം – മാധവിക്കുട്ടി

ബാല്യകാല ഓർമ്മകളിലേക്കും ഗ്രാമീണ നിഷ്കളങ്കതയിലേക്കും നമ്മെ തിരികെ കൊണ്ടുപോകുന്ന മനോഹരമായ കൃതിയാണിത്. തിരക്കുകളിൽ നിന്ന് മാറി ശാന്തമായ ഒരു വായനാനുഭവം ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം മികച്ചൊരു ഓപ്ഷനാണ്.

ALSO READ: പൈസ ചെലവില്ല, ക്രിസ്മസിന് ചിരട്ട മതി! 5 കിടിലൻ ഐഡിയകൾ ഇതാ…

ഒരു ദേശത്തിന്റെ കഥ – എസ്.കെ. പൊറ്റെക്കാട്ട്

ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും ജീവിതം വളരെ ലളിതമായും ഹൃദ്യമായും വിവരിക്കുന്ന ഈ നോവൽ, വായനക്കാരിൽ പോസിറ്റീവ് ചിന്തകൾ നിറയ്ക്കാൻ സഹായിക്കും.

ഇംഗ്ലീഷ് പുസ്തകങ്ങൾ

ദി ആൽക്കെമിസ്റ്റ് – പൗലോ കൊയ്‌ലോ

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വായനക്കാർക്ക് പ്രചോദനമായ പുസ്തകമാണിത്. ജീവിതലക്ഷ്യങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും പറയുന്ന ഈ നോവൽ മനസ്സിലെ ഉത്കണ്ഠകൾ അകറ്റാൻ സഹായിക്കും.

ദി മിഡ്‌നൈറ്റ് ലൈബ്രറി – മാറ്റ് ഹെയ്ഗ്

ജീവിതത്തിലെ നിരാശകളെയും സമ്മർദ്ദങ്ങളെയും എങ്ങനെ മറികടക്കാമെന്ന് ലളിതമായ ഒരു കഥയിലൂടെ ഈ പുസ്തകം പറഞ്ഞുതരുന്നു. ജീവിതത്തോട് പുതിയൊരു ഇഷ്ടം തോന്നാൻ ഈ വായന സഹായിക്കും.

ഇക്കിഗായ് – ഹെക്ടർ ഗാർഷ്യ, ഫ്രാൻസെസ്ക് മിറാലെസ്

ജപ്പാനിലെ ജനങ്ങളുടെ ദീർഘായുസ്സിന്റെയും സന്തോഷത്തിന്റെയും രഹസ്യം വിവരിക്കുന്ന പുസ്തകമാണിത്. സമ്മർദ്ദങ്ങളില്ലാതെ സമാധാനപരമായി ജീവിക്കാനുള്ള ലളിതമായ വഴികൾ ഇതിലൂടെ മനസ്സിലാക്കാം.

വായന ശീലമാക്കാൻ എന്തുചെയ്യാം?

  1. രാത്രി കിടക്കുന്നതിന് 15-20 മിനിറ്റ് മുൻപ് മൊബൈൽ ഫോൺ മാറ്റിവെച്ച് ഇഷ്ടമുള്ള ഒരു പുസ്തകം വായിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
  2. മനസ്സിനെ അസ്വസ്ഥമാക്കുന്ന ത്രില്ലറുകളോ സങ്കടകരമായ വാർത്തകളോ ഒഴിവാക്കി പ്രതീക്ഷ നൽകുന്ന കഥകളോ യാത്രാവിവരണങ്ങളോ തിരഞ്ഞെടുക്കുക.
  3. ദിവസവും 10 പേജുകൾ എങ്കിലും വായിക്കാൻ സമയം കണ്ടെത്തുന്നത് മനസ്സിന് വലിയ ഉന്മേഷം നൽകും.

English Summary:

A hectic lifestyle and demanding work schedules can often lead to mental stress and anxiety. Reading is considered one of the simplest and most effective ways to relax the mind and reduce stress. Studies suggest that spending just six minutes reading a book can lower stress levels by up to 68%, helping people feel calmer and more relaxed.

Follow Us