AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sabarimala Weather Update: ശബരിമലയിലെ കാലാവസ്ഥ എങ്ങനെ? മഴയ്ക്ക് സാധ്യതയുണ്ടോ? തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്‌

Sabarimala Pilgrimage Weather Update: ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന് നട തുറക്കുമ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാകുന്നതാണോ, വെല്ലുവിളിയാകുന്നതാണോ വരും ദിവസങ്ങളിലെ കാലാവസ്ഥ? സന്നിധാനത്തെയും പമ്പയിലെയും അടുത്ത മൂന്ന് ദിവസത്തെ വരെയുള്ള കാലാവസ്ഥ പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം പകരുന്നതാണ് നിലവിലെ പ്രവചനം.

Sabarimala Weather Update: ശബരിമലയിലെ കാലാവസ്ഥ എങ്ങനെ? മഴയ്ക്ക് സാധ്യതയുണ്ടോ? തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്‌
ശബരിമല കാലാവസ്ഥ പ്രവചനം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 16 Nov 2026 | 02:29 PM

നാളെ (നവംബര്‍ 17) വൃശ്ചികം ഒന്ന്. ശരണമന്ത്രങ്ങളാല്‍ മുഖരിതമായ കാനനപാതകളിലൂടെ അയ്യപ്പദര്‍ശനത്തിനായി ഭക്തലക്ഷങ്ങള്‍ മലചവിട്ടുന്ന മണ്ഡലകാലത്തിന് തുടക്കമാകുന്നു. മണ്ഡലകാല തീര്‍ത്ഥാടനത്തിന് നട തുറക്കുമ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാകുന്നതാണോ, വെല്ലുവിളിയാകുന്നതാണോ വരും ദിവസങ്ങളിലെ കാലാവസ്ഥ? സന്നിധാനത്തെയും പമ്പയിലെയും അടുത്ത മൂന്ന് ദിവസത്തെ (നവംബര്‍ 16 മുതല്‍ 18) വരെയുള്ള കാലാവസ്ഥ പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം പകരുന്നതാണ് നിലവിലെ പ്രവചനം. ഈ മൂന്ന് ദിവസങ്ങളിലും സന്നിധാനത്തും, പമ്പയിലും, നിലക്കലും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

സന്നിധാനത്തും പമ്പയിലും നിലക്കലും ഈ മൂന്ന് ദിവസങ്ങളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഇന്ന് ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് മാത്രം സാധ്യതയുണ്ട്. നാളെയും, നവംബര്‍ 18-നും ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ (മണിക്കൂറില്‍ രണ്ട് സെമി വരെ) മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തീര്‍ത്ഥാടകര്‍ക്ക് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

ഔദ്യോഗിക അറിയിപ്പ്‌

കേരളത്തിലെ മറ്റിടങ്ങളിലെ കാലാവസ്ഥ

സംസ്ഥാനത്തെ നവംബര്‍ 20 വരെയുള്ള കാലാവസ്ഥ പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഈ അഞ്ച് ദിവസങ്ങളിലും ഒട്ടും മഴ സാധ്യതയില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴ മാത്രം പ്രതീക്ഷിക്കുന്നു.

Also Read: Kerala Weather Update: ദേ മഴ പിന്നേം! സംസ്ഥാനത്ത് ഇന്ന് ഉച്ചത്തിരിഞ്ഞ് മഴയ്ക്ക് സാധ്യത; കാലാവസ്ഥ പ്രവചനം

‘അക്വാനെ’ പേടിക്കണോ?

അക്വാന്‍ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ കഴിഞ്ഞ ആറ് മണിക്കൂറിനുള്ളിൽ മണിക്കൂറിൽ ആറ് കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച്, ഇന്ന് രാവിലെ 08:30-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി അതേ മേഖലയിൽ തന്നെ കേന്ദ്രീകരിച്ചിരിക്കുകയാണ്.

ഈ ന്യൂനമർദം വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ തന്നെ സഞ്ചാരം തുടരാനും, കൂടുതൽ ശക്തിപ്രാപിച്ച് ഇന്ന് വൈകുന്നേരത്തോടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗങ്ങൾക്കും അതിനോട് ചേർന്നുള്ള പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.

നാളെ വൈകുന്നേരത്തോടെ ഇത് പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒരു തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തൽ. അതിനുശേഷം വീണ്ടും ശക്തിപ്രാപിച്ച് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ്, നവംബർ 20 ഉച്ചയോടെ ആന്ധ്രാപ്രദേശ്, യാനം തീരങ്ങളിലെ നെല്ലൂരിനും തുനിക്കും ഇടയിലൂടെ അതിതീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. കര തൊടുമ്പോൾ മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്റർ വരെ വേഗതയിലും, ചില അവസരങ്ങളിൽ മണിക്കൂറിൽ 145 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

English Summary

The Mandala pilgrimage season begins tomorrow, November 17. The weather forecast from November 16 to 18 offers great relief to Sabarimala devotees. No severe weather warnings have been issued for Sannidhanam, Pamba, or Nilakkal. These areas will have partly cloudy skies with only light to moderate rain expected.

Follow Us