ക്ലേഡ് വൺ, ക്ലേഡ് ടു എന്നിങ്ങനെ എംപോക്‌സിന് പ്രധാനമായും രണ്ടു വകഭേദങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ 2022-ൽ ക്ലേഡ് ടു മങ്കിപോക്‌സ് ബാധയെ തുടർന്ന് ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കൻരാജ്യങ്ങളിൽ എംപോക്‌സ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യസംഘടന ബുധനാഴ്ച ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.