രോഹിത് ശർമ്മ കൊൽക്കത്തയിലേക്കോ?; മറുപടിയുമായി മുംബൈ ഇന്ത്യൻസ് | Mumbai Indians Reacts To Rumors Suggesting Rohit Sharma Might Be Traded Out To KKR Ahead Of IPL 2026 Malayalam news - Malayalam Tv9

Rohit Sharma: രോഹിത് ശർമ്മ കൊൽക്കത്തയിലേക്കോ?; മറുപടിയുമായി മുംബൈ ഇന്ത്യൻസ്

Published: 

30 Oct 2025 21:40 PM

Rohit Sharma Trade To KKR: രോഹിത് ശർമ്മ ട്രേഡിങ് വഴി കൊൽക്കത്തയിലേക്കെന്ന അഭ്യൂഹങ്ങൾ തള്ളി മുംബൈ ഇന്ത്യൻസ്. എക്സ് ഹാൻഡിലിലൂടെയാണ് അറിയിപ്പ്.

1 / 5രോഹിത് ശർമ്മ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മുംബൈ ഇന്ത്യൻസ്. തങ്ങളുടെ എക്സ് പോസ്റ്റിലൂടെയാണ് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വ്യംഗ്യാർത്ഥമുള്ള പോസ്റ്റിലൂടെ മുംബൈ ഇന്ത്യൻസ് അറിയിച്ചത്. (Image Credits- PTI)

രോഹിത് ശർമ്മ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മുംബൈ ഇന്ത്യൻസ്. തങ്ങളുടെ എക്സ് പോസ്റ്റിലൂടെയാണ് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വ്യംഗ്യാർത്ഥമുള്ള പോസ്റ്റിലൂടെ മുംബൈ ഇന്ത്യൻസ് അറിയിച്ചത്. (Image Credits- PTI)

2 / 5

രോഹിത് ശർമ്മ ട്രേഡിംഗിലൂടെ കൊൽക്കത്തയിലെത്തുമെന്നായിരുന്നു പ്രചാരണം. രോഹിതിൻ്റെ അടുത്ത സുഹൃത്തായ അഭിഷേക് നായർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ പരിശീലകനായതോടെ ഈ പ്രചാരണങ്ങൾ ശക്തി പ്രാപിച്ചു. എന്നാൽ, ഇത് മുംബൈ തന്നെ തള്ളിയിരിക്കുകയാണ്.

3 / 5

രോഹിത് ശർമ്മയുടെ ഒരു ചിത്രം പങ്കുവച്ച് 'സൂര്യൻ നാളെ വീണ്ടും ഉദിക്കുമെന്ന കാര്യം ഉറപ്പാണ്. പക്ഷേ, രാത്രിയിൽ അത് ബുദ്ധിമുട്ടെന്നല്ല, നടക്കാത്ത കാര്യമാണ്' എന്ന് മുംബൈ കുറിച്ചു. രാത്രി (K)night എന്ന് എഴുതിയതും ഷാരൂഖ് ഖാൻ സിനിമയായ ഡോണിലെ ഡയലോഗുമാണ് ശ്രദ്ധേയം.

4 / 5

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയായ ഷാരൂഖ് ഖാൻ്റെ ഡോൺ എന്ന സിനിമയിലെ ഡയലോഗാണ് മുംബൈ ഉപയോഗിച്ചത്. ഇതോടെ രോഹിത് കൊൽക്കത്തയിലേക്കെന്ന അഭ്യൂഹങ്ങൾക്ക് മുംബൈ ഇന്ത്യൻസ് തന്നെ അവസാനം കുറിച്ചിരിക്കുകയാണെന്ന് ആരാധകർ പറയുന്നു.

5 / 5

നിലവിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനല്ലെങ്കിലും ടീമിലെ പ്രധാന താരമാണ് രോഹിത് ശർമ്മ. രോഹിതിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ട്രേഡിനായി ശ്രമിക്കുന്നു എന്ന അഭ്യൂഹങ്ങൾ പുറത്തുവന്നെങ്കിലും ഇക്കാര്യത്തിൽ യാതൊരു സ്ഥിരീകരണവും ഉണ്ടായിരുന്നില്ല.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം